l o a d i n g

ഗൾഫ്

എമിറേറ്റ്‌സ് എയര്‍ലൈന്‍സ് നവീന സംവിധാനങ്ങളോടെ പരിശീലന കേന്ദ്രം തുറന്നു, 17000ല്‍ പരം പേര്‍ക്ക് തൊഴില്‍ സാധ്യത

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 16, 2025

ദുബായ്: എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പൈലറ്റുമാര്‍ക്ക് പരിശീലനം നല്‍കുന്നതിന് നവീന സംവിധാനങ്ങളോടുകൂടിയ പരിശീലനകേന്ദ്രം ആരംഭിച്ചു 50 കോടി ദിര്‍ഹം ചെലവഴിച്ചാണ് പരിശീലന കേന്ദ്രം തുറന്നിരിക്കുന്നത്. നിലവിലെ ജീവനക്കാര്‍ക്കും പുതിയതായി നിയമിക്കുന്നവര്‍ക്കുമായിരിക്കും ഇവിടെ പിരശീലനം നല്‍കുക. എമിറേറ്റ്‌സ് വിമാന വ്യൂഹത്തിലെ എയര്‍ബസ് എ 350, ബോയിങ് 777 എക്‌സ് വിമാനങ്ങള്‍ക്ക് ആവശ്യമായ പൈലറ്റുമാരെയാണ് വാര്‍ത്തെടുക്കുക. 1000 പൈലററുമാരെ വരെ എല്ലാ വര്‍ഷവും ഇവിടെ പരിശീലിപ്പിക്കാനാവും.

കമ്പനിയുടെ വളര്‍ച്ചയുടെയും വിമാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിന്റെയും പശ്ചാത്തലത്തിലാണ് പരിശീലന കേന്ദ്രം തുറന്നിരിക്കുന്നത്. എമിറേറ്റ്‌സ് വിമാനക്കമ്പനിയും വിമാനത്താവള ഓപറേറ്റര്‍മാരായ ഡനാറ്റയും ഉള്‍പ്പെടുന്ന എമിറേറ്റ്‌സ് ഗ്രൂപ് ഈ വര്‍ഷം 17,300 ജീവനക്കാരെ നിയമിക്കുമെന്ന് കമ്പനി രണ്ടുമാസം മുന്‍പ് പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ വിപുലീകരണത്തിന്റെയും ഭാവി മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളുടെയും ഭാഗമായാണ് 350 വ്യത്യസ്ത പദവികളില്‍ പുതിയ ജീവനക്കാരെ നിയമിക്കുന്നത്. കാബിന്‍ ക്രൂ, പൈലറ്റ്, എന്‍ജിനീയര്‍, കൊമേഷ്യല്‍-സെയില്‍സ് ടീമംഗങ്ങള്‍, കസ്റ്റമര്‍ സര്‍വീസ്, ഗ്രൗണ്ട് പ്രവര്‍ത്തനം, കാറ്ററിങ്, ഐ.ടി, മാനവവിഭവ ശേഷി, ഫിനാന്‍സ് തുടങ്ങിയ മേഖലകളിലെ തസ്തികകളിലാണ് നിയമനം നടത്തുക.

4,000 കാര്‍ഗോ, കാറ്ററിങ്, ഗ്രൗണ്ട് പ്രവര്‍ത്തന വിദഗ്ദരെയാണ് ഡനാറ്റ നിമിക്കാന്‍ ലക്ഷ്യമിടുന്നത്. ലോകത്തെ 150 പട്ടണങ്ങളിലായി റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട ഈവന്റുകള്‍ കമ്പനിയൊരുക്കും. യു.എ.ഇയിലെ വിദ്യാര്‍ഥികളെയും ബിരുദദാരികളെയും ലക്ഷ്യംവെച്ച് ദുബായിലും റിക്രൂട്ട്‌മെന്റ് നടക്കും. 2022 മുതല്‍ കമ്പനി 41,000 ലധികം പേരെ നിയമിച്ചിട്ടുണ്ട്. ഇതോടെ ഗ്രൂപ്പിന് നിലവില്‍ 1.21 ലക്ഷത്തിലധികം ജീവനക്കാരുണ്ട്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026