l o a d i n g

ഗൾഫ്

ലഹരിക്കെതിരെ കടുത്ത നടപടികളുമായി സൗദി, വന്‍ മയക്കുമരുന്നു ശൃംഖല തകര്‍ത്തു

Thumbnail
Publisher By     എ.എം. സജിത്ത്
September 11, 2025

ജിദ്ദ- മയക്കുമരുന്നിനും ലഹരികടത്തിനുമെതിരെ വേട്ട ശക്തമാക്കി സൗദി അറേബ്യ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലും അല്ലാതെയും നടത്തുന്ന ലഹരി വേട്ടകളില്‍ കോടികളുടെ മയക്കുമരുന്നാണ് പിടിച്ചെടുക്കുന്നത്. എല്ലാ അതിര്‍ത്തി പോസ്റ്റുകളിലും ലഹരികടത്തിനെതിരെ കനത്ത ജാഗ്രതയാണ് സുരക്ഷാ സൈനികര്‍ പുലര്‍ത്തുന്നത്.

ഏറ്റവുമൊടുവിലെ സംഭവത്തില്‍ വന്‍ മയക്കുമരുന്ന് ശൃംഖലയാണ് സുരക്ഷാ സൈനികരുടെ വലയിലായത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഡ്രഗ് കണ്‍ട്രോള്‍ നടത്തിയ ഈ നീക്കത്തില്‍ 6,875,000 ആംഫെറ്റമിന്‍ ഗുളികകള്‍ പിടിച്ചെടുത്തു. ജിദ്ദ ഇസ്ലാമിക് തുറമുഖം വഴി ഒരു രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ച ഗുളികകളാണ് പിടിച്ചെടുത്തത്. ലെബനന്‍ റിപ്പബ്ലിക്കില്‍ നിന്ന് പെയിന്റ് കണ്ടെയ്‌നറുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ.

തുടര്‍ന്ന് ലഭിച്ച വിവരമനുസരിച്ച് ലെബനനിലെ ഏജന്‍സികളുമായി സഹകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഈ കടത്തുമായി ബന്ധമുള്ളവരെ അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് 80 ലക്ഷം ആംഫെറ്റമിന്‍ ഗുളികകള്‍ കൂടി പിടിച്ചെടുത്തു. ഇതോടെ ഈ ഓപ്പറേഷനിലൂടെ പിടിച്ചെടുത്ത ആകെ ഗുളികകളുടെ എണ്ണം 1.48 കോടിയായി.

ലഹരി കടത്തിനെതിരെ പൊതുജനങ്ങളുടെ സഹായത്തോടെയാണ് സുരക്ഷാവകുപ്പുകളുടെ പ്രവര്‍ത്തനം. ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ 911 (മക്ക, മദീന, റിയാദ്, കിഴക്കന്‍ പ്രവിശ്യകള്‍), 999 (മറ്റെല്ലാ പ്രദേശങ്ങള്‍), അല്ലെങ്കില്‍ ഡയറക്ടറേറ്റ് ഫോര്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോളിന്റെ 995 എന്ന നമ്പറിലോ 995@ഴറിര.ഴീ്.മെ എന്ന ഇമെയില്‍ വിലാസത്തിലോ അറിയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ തലാല്‍ ബിന്‍ അബ്ദുല്‍ മൊഹ്‌സെന്‍ ബിന്‍ ഷല്‍ഹൂബ് പറഞ്ഞു.

Photo

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026