l o a d i n g

കേരള

കരിപ്പൂര്‍ റണ്‍വേ വികസനം വേഗത്തില്‍ പൂര്‍ത്തിയാക്കും -വിമാനത്താവള ഡയറക്ടര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 20, 2025

തിരൂര്‍: കോഴിക്കോട് വിമാന താവളത്തിലെ റണ്‍വേവികസനം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും, പുതിയ കാര്‍ പാര്‍ക്കിങ് സംവിധാനവും പുറത്ത് ശുചി മുറി സംവിധാനങ്ങളും നടപ്പാക്കുമെന്നും എയര്‍പോര്‍ട്ട് ഡയറക്ടര്‍ മുനീര്‍ മാടമ്പാട്ടില്‍. പ്രവാസികള്‍ക്കും വിമാന യാത്രക്കാര്‍ക്കും ഉപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കും. പ്രവാസികളെ ഉദ്യോഗസ്ഥര്‍ ബുദ്ധിമുട്ടിക്കുന്നു എന്ന പരാതികള്‍ പൂര്‍ണമായും പരിഹരിക്കും. പ്രവാസികളുടെ ലഗേജില്‍ നിന്ന് വിലപ്പിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കുന്നു എന്ന പരാതിക്ക് പൂര്‍ണമായും പരിഹാരമായിട്ടുണ്ടെന്നും ഡയരക്ടര്‍ പറഞ്ഞു.

കോഴിക്കോട് എയര്‍പോര്‍ട്ട് ഡയറക്ടറായി ചുമതലയേറ്റ മുനീര്‍ മാടമ്പാട്ടിന് തിരൂര്‍ പൗരാവലി നല്‍കിയ സ്‌നേഹാദരം തുഞ്ചന്‍ പറമ്പില്‍ എം.പി.അബ്ദു സമദ് സമദാനി ഉദ്ഘാടനം ചെയ്തു. കരിപ്പൂര്‍ വിമാന താവളത്തില്‍ വലിയ വിമാനങ്ങള്‍ എത്തുന്നതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും വികസനത്തിനായുള്ള എല്ലാ പദ്ധതികളും പൂര്‍ത്തിയായി വരുന്നതായും എം.പി പറഞ്ഞു.

കുറുക്കോളി മൊയ്തിന്‍എം.എല്‍ എ അധ്യക്ഷനായി. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. യു സൈനുദ്ധിന്‍, അഡ്വ. ഗഫൂര്‍ പി.ലില്ലീസ്, പാറപ്പുറത്ത് ബാവ ഹാജി, യാസര്‍ പൊട്ടച്ചോല, എന്‍. അനില്‍കുമാര്‍, അഡ്വ. ദിനേശ്പുക്കയില്‍, കെ.ആര്‍ ബാലന്‍, പി.എ ബാവ, പി.പി.അബ്ദുറഹിമാന്‍, പി.കെ.രതീഷ്,
മുജീബ് താനാളൂര്‍, ഫിറോസ് ബാബു, അബ്ബാസ് ചേലാട്ട്, കുടാത്ത് മുഹമ്മദ് കുട്ടി ഹാജി, കെ.ഷാഫി ഹാജി, ഇസ്മയില്‍ പത്തംമ്പാട് എന്നിവര്‍ സംസാരിച്ചു.

Photo

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026