l o a d i n g

കേരള

ആര്‍ഭാട ജീവിതം നയിക്കുന്നതിന് ബന്ധുവിന്റെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതി അറസിറ്റില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 27, 2025

തിരുവനന്തപുരം: ആര്‍ഭാട ജീവിതം നയിക്കുന്നതിന് ബന്ധുവിന്റെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതി അറസിറ്റില്‍. പോത്തന്‍കോട് ഭരതന്നൂര്‍ നിഖില്‍ ഭവനില്‍ നീതു (33) ആണ് അറസ്റ്റിലായത്. ഭരതന്നൂര്‍ കാവുവിള വീട്ടില്‍ നിന്നു 10 പവന്‍ മോഷണം പോയ സംഭവത്തിലാണ് നീതു പിടിയിലായത്. ജൂണിലാണ് സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയത്. ഇവിടെ വിവാഹം കഴിച്ചെത്തിയ യുവതിയുടെ നെക്ലസ് അടക്കമുള്ള ആഭരണങ്ങളാണ് മോഷ്ടിക്കപ്പെട്ടത്.

യുവതി അവരുടെ വീട്ടില്‍ പോയ സമയമാണ് ഭര്‍ത്താവിന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം അതിവിധഗ്ധമായി നീതു കൈക്കലാക്കിയത്. യുവതി മടങ്ങി എത്തുമ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടത് അറിയുന്നത്. തുടര്‍ന്ന് പാങ്ങോട് സ്റ്റേഷനില്‍ പരാതി നല്‍കി. മുന്‍പും ഈ വീട്ടില്‍ നിന്നു വീട്ടമ്മയുടെ വളയും മോതിരവും മോഷണം പോയിരുന്നു. മറ്റെവിടെയോ നഷ്ടപ്പെട്ടുവെന്നു കരുതി അന്നു പരാതി നല്‍കിയിരുന്നില്ല.

നീതുവിന്റെ ആര്‍ഭാട ജീവിതത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ വിവരം പൊലീസില്‍ അറിയിച്ചു. ഇതു സംബന്ധിച്ചു വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസ് 3 തവണ സ്റ്റേഷനില്‍ വിളിച്ചു വരുത്തിയെങ്കിലും കുറ്റം സമ്മതിച്ചില്ല. മോഷ്ടിച്ച ആഭരണങ്ങളില്‍ ചിലത് പ്രതി സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വക്കുകയും പിന്നീട് അതു വില്‍ക്കുകയുമായിരുന്നു. ഈ സമയം പണയ സ്ഥാപനത്തിലെ ജീവനക്കാര്‍ ആഭരണങ്ങളുടെ ചിത്രം എടുക്കുകയും യുവതിയുടെ ഇടപെടലില്‍ സംശയം തോന്നിയതിനാല്‍ ചിത്രം പൊലീസിനു കൈമാറുകയും ചെയ്തു. ചിത്രം പരിശോധിച്ച പരാതിക്കാരി തന്റെ മാലയാണെന്നു തിരിച്ചറിഞ്ഞു. ഇതിനിടെ തന്നെ ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്നു കാണിച്ച് നീതു ഒരു ബന്ധുവിനൊപ്പം കഴിഞ്ഞ ദിവസം പാങ്ങോട് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ പരിഹാരത്തിനായി ഇവരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി. തെളിവുകള്‍ സഹിതം ചോദ്യം ചെയ്തപ്പോള്‍ യുവതി കുറ്റം സമ്മതിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026