l o a d i n g

ഗൾഫ്

വ്യക്തി പരിചരണ ഉത്പന്നങ്ങളുടെ ഭീമന്‍ ഉത്പാദന കേന്ദ്രം തുറന്ന് സൗദി അറേബ്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 19, 2025

ജിദ്ദ: വ്യക്തിഗത പരിചരണ ഉത്പന്നങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഉത്പാദന കേന്ദ്രങ്ങളിലൊന്ന് സൗദി അറേബ്യ ആരംഭിച്ചു. പ്രതിവര്‍ഷം 30 ദശലക്ഷം യൂണിറ്റുകള്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ് ഈ പുതിയ ഉത്പാദന ലൈന്‍. ഇതിന്റെ 80 ശതമാനവും കയറ്റുമതിക്കായി വിനിയോഗിക്കുമെന്ന് വ്യവസായ, ധാതുവിഭവ മന്ത്രാലയത്തിലെ വ്യവസായ വികസന വിഭാഗം അണ്ടര്‍സെക്രട്ടറി എന്‍ജിനീയര്‍ അബ്ദുള്‍ അസീസ് അല്‍-അഹമ്മദി അറിയിച്ചു.

ജിദ്ദയില്‍ യൂണിലീവറിന്റെ ബിന്‍ സാഗര്‍ ഫാക്ടറി വിപുലീകരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ പദ്ധതിയിലൂടെ സൗദി അറേബ്യയില്‍ നിര്‍മ്മിക്കുന്ന ഉത്പന്നങ്ങളും അസംസ്‌കൃത വസ്തുക്കളും ഉപയോഗിച്ച് ആഗോള വിപണിയിലേക്ക് 'മെയ്ഡ് ഇന്‍ സൗദി അറേബ്യ' ലേബലില്‍ ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാന്‍ സാധിക്കും. ലോകത്തെ അഞ്ച് ഭൂഖണ്ഡങ്ങളിലെ 26 രാജ്യങ്ങളിലേക്ക് ഇവിടെ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ എത്തിക്കും.

രാജ്യത്തിന്റെ ദേശീയ വ്യവസായ തന്ത്രത്തിന് ഈ വിപുലീകരണം വലിയ സംഭാവന നല്‍കുമെന്ന് യൂണിലീവര്‍ ഗള്‍ഫ്, തുര്‍ക്കി, ബംഗ്ലാദേശ്, പാകിസ്ഥാന്‍ എന്നിവിടങ്ങളിലെ കസ്റ്റമര്‍ ഓപ്പറേഷന്‍സ് മേധാവി അഹമ്മദ് ഖദൂസ് പറഞ്ഞു. വ്യാവസായിക മേഖലയുടെ ദേശീയ ഉത്പാദനത്തിലെ പങ്ക് വര്‍ദ്ധിപ്പിക്കുക, എണ്ണയിതര കയറ്റുമതി കൂട്ടുക, മികച്ച നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുക, വിതരണ ശൃംഖലകള്‍ ശക്തിപ്പെടുത്തുക, പൗരന്മാര്‍ക്ക് ഗുണമേന്മയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ ഈ പദ്ധതി സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക ഡിയോഡറന്റ് വിപണിയില്‍ 40 ശതമാനത്തിലധികം വിഹിതവുമായി യൂണിലീവര്‍ മുന്‍പന്തിയിലാണെന്നും, ഡൗവ്, റെക്‌സോണ തുടങ്ങിയ ബ്രാന്‍ഡുകളാണ് ഇതിന് പ്രധാന പങ്കുവഹിക്കുന്നതെന്നും അഹമ്മദ് ഖദൂസ് ചൂണ്ടിക്കാട്ടി. ആഗോള ഡിയോഡറന്റ് വിപണി 2024-ല്‍ 27 ബില്യണ്‍ ഡോളറില്‍ നിന്ന് 2032-ഓടെ 42 ബില്യണ്‍ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കുന്നു. സൗദി അറേബ്യയില്‍ ഈ വളരുന്ന വിപണിയില്‍ യൂണിലീവറിന് 27% വിഹിതമുണ്ട്. പുതിയ ഉത്പാദന കേന്ദ്രത്തിലൂടെ ഈ വിഹിതത്തിന്റെ മൂന്നിലൊന്ന് പ്രാദേശികമായി ഉത്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026