l o a d i n g

ഗൾഫ്

ഹാഷിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം യാ ഹബീബി പ്രകാശനം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 22, 2025

ദമാം: സൗദി കിഴക്കന്‍ പ്രവിശ്യ കെ.എം.സി.സി പുറത്തിറക്കിയ ഹാഷിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം യാ ഹബീബിയുടെ സൗദീതല പ്രകാശനം മുസ്ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എംപി ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. സിദ്ധീഖ് അഹ്‌മദിന് നല്‍കി നിര്‍വ്വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ പത്രപ്രവര്‍ത്തകനും വാഗ്മിയുമായ സി.പി സെയ്തലവി ഹാഷിം എഞ്ചിനീയര്‍ അനുസ്മരണ പ്രഭാഷണം നടത്തി.

കിഴക്കന്‍ പ്രവിശ്യ കെഎംസിസി പ്രസിഡന്റ് മുഹമ്മദ് കുട്ടി കോഡൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജനനിബിഢമായ സാംസ്‌കാരിക സമ്മേളനം സൗദി കെ.എം.സ.സി ദേശീയ പ്രസിഡന്റ് കുഞ്ഞിമോന്‍ കാക്കിയ ഉദ്ാടനം ചെയ്തു.

കെഎംസിസിയുടെ പല ജനകീയ പദ്ധതികളുടേയും സൂത്രധാരകനും സംഘടനയുടെ ഭരണഘടന പരിഷ്‌കരണത്തിന് പിന്നിലെ മാസ്റ്റര്‍ ബ്രയിനുമായിരുന്നു ഹാഷിം എഞ്ചിനീയറെന്ന് പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കവേ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു.

അന്യരുടെ പ്രയാസങ്ങള്‍ പരിഹരിക്കാനും മറ്റുള്ളവരുടെ കണ്ണീരൊപ്പാനും രാപകലില്ലാതെ ഓടിനടക്കുന്ന കെഎംസിസി പ്രവര്‍ത്തകര്‍ക്ക് ഹാഷിം എഞ്ചിനീയര്‍ എന്നും ഒരു പ്രചോദനമായിരിക്കുമെന്നും പൊതു നന്മക്കായുള്ള ഈ ഓട്ടത്തില്‍ കെ എം സി സിയോട് ചേര്‍ന്നു നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും പുസ്തകം ഏറ്റു വാങ്ങിയ ഡോ. സിദ്ധീഖ് അഹമ്മദ് പറഞ്ഞു.

വായനയേ സ്‌നേഹിച്ച പുസ്തകങ്ങളെ നെഞ്ചോട് ചേര്‍ത്ത് വെച്ച സൗമ്യനും നേതൃ ഗുണങ്ങളാല്‍ സമ്പന്നനുമായിരുന്നു ഹാഷിം എഞ്ചിനീയര്‍, തനിക്ക് ലഭിച്ച സൗകര്യങ്ങളില്‍ ഒതുങ്ങിക്കൂടാതെ മറ്റുള്ളവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കാനായുള്ള ഓട്ടത്തിലായിരുന്നു ജീവിതാന്ത്യം വരെ അദ്ദേഹമെന്നും സി.പി സെയ്തലവി ഓര്‍മ്മിപ്പിച്ചു, പുതിയ തലമുറയിലെ പ്രവര്‍ത്തകര്‍ക്ക് ആ ജീവിതത്തില്‍ നിന്ന് ഒത്തിരി പഠിക്കാനുണ്ടെന്നും ഈ ഓര്‍മ്മ പുസ്തകം ആ ദൗത്യം നിര്‍വ്വഹിക്കാന്‍ മാത്രം പ്രൗഢമാണെന്നും അദ്ദേഹം അഭിപ്രായപെട്ടു.

ഡോ. ടി.പി മുഹമ്മദ് പുസ്തകം അവതരിപ്പിച്ചു. സിദ്ധീഖ് പാണ്ടികശാല സംഘടനാ പ്രവര്‍ത്തങ്ങള്‍ വിശദീകരിച്ചു. യാ ഹബീബി ഓര്‍മ്മപുസ്തകം ചീഫ് എഡിറ്റര്‍ മാലിക് മഖ്ബൂല്‍ ആലുങ്ങല്‍ പുസ്തകം പിറന്ന നാള്‍ വഴികള്‍ സദസ്സുമായി പങ്ക് വെച്ചു. അഹമ്മദ് പുളിക്കല്‍, അബ്ദുല്‍ ഹമീദ് കുണ്ടോട്ടി, പ്രദീപ് കൊട്ടിയം, കെ.എം ബഷീര്‍, സി.എച്ച് മൗലവി, സൈനുല്‍ ആബിദീന്‍ കുമളി എന്നിവര്‍ സംസാരിച്ചു.

ഉപജീവനത്തിനായി ഗള്‍ഫിലേക്ക് കുടിയേറിയ ഒന്നാം തലമുറയുടെ വിസ്മൃതിയിലാണ്ടുപോയ ത്യാഗങ്ങളുടെയും അതിജീവനത്തിന്റെയും ഇന്നലകളിലേക്ക് കൂടി വിരല്‍ ചൂണ്ടുന്ന ഈ പുസ്തകം പ്രവാസത്തെയും പ്രവാസ ലോകത്തെയും ഒപ്പം കെഎംസിസി എന്ന സംഘടനയേയും അടുത്തറിയാനും കൂടുതല്‍ പഠിക്കാനും നമ്മേ പ്രേരിപ്പിക്കും.

റഹ്‌മാന്‍ കാരയാട്, കബീര്‍ കൊണ്ടോട്ടി, ഒ.പി ഹബീബ്, അമീറലി കൊയിലാണ്ടി, അബ്ദുല്‍ മജീദ് കൊടുവള്ളി, നജീബ് ചീക്കിലോട് എന്നിവര്‍ അതിഥികളെ സ്‌നേഹോപഹാരം നല്‍കി സ്വീകരിച്ചു. അബ്ദുല്‍ ഖാദര്‍ വാണിയമ്പലം, അബ്ദുല്‍ കരീം ടി.ടി, ഖാദി മുഹമ്മദ്, മുഹമ്മദ് കുട്ടി കരിങ്കപ്പാറ, അന്‍സാരി നാരിയ, ഉമ്മര്‍ ഓമശ്ശേരി, ഇഖ്ബാല്‍ ആനമങ്ങാട്, സലാം ആലപ്പുഴ ഫൈസല്‍ കൊടുമ, ഹുസൈന്‍ കെ.പി വേങ്ങര, മുജീബ് കൊളത്തൂര്‍, സമദ് കെ.പി വേങ്ങര, അറഫാത്ത് ഷംനാട്, സാദിഖ് എറണാംകുളം, നിസാര്‍ അഹ്‌മദ്, സഫീര്‍ അച്ചു, ഷെരീഫ് പാറപ്പുറത്ത്, ജമാല്‍ മീനങ്ങാടി, നിസാര്‍ വടക്കുംപാട്, ഫഹദ് കൊടിഞ്ഞി, ഷബ്ന നജീബ്, റൂഖിയ റഹ്‌മാന്‍, ഫൗസിയ റഷീദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

ബഷീര്‍ ബാഖവിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സമ്മേളനത്തില്‍ പ്രസാധക സമിതി ജനറല്‍ കണ്‍വീനര്‍ ആലിക്കുട്ടി ഒളവട്ടൂര്‍ സ്വാഗതവും പ്രവിശ്യ കെ.എം.സി.സി ട്രഷറര്‍ അഷ്റഫ് ഗസല്‍ നന്ദിയും പറഞ്ഞു. സഹീര്‍ മജ്ദാല്‍ അവതാരകനായിരുന്നു.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026