l o a d i n g

ഗൾഫ്

ദേശീയദിനാഘോഷം: ദഹ്‌റാനില്‍ ജനത്തെ കോരിത്തരിപ്പിച്ച് അറബ് ഗായിക അഹ്ലാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 23, 2025

ദഹ്റാന്‍ -അറബ് ലോകത്തെ പ്രശസ്ത ഗായിക അഹ്ലാം സൗദി ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് സംഗീത പരിപാടി അവതരിപ്പിച്ചു. 'നമ്മുടെ അഭിമാനം നമ്മുടെ സ്വഭാവം' എന്ന പ്രമേയത്തില്‍ ദഹ്റാന്‍ എക്സ്പോ തിയേറ്ററില്‍ നടന്ന പരിപാടിയില്‍ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്. ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഈ പരിപാടി സൗദിയിലെ കലാപരമായ മുന്നേറ്റത്തിനും ദേശീയ സ്വത്വം ആഘോഷിക്കുന്നതിനും കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നു.

സംഗീതജ്ഞന്‍ മെദ്ഹത് ഖാമിസിന്റെ നേതൃത്വത്തില്‍ നാല് മണിക്കൂര്‍ നീണ്ടുനിന്ന പരിപാടിയില്‍ അഹ്ലാം മുപ്പതിലധികം ഗാനങ്ങള്‍ ആലപിച്ചു. സ്വന്തം ഗാനങ്ങള്‍ക്കൊപ്പം 'തോഷുഹ് ബില്‍ ഖുദാര്‍', 'അംജദ്ന' തുടങ്ങിയ ക്ലാസിക് ദേശഭക്തി ഗാനങ്ങളും അവര്‍ ആലപിച്ചു. ദേശഭക്തി ഗാനങ്ങള്‍ സദസ്സില്‍ ആവേശം നിറച്ചു. നിറഞ്ഞ സദസ്സ് ഗായികയോടൊപ്പം പാടി ദേശീയതയുടെ അഭിമാന നിമിഷങ്ങള്‍ ആഘോഷിച്ചു.

പരിപാടി കാണാന്‍ വലിയ ജനക്കൂട്ടമാണ് എത്തിയത്. ടിക്കറ്റുകള്‍ വിതരണം ആരംഭിച്ചയുടന്‍ വിറ്റുതീര്‍ന്നതിനാല്‍ കൂടുതല്‍ സീറ്റുകള്‍ ക്രമീകരിക്കേണ്ടി വന്നു. സൗദിയിലെ ആരാധകര്‍ക്കിടയില്‍ അഹ്ലാമിനുള്ള സ്വീകാര്യതയാണ് ഇത് കാണിക്കുന്നത്. സംഗീതവും ദേശീയതയും ഒരുമിച്ച് ചേര്‍ന്ന ഈ ദിനം അവിസ്മരണീയമായ അനുഭവമായി മാറി.

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026