l o a d i n g

ഗൾഫ്

ഇന്ത്യക്കാരിയായ മാതാവ് കൊലപ്പെടുത്തിയ മൂന്ന് കുട്ടികളുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 12, 2025

ദമാം: സൗദിയിലെ അല്‍കോബാര്‍ ശിമാലിയയിലെ താമസ സ്ഥലത്ത് ഇന്ത്യന്‍ യുവതി കൊലപ്പെടുത്തിയ മൂന്ന് മക്കളുടെ മൃതദേഹങ്ങള്‍ ഇന്ന് ജുമാ നമസ്‌കാര ശേഷം അല്‍ ഖോബാര്‍ ഖബര്‍സ്ഥാനില്‍ ഖബറടക്കും. കഴിഞ്ഞ ആഴ്ച്ചയാണ് മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കാന്‍ ശ്രമിച്ചത്. തെലുങ്കാന ഹൈദരാബാദ് ടോളിചൗക്കി സ്വദേശിനി സൈദ ഹുമൈറ അംറീനാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഇവരിപ്പോള്‍ പോലീസ് കസ്റ്റഡിയിസാണ്.

ആറു വയസുകാരും ഇരട്ടകളുമായ മുഹമ്മദ് സാദിഖ് അഹമ്മദ്, മുഹമ്മദ് ആദില്‍ അഹമ്മദ്, മൂന്നു വയസുകാരനായ മുഹമ്മദ് യുസുഫ് അഹമ്മദ് എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് മാതാവ് ആത്മഹത്യക്ക് ശ്രമിച്ചത്. മുഹമ്മദ് ഷാനവാസിന്റെ ഭാര്യയാണ് സൈദ.

ബാത്ത് ടബ്ബില്‍ വെള്ളം നിറച്ച് കുട്ടികളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. തുടര്‍ന്ന് സ്വയം ജീവനൊടുക്കാന്‍ ശ്രമിക്കവേ യുവതി കാല്‍വഴുതി വീണ് ബോധം നഷ്ടപ്പെട്ടു. പിന്നീട് ഭര്‍ത്താവ് എത്തി വിളിച്ചപ്പോഴാണ് വിവരം അറിയുന്നത്. ആറ് മാസം മുമ്പാണ് കുടുംബം സന്ദര്‍ശന വിസയില്‍ സൗദിയിലെത്തിയത്. കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്കും ജീവനൊടുക്കാനുള്ള ശ്രമത്തിലേക്കും നയിച്ചതെന്നാണ് കരുതുന്നത്. എന്നാല്‍ ഭാര്യക്ക് മാനസിക പ്രശ്നമുള്ളതായാണ് ഭാര്‍ത്താവ് ഷാനവാസ് പറയുന്നത്. ലോക കേരള സഭാംഗം നാസ് വക്കത്തിന്റെയും സാമൂഹിക പ്രവര്‍ത്തകന്‍ കബീര്‍ കൊണ്ടോട്ടിയുടെയും നേതൃത്വത്തിലാണ് നിയമനടപടികള്‍ പൂര്‍ത്തിയാക്കിയത്.

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026