l o a d i n g

ഗൾഫ്

വിനോദസഞ്ചാര മേഖലയില്‍ സൗദി അറേബ്യക്ക് റെക്കോര്‍ഡ് നേട്ടം

Thumbnail
Publisher By     എ.എം. സജിത്ത്
September 13, 2025

ജിദ്ദ- ഈ വര്‍ഷത്തെ വേനല്‍ക്കാലത്ത് ആഭ്യന്തര, അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍ സൗദി അറേബ്യയില്‍ ഏകദേശം 53.2 ബില്യണ്‍ റിയാല്‍ (14.18 ബില്യണ്‍ ഡോളര്‍) ചെലവഴിച്ചതായി ടൂറിസം മന്ത്രാലയം വെളിപ്പെടുത്തി. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 15% വര്‍ധനവാണ്.

ടൂറിസം മന്ത്രാലയത്തിന്റെ 'സൗദി സമ്മര്‍ 2025' പദ്ധതിയുടെ ഭാഗമായി ഈ സീസണില്‍ 32 ദശലക്ഷത്തിലധികം ആഭ്യന്തര, അന്താരാഷ്ട്ര വിനോദസഞ്ചാരികളാണ് സൗദിയിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. ഇത് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 26% വര്‍ധനവാണ് രേഖപ്പെടുത്തിയത്.

വിദേശ സന്ദര്‍ശകര്‍ മാത്രം സൗദിയില്‍ ചെലവഴിച്ച തുകയില്‍ 2024 ലെ ആദ്യപാദത്തെ 2025 ലെ ആദ്യപാദത്തില്‍ അപേക്ഷിച്ച് 9.7% വര്‍ധനവുണ്ടായി. ഏകദേശം 49.4 ബില്യണ്‍ റിയാലാണ് ഈ കാലയളവിലെ വിദേശ സന്ദര്‍ശകരുടെ മൊത്തം ചെലവ്.

യാത്രാ ഇനത്തില്‍ 26.8 ബില്യണ്‍ റിയാലിന്റെ മിച്ചം രേഖപ്പെടുത്തി. ഇത് 2024-നെ അപേക്ഷിച്ച് 11.7% കൂടുതലാണ്. ടൂറിസം മേഖലയിലെ വളര്‍ച്ച സൗദി ദേശീയ സമ്പദ്വ്യവസ്ഥയുടെ മുന്നേറ്റത്തിന് വലിയ സംഭാവന നല്‍കുന്നുണ്ടെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി.

ഈ നേട്ടം സൗദി ടൂറിസം മന്ത്രാലയവും മറ്റ് ടൂറിസം സ്ഥാപനങ്ങളും നടപ്പിലാക്കിയ തന്ത്രങ്ങളുടെ വിജയമാണെന്ന് മന്ത്രാലയം അറിയിച്ചു. ടൂറിസം വികസനത്തില്‍ മികച്ച രീതികള്‍ അവലംബിച്ചും, സേവനങ്ങളും ഉല്‍പ്പന്നങ്ങളും മെച്ചപ്പെടുത്തിയും, സര്‍ക്കാര്‍ ഏജന്‍സികളുമായി സഹകരിച്ചും ടൂറിസം മേഖലയെ ഒരു ആഗോള ശക്തിയായി മാറ്റിയെടുക്കാന്‍ സാധിച്ചു.

ജി.സി.സി രാജ്യങ്ങളില്‍നിന്ന് സൗദിയിലെത്തിയ സഞ്ചാരികളുടെ എണ്ണത്തില്‍ 49% വര്‍ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള അസീര്‍ മേഖലയില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വലിയ മുന്നേറ്റമുണ്ടായി.

വിനോദസഞ്ചാര മേഖലയുടെ വികസനത്തിനും ദേശീയ ടൂറിസം രംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സൗദി ടൂറിസം മന്ത്രാലയം നടത്തുന്ന ശ്രമങ്ങളുടെ ഫലമാണ് ഈ വിജയമെന്ന് മന്ത്രാലയം അറിയിച്ചു. ടൂറിസം രംഗത്തെ മുന്നിട്ട് നില്‍ക്കുന്ന ഒരു ആഗോള രാജ്യമായി സൗദി അറേബ്യയെ മാറ്റുകയെന്ന 'വിഷന്‍ 2030' ന്റെ ലക്ഷ്യങ്ങളുടെ ഭാഗമാണിത്. അതുല്യമായ ടൂറിസം ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുക, അന്താരാഷ്ട്ര പരിപാടികള്‍ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ആതിഥേയത്വം വഹിക്കുക, ടൂറിസം സേവനങ്ങളുടെ ഗുണമേന്മ വര്‍ദ്ധിപ്പിക്കുക എന്നിവയിലൂടെ ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026