l o a d i n g

ഗൾഫ്

ഇന്ത്യ-സൗദി സംയുക്ത ജ്വല്ലറി പ്രദര്‍ശനം സാജെക്‌സിന് ജിദ്ദയില്‍ തുടക്കം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 13, 2025

ജിദ്ദ: ഇന്ത്യ-സൗദി സംയുക്ത ജ്വല്ലറി പ്രദര്‍ശനത്തിന് ജിദ്ദ സൂപ്പര്‍ ഡോമില്‍ തുടങ്ങി. ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ മേല്‍നോട്ടത്തിലാണ് സാജെക്‌സ് എന്ന പേരില്‍ എക്‌സ്പോ സംഘടിപ്പിച്ചിട്ടുള്ളത്. പ്രദര്‍ശനത്തില്‍ ആഭരണ രംഗത്തെ നൂതന ആശയങ്ങളും നിക്ഷേപ സാധ്യതകളും ചര്‍ച്ച ചെയ്യപ്പെടും. ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കും ഇടയിലുള്ള വ്യാപാര, നിക്ഷേപ അവസരങ്ങള്‍ പര്യവേക്ഷണം ചെയ്തുകൊണ്ട് പ്രദര്‍ശനത്തോടൊപ്പം വേള്‍ഡ് ജ്വല്ലറി ഇന്‍വെസ്റ്റ്‌മെന്റ് ഫോറവും നടന്നുവരുന്നു. പ്രദര്‍ശനം ഇന്നു സമാപിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമാണ് പ്രവേശനം.

ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹെല്‍ അജാസ് ഖാന്റെ സാന്നിധ്യത്തില്‍ സൗദി വ്യാവസായിക നിക്ഷേപ ഡെപ്യൂട്ടി മന്ത്രി എഞ്ചിനീയര്‍ ഫഹദ് അല്‍ ജുബൈരി ഉദ്ഘാടനം നിര്‍വഹിച്ചു. ആഗോള ആഭരണ നിക്ഷേപ സമ്മേളനമാണ് എക്‌സ്പോയുടെ പ്രധാന ആകര്‍ഷണം. ആഭരണ വ്യവസായ രംഗത്തെ പുതിയ സാങ്കേതിക വിദ്യകള്‍, വൈവിധ്യമാര്‍ന്ന സ്വര്‍ണാഭരണങ്ങളുടെയും രത്നാഭരണങ്ങളുടെയും പ്രദര്‍ശനം തുടങ്ങിയവ സന്ദര്‍ശകരെ ആകര്‍ഷിച്ചു വരുന്നു. 200 ലധികം പ്രദര്‍ശകരും 2000ത്തിലധികം വ്യാപാരികളും എക്‌സ്പോയുടെ ഭാഗമാകുന്നുണ്ട്. ഇന്ത്യ, സൗദി, യുഎഇ, ഹോങ്കോംഗ്, ലെബനന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രദര്‍ശകരും പ്രദര്‍ശനത്തിനെത്തിയിട്ടുണ്ട്.

ജിദ്ദയിലെ കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യയുമായും റിയാദിലെ ഇന്ത്യന്‍ എംബസിയുമായും സഹകരിച്ച്, ഇന്‍വെസ്റ്റ് സൗദിയുടെയും ജിദ്ദയിലെയും മക്കയിലെയും ചേംബേഴ്സ് ഓഫ് കൊമേഴ്സിന്റെയും പിന്തുണയോടെ, ജെം & ജ്വല്ലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (GJEPC) സംഘടിപ്പിച്ച ഈ പ്രദര്‍ശനത്തില്‍, മികച്ച ആഭരണങ്ങള്‍, രത്‌നക്കല്ലുകള്‍, ഡിസൈന്‍ നവീകരണങ്ങള്‍ എന്നിവയുടെ വിശാലമായ ശ്രേണി പ്രദര്‍ശിപ്പിച്ചിച്ചുണ്ട്.

ഉദ്ഘാടന ചടങ്ങില്‍ ഡിസൈനറും സംരംഭകയും നുയുന്‍ ജുവല്‍സിന്റെ സ്ഥാപകയുമായ നൂറ അല്‍-ഫൈസല്‍ രാജകുമാരി നിക്ഷേപ മന്ത്രാലയത്തിലെ ജനറല്‍ മാനേജര്‍ ഖാലിദ് എ. അല്‍-ഷെഡ്ഡി; നിക്ഷേപ മന്ത്രാലയത്തിലെ ഡയറക്ടര്‍ അഹമ്മദ് അല്‍-ജുറൈയാന്‍, ജിദ്ദ, മക്ക, റിയാദ് എന്നിവിടങ്ങളിലെ ചേംബര്‍ ഓഫ് കൊമേഴ്സിന്റെ സൗദി ജനറല്‍ അതോറിറ്റി ഓഫ് ഫോറിന്‍ ട്രേഡിന്റെ ഡയറക്ടര്‍ ഫലേഹ് അല്‍മുതൈരി; കോണ്‍സല്‍ ജനറല്‍ ഫഹദ് അഹമ്മദ് ഖാന്‍ സൂരി, ജിദ്ദ ഗോള്‍ഡ് കൗണ്‍സില്‍ പ്രതിനിധികള്‍; സൗദിയുടെയും ഇന്ത്യയുടെയും പ്രമുഖ ബിസിനസ് പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദര്‍ശനത്തിന് വിജയം ആശംസിച്ചുകൊണ്ട് ബഹുമാനപ്പെട്ട വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രത്യേക സന്ദേശവും ചടങ്ങില്‍ വായിച്ചു. 'സജെക്സിനെക്കുറിച്ചുള്ള സോളിറ്റയര്‍ മാഗസിന്‍ പ്രത്യേക പതിപ്പ്', ഔദ്യോഗിക 'സജെക്സ് കാറ്റലോഗ്' എന്നിവയുടെ പ്രകാശനവും ചടങ്ങില്‍ നടന്നു.

സൗദി പങ്കാളികളുടെ പിന്തുണയോടെ ഇന്ത്യന്‍ ഡിസൈനര്‍ അഷ്ഫാക്കും അദ്ദേഹത്തിന്റെ ക്രിയേറ്റീവ് ടീമും രൂപകല്‍പ്പന ചെയ്ത പ്രത്യേകം ക്യൂറേറ്റഡ് ആഭരണ-വസ്ത്ര പ്രദര്‍ശനം പരിപാടിക്ക് തിളക്കം നല്‍കി. കൂടാതെ ഇന്ത്യന്‍ സാംസ്‌കാരിക ട്രൂപ്പ് വിഹാരയുടെ ആകര്‍ഷകമായ തത്സമയ സംഗീത പ്രകടനവും ഉണ്ടായിരുന്നു.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026