l o a d i n g

ഗൾഫ്

അഷ്റഫ് പോരൂരിന് ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 14, 2025

ജിദ്ദ: ഹ്രസ്വ സന്ദര്‍ശനാര്‍ഥം ജിദ്ദയിലെത്തിയ പോരൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റും ഒ.ഐ.സി.സി ജിദ്ദ മലപ്പുറം ജില്ല കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറിയുമായ അഷ്റഫ് പോരൂരിന് ജിദ്ദയിലെ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സ്വീകരണം നല്‍കി. ഒ.ഐ.സി.സി ജിദ്ദ റീജനല്‍ കമ്മിറ്റി പ്രസിഡന്റ് ഹക്കീം പാറക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. ഒമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്രവാസം അവസാനിപ്പിച്ച് സ്വദേശത്ത് എത്തിയ ഉടന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റായി തിരഞ്ഞെടുത്തത് അഷ്റഫ് പോരൂരിന്റെ പ്രവര്‍ത്തന മികവിനുള്ള അംഗീകാരവും ഒപ്പം ഒ.ഐ.സി.സിക്കുമുള്ള അഭിമാനവും കൂടിയാണെന്ന് ഹക്കീം പറഞ്ഞു. സെക്രട്ടറി യു.എം ഹുസൈന്‍ മലപ്പുറം അഷ്‌റഫ്, പോരൂരിനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ഷറഫിയയില്‍ വെച്ചു നടന്ന ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഇസ്മായില്‍ കൂരിപ്പൊയില്‍ അധ്യക്ഷത വഹിച്ചു.

ഒ.ഐ.സി.സി മലപ്പുറം മുനിസിപ്പല്‍ കമ്മിറ്റിയുടെ സ്‌നേഹോ പഹാരം പ്രതിനിധികളായ ടി.കെ സുനീര്‍ ബാബു, സതീഷ് ബാബു മേല്‍മുറി എന്നിവര്‍ ചേര്‍ന്ന് നല്‍കി. പുതിയ നേതൃത്വത്തിന് കീഴില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തമായ തിരിച്ചുവരവിന് ഒരുങ്ങുകയാണെന്നും, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണിക്ക് വ്യക്തമായ മുന്‍തൂക്കമുണ്ടാകുമെന്നും മറുപടി പ്രസംഗത്തില്‍ അഷറഫ് പോരൂര്‍ അഭിപ്രായപ്പെട്ടു.

ഒ.ഐ.സി.സി ജിദ്ദ റീജനല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ആസാദ് പോരൂര്‍, കമാല്‍ കളപ്പാടന്‍, ഉസ്മാന്‍ കുണ്ടുകാവില്‍, ഗഫൂര്‍ വണ്ടൂര്‍, ഉമ്മര്‍ പാറമ്മല്‍, മുസ്തഫ ചേളാരി, സി.പി മുജീബ് നാണി കാളികാവ്, എം.ടി.ജി ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. സമീര്‍ പാണ്ടിക്കാട്, അനസ് തുവ്വൂര്‍, മുഹമ്മദ് ഓമാനൂര്‍, സല്‍മാന്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. യു. എം ഹുസൈന്‍ മലപ്പുറം സ്വാഗതവും ജലീഷ് കാളികാവ് നന്ദിയും പറഞ്ഞു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026