l o a d i n g

ഗൾഫ്

ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ പെണ്‍കുട്ടികള്‍ക്കായി ഖുര്‍ആന്‍ ഹിഫ്‌ള് കോഴ്‌സ്, സെപ്റ്റംബര്‍ 15 ന് തുടങ്ങും

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 14, 2025

ജിദ്ദ: 'ജംഇയ്യത്തു ഖൈറുക്കും തഹ്ഫീളുല്‍ ഖുര്‍ആനിന്റെ' കീഴില്‍ ലൈസന്‍സോടുകൂടി പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ഖുര്‍ആന്‍ ഹിഫ്‌ള് കോഴ്‌സിന്റെ ആദ്യ ബാച്ച് സെപ്റ്റംബര്‍ 15ന് തിങ്കളാഴ്ച ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ ആരംഭിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

രണ്ടു വര്‍ഷം കൊണ്ട് ഖുര്‍ആന്‍ പൂര്‍ണ്ണമായും മനപ്പാഠമാക്കുന്ന രീതിയിലാണ് കോഴ്‌സ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ 7 മണി മുതല്‍ ഉച്ചക്ക് 12 മണിവരെയാണ് ഫുള്‍ ടൈം കോഴ്‌സുകള്‍ നടക്കുന്നത്. പ്രഗല്‍ഭരായ അധ്യാപികമാരുടെ ശിക്ഷണത്തില്‍ ശാസ്ത്രീയമായ രീതിയില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ സഹായത്തോടെയാണ് ക്ലാസുകള്‍ നടത്തുന്നത്.

ഖുര്‍ആന്‍ പഠനത്തോടൊപ്പം തന്നെ ഇസ്ലാമിക വിഷയങ്ങളില്‍ അവഗാഹം , ഖുര്‍ആനിക വചനങ്ങളുടെ ആശയങ്ങളും വ്യാഖ്യാനങ്ങളും മനസ്സിലാക്കല്‍, തജ്വീദോടു കൂടിയുള്ള പാരായണവും മനപ്പാഠവും തുടങ്ങി കുട്ടികള്‍ക്ക് മുറാജഅക്കുള്ള അവസരവും ഉള്‍പ്പെടുന്ന രീതിയിലാണ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. 'ജംഇയ്യത്തു ഖൈറുക്കും തഹ്ഫീളുല്‍ ഖുര്‍ആനിന്റെ' കീഴിലായതുകൊണ്ട് തന്നെ സൗദി അംഗീകൃത പരീക്ഷകളും സര്‍ട്ടിഫിക്കറ്റുകളുമാണ് ദാറു ശൈഖുല്‍ ഇസ്ലാം ഇബ്‌നു തൈമിയ പഠിതാക്കള്‍ക്ക് നല്‍കുന്നത്. ഈ ബാച്ചിലേക്കുള്ള അഡ്മിഷന്‍ തുടരുന്നതായി ഭാരവാഹികള്‍ അറിയിച്ചു. പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിന് ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. www.islahicenter.org

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026