l o a d i n g

ഗൾഫ്

ജിസാന്‍, മദീന, അസീര്‍, അല്‍-ബാഹ, മക്ക എന്നിവിടങ്ങളില്‍ കനത്ത മഴക്ക് സാധ്യത

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 24, 2025

റിയാദ്: സൗദി അറേബ്യയിലെ ജിസാന്‍, മദീന എന്നിവിടങ്ങളില്‍ ഇടിമിന്നലിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അസീര്‍, അല്‍-ബാഹ, മക്ക എന്നിവിടങ്ങളില്‍ കനത്ത കാറ്റിനും സാധ്യതയുണ്ട്. അതേസമയം, റിയാദ്, ഖസീം, ഹായില്‍ എന്നിവിടങ്ങളില്‍ കാറ്റിന്റെ വേഗം കുറവായിരിക്കും. കിഴക്കന്‍ മേഖലയിലും നജ്‌റാനിലും മേഖലകളില്‍ പൊടിക്കാറ്റും മണല്‍ക്കാറ്റും തുടരുമെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ചെങ്കടലിലെ ഉപരിതല കാറ്റ് വടക്ക്-പടിഞ്ഞാറ് ദിശയില്‍നിന്ന് വടക്കോട്ടായിരിക്കും. വടക്കന്‍, മധ്യഭാഗങ്ങളില്‍ മണിക്കൂറില്‍ 20-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. തെക്കന്‍ ഭാഗങ്ങളില്‍ തെക്ക്-പടിഞ്ഞാറ് ദിശയില്‍ നിന്ന് വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് കാറ്റിന്റെ വേഗം മണിക്കൂറില്‍ 12-32 കിലോമീറ്ററിലെത്താന്‍ സാധ്യതയുണ്ട്. ഇടിയോടുകൂടിയ മഴ മേഘങ്ങള്‍ രൂപംകൊള്ളുമ്പോള്‍ ഈ വേഗം മണിക്കൂറില്‍ 50 കിലോമീറ്ററിന് മുകളിലെത്താന്‍ സാധ്യതയുണ്ട്. വടക്കന്‍, മധ്യഭാഗങ്ങളില്‍ തിരമാലകളുടെ ഉയരം ഒന്നര മീറ്റര്‍ വരെയാകാന്‍ സാധ്യതയുണ്ട്. തെക്കന്‍ ഭാഗങ്ങളില്‍ അര മീറ്റര്‍ മുതല്‍ ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

അറബിക്കടലില്‍ വടക്ക്-പടിഞ്ഞാറ് ദിശയില്‍നിന്ന് പടിഞ്ഞാറ് ദിശയിലേക്ക് മണിക്കൂറില്‍ 25-55 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശും. തിരമാലകളുടെ ഉയരം ഒന്നര മീറ്റര്‍ മുതല്‍ രണ്ടര മീറ്റര്‍ വരെ ഉയരാന്‍ സാധ്യതയുണ്ട്. കൂടാതെ മധ്യ, തെക്കന്‍ ഭാഗങ്ങളില്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026