l o a d i n g

ഗൾഫ്

കുടുംബം ഏറ്റെടുക്കാതിരുന്ന കിടപ്പ് രോഗിയായ പ്രവാസിക്ക് പീസ് വാലിയില്‍ അഭയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 14, 2025

കൊച്ചി: സ്‌ട്രോക് ബാധിച്ച് ഓര്‍മ നഷ്ടപ്പെട്ട കിടപ്പ് രോഗിയായ പ്രവാസിയെ ഏറ്റെടുക്കാന്‍ കുടുംബം തയ്യാറാവാത്തതിനെ തുടര്‍ന്ന് കോതമംഗലം പീസ് വാലി ഏറ്റെടുത്തു. മസ്‌കറ്റില്‍ പ്രവാസിയായ മലപ്പുറം എ ആര്‍ നഗര്‍ കൊളപ്പുറം സ്വദേശി കൃഷ്ണനെയാണ് (66) പീസ് വാലി ഏറ്റെടുത്തത്. കഴിഞ്ഞ ഏപ്രില്‍ 25 ന് ആണ് അബോധാവസ്ഥയില്‍ വഴിയരികില്‍ കണ്ടെത്തിയ കൃഷ്ണനെ മസ്‌കറ്റ് പോലിസ് കൗല ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചത്.

ദീര്‍ഘ നാളത്തെ ചികിത്സക്ക് ശേഷം ബോധം തിരികെ കിട്ടിയ കൃഷ്ണന് ഓര്‍മ്മയും ഭാഗികമായി ചലനശേഷിയും നഷ്ടപെട്ടിരുന്നു. ആശുപത്രിയില്‍ ആരും അന്വേഷിച്ചു എത്താത്തത്തിനാല്‍ കൈവശമുണ്ടായിരുന്ന തിരിച്ചറിയല്‍ രേഖകള്‍ മുഖേന മസ്‌കറ്റ് പോലീസ് ഇന്ത്യന്‍ എംബസിയില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് കുടുംബവുമായി ബന്ധപെടുകയും ചെയ്‌തെങ്കിലും സാമ്പത്തിക പരാധീനതയും മറ്റും പറഞ്ഞു കൃഷ്ണനെ ഏറ്റെടുക്കാന്‍ കുടുംബം തയ്യാറായില്ല. ഭാര്യയും മൂന്നു മക്കളും ഇ്‌ദ്ദേഹത്തിനുണ്ട്.

വിവിധ പ്രവാസി സംഘടനകള്‍ വഴിയും നോര്‍ക്ക വഴിയും കുടുംബവുമായി സംസാരിച്ചെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ല. തുടര്‍ന്ന് പീസ് വാലിയുടെ മസ്‌കറ്റ് ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ വിഷയം ഏറ്റെടുക്കുകയും പീസ് വാലിയില്‍ പ്രവേശിപ്പിക്കാനുള്ള നടപടികള്‍ കൈകൊള്ളുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ എറണാകുളം ജില്ലാ കളക്ടറെ ബന്ധപെടുകയും കളക്ടര്‍ പീസ് വാലിക്ക് ആവശ്യമായ ഉത്തരവുകള്‍ നല്‍കുകയും ചെയ്തു.

മുന്‍പ് രണ്ടു തവണ യാത്ര നിശ്ചയിചെങ്കിലും കൃഷ്ണന്റെ അനാരോഗ്യം മൂലം യാത്ര റദ്ധാക്കേണ്ടി വന്നു. കഴിഞ്ഞ ദിവസം വൈകിട്ട് 4 ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ ആണ് എംബസി ഉദ്യോഗസ്ഥരുടെ അകമ്പടിയോടെ കൃഷ്ണനെ എത്തിച്ചത്. എയര്‍പോര്‍ട്ടില്‍ എത്തിയ പീസ് വാലി മെഡിക്കല്‍ സംഘം പ്രഥമിക പരിശോധനകള്‍ക്ക് ശേഷം ആംബുലന്‍സില്‍ ആണ് കൃഷ്ണനെ പീസ് വാലിയില്‍ എത്തിച്ചത്. ജില്ലാ കലക്ടറുമായും മലപ്പുറം ജില്ലാ ഭരണകൂടവുമായും ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് പീസ് വാലിയുടെ തീരുമാനം.

പടം: 1. കൊച്ചി വിമാനത്താവളത്തിലെത്തിയ കൃഷ്ണനെ കോതമംഗലം പീസ് വാലി പ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്നു. 2. പീസ് വാലി മസ്‌കറ്റ് ചാപ്റ്റര്‍ പ്രവര്‍ത്തകര്‍ കൃഷ്ണനെ യാത്രയാക്കുന്നു.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026