l o a d i n g

ഗൾഫ്

ഇസ്ലാം ആറാം നൂറ്റാണ്ടിലുണ്ടായ ആദര്‍ശമല്ല - നൗഷാദ് ഉപ്പട

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 20, 2025

ജിദ്ദ: ആറാം നൂറ്റാണ്ടില്‍ ഉത്ഭവിച്ച ഒരാദര്‍ശമല്ല ഇസ്ലാമെന്നും ഈ പ്രപഞ്ചത്തില്‍ മനുഷ്യന്‍ ഉണ്ടായത് മുതല്‍ തന്നെയുള്ളതാണെന്നും ഇസ്ലാഹീ പ്രഭാഷകന്‍ നൗഷാദ് ഉപ്പട അഭിപ്രായപ്പെട്ടു. ജിദ്ദ ഇന്ത്യന്‍ ഇസ്ലാഹീ സെന്ററില്‍ 'ഇസ്ലാം : ആത്മാഭിമാനത്തിന്റെ അനുഗ്രഹീത ദര്‍ശനം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മനുഷ്യനിര്‍മ്മിതമായ പ്രത്യയശാസ്ത്രങ്ങളെല്ലാം ഓരോ കാലഘട്ടത്തിന് മാത്രം യോജിച്ചതാണ്. എന്നാല്‍ ദൈവിക ദര്‍ശനമായ ഇസ്ലാം ആദ്യ മനുഷ്യനായ പ്രവാചകന്‍ ആദമിന്റെ (അ) കാലം മുതല്‍ ലോകാവസാനം വരെ പ്രസക്തമാണ്. ഇസ്ലാമിലെ ശിക്ഷാവിധികള്‍ മോശമാണെന്ന് ഇന്നും ആത്മാര്‍ത്ഥമായി പറയാന്‍ ഒരാള്‍ക്കും കഴിയില്ല. ഒരാണില്‍ നിന്നും ഒരു പെണ്ണില്‍ നിന്നും സൃഷ്ടിക്കപ്പെട്ട മനുഷ്യവര്‍ഗത്തെ പരസ്പരം തിരിച്ചറിയാന്‍ വേണ്ടി മാത്രമാണ് വിവിധ ഗോത്രങ്ങളാക്കിയതെന്നാണ് ഖുര്‍ആന്‍ നമ്മെ പഠിപ്പിക്കുന്നത്. ഈ ആദര്‍ശബോധത്തില്‍ അഭിമാനം കൊള്ളുന്നവരായത് കൊണ്ടാണ് പ്രവാചകന്റെ അനുയായികള്‍ക്ക് അന്നത്തെ വലിയ ചക്രവര്‍ത്തിമാരുടെ കൊട്ടാരങ്ങളില്‍ വരെ സധൈര്യം കയറിച്ചെല്ലാനും ഈ ആദര്‍ശം വിളിച്ചുപറയാനും സാധിച്ചിരുന്നത്.

ഖലീഫ ഉമറിന്റെ (റ) കാലഘട്ടത്തില്‍ ഫലസ്തീനടക്കമുള്ള പ്രദേശങ്ങള്‍ ഇസ്ലാമിന് ലഭിച്ചപ്പോള്‍ അവിടെ ഭരണമേറ്റെടുക്കാന്‍ ഖലീഫ തന്നെ നേരിട്ട് എത്തണമെന്ന് അവിടുത്തെ ജനങ്ങള്‍ ആവശ്യപ്പെട്ടതിനാല്‍ ഫലസ്തീന്‍ സന്ദര്‍ശിച്ച സമയത്ത് പോലും ഒരു സാധാരണക്കാരനെപ്പോലെ തന്റെയൊരു കൂട്ടുകാരന്റെ കൂടെ ഓരൊട്ടകപ്പുറത്ത് രണ്ടാളും ഊഴം വെച്ചുകൊണ്ട് മാറി മാറി യാത്ര ചെയ്തായിരുന്നു അദ്ദേഹം അവിടെയെത്തിയത്.

ഇസ്ലാമിക ആദര്‍ശം പകര്‍ന്നു നല്‍കിയിരുന്ന അഭിമാനബോധംകൊണ്ടായിരുന്നു പ്രവാചക അനുയായികളെല്ലാം വളരെ ലളിതമായി ജീവിച്ചത്. ഇതുപോലെ ഇസ്ലാം ജീവിതത്തില്‍ കൊണ്ടുനടന്ന ഒരു തുര്‍ക്കി ഗ്രാമീണന്റെയും കുടുംബത്തിന്റെയും സ്വഭാവഗുണങ്ങള്‍ നേരിട്ട് അനുഭവിച്ചതിന് ശേഷം ഇസ്ലാമിനെക്കുറിച്ച് പഠിക്കുകയും പിന്നീട് ഈ ആദര്‍ശത്തിലേക്ക് കടന്നുവരികയും അതിന്റെ പ്രചാരകനായി മാറുകയും ചെയ്ത റോമാനിയക്കാരന്‍ മുഹമ്മദ് സ്റ്റീഫന്‍സ് എന്ന വ്യക്തിയുടെ ചരിത്രം നമ്മള്‍ കേട്ടതാണ്. ജനങ്ങള്‍ക്ക് പ്രചോദനമാകുന്ന രീതിയില്‍ ഇസ്ലാം നമ്മുടെ ജീവിതത്തില്‍ ഉണ്ടാകണമെന്നും അത് നമുക്ക് അഭിമാനം നല്‍കുന്നതായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ത്യന്‍ ഇസ്ലാഹീ സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി മുന്‍ ജനറല്‍ സെക്രട്ടറി അബ്ദുറസാക് കൊടുവള്ളി ചടങ്ങില്‍ സംബന്ധിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതം പറഞ്ഞ ചടങ്ങില്‍ അബ്ബാസ് ചെമ്പന്‍ അധ്യക്ഷത വഹിക്കുകയും ഷിഹാബ് സലഫി നന്ദിയറിയിക്കുകയും ചെയ്തു.

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026