l o a d i n g

ഗൾഫ്

ഒഐസിസി ജിദ്ദ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി പ്രതിഷേധ സംഗമം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 15, 2025

ജിദ്ദ: ഒഐസിസി ജിദ്ദ തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജിദ്ദയില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. തൃശ്ശൂര്‍ ജില്ലയിലെ കുന്നംകുളം നിയമസഭാ മണ്ഡലത്തില്‍ പെട്ട ചൊവ്വന്നൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് വി എസ് സുജിത്തിനെ ലോക്കപ്പിലിട്ട് മൃഗീയമായി തല്ലിച്ചതച്ച പിണറായി പോലീസിന്റെ കിരാത നടപടിയിലും തൃശ്ശൂരിലെ പീച്ചി ഉള്‍പ്പടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറികൊണ്ടിരിക്കുന്ന പോലീസ് തേര്‍വാഴ്ചകള്‍ക്കെക്കെതിരെ കേരളത്തില്‍ കോണ്‍ഗ്രസ്സ് നടത്തുന്ന പ്രതിഷേധ സമരങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുമാണ് ഒ ഐ സി സി ജിദ്ദ തൃശൂര്‍ ജില്ലാ കമ്മറ്റി സുജിത്തിനൊപ്പം എന്ന പ്രതിഷേധ സംഗമം സംഘടിപ്പിച്ചത്.

ഷറഫിയ്യ അല്‍ അബീര്‍ ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ ജിദ്ദ തൃശൂര്‍ ജില്ല ആക്റ്റിംഗ് പ്രസിഡന്റ് നാസര്‍ സൈന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വേണു അന്തിക്കാട് സ്വാഗതം പറഞ്ഞു. റീജനല്‍ കമ്മറ്റി പ്രസിഡന്റ് ഹക്കിം പാറക്കല്‍ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. പോലീസിലെ ക്രിമിനല്‍ കൂട്ടങ്ങളെ സംരക്ഷിക്കുന്നത് പിണറായി സര്‍ക്കാരാണ് എന്ന് അദ്ദേഹം ആരോപിച്ചു.

നാഷണല്‍, ഗ്ലോബല്‍ കമ്മിറ്റി അംഗങ്ങള്‍, ജില്ലാ, റീജിയണല്‍ ഭാരവാഹികള്‍ എന്നിവര്‍ പ്രതിഷേധം രേഖപ്പെടുത്തി സംസാരിച്ചു. റീജിയണല്‍ കമ്മിറ്റി ട്രഷറര്‍ ഷെരീഫ് അറക്കല്‍, ജനറല്‍ സെക്രട്ടറിമാരായ അസ്ഹാബ് വര്‍ക്കല, മുജീബ് തൃത്താല, യൂനുസ് കാട്ടൂര്‍, വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍ കാവുമ്പായി, ഹെല്‍പ് ഡസ്‌ക് കണ്‍വീനര്‍ അലി തേക്കുതോട്, മക്ക കമ്മിറ്റി സെക്രട്ടറി സലിം കണ്ണനാംകുഴി, ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ടുമാരായ കല്ലുവളപ്പില്‍ അബ്ദുല്‍കാദര്‍, സിബി പെരിഞ്ഞനം തുടങ്ങിയവര്‍ പ്രതിക്ഷേധമറിയിച്ച് സംസാരിച്ചു. തൃശ്ശൂര്‍ ജില്ല ട്രഷറര്‍ ഷാന്റോ കീട്ടിക്കല്‍ നന്ദി പറഞ്ഞു.

നാട്ടില്‍ നിന്നും അതിഥികളായി എത്തിയ പ്രവാസി കോണ്‍ഗ്രസ്സ് കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം അസീസ് ബാലുശ്ശേരി, മലപ്പുറം പോരൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് അഷ്റഫ് പോരൂര്‍ തുടങ്ങിയവരും പ്രതിഷേധ സംഗമത്തില്‍ പങ്കെടുത്തു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026