l o a d i n g

കേരള

നോര്‍ക്ക പ്രൊഫഷണല്‍ ആന്‍ഡ് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ്: കേരളത്തെ വൈജ്ഞാനിക സമൂഹമാക്കാന്‍ പ്രവാസി പ്രൊഫഷണലുകളുടെ പിന്തുണ അനിവാര്യം -മുഖ്യമന്ത്രി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
September 27, 2025

കൊച്ചി: വൈജ്ഞാനിക സമൂഹമായി മാറാനുള്ള കേരളത്തിന്റെ ശ്രമങ്ങള്‍ക്ക് ആഗോള പിന്തുണ ഉറപ്പാക്കാന്‍ പ്രവാസി പ്രൊഫഷണലുകളുമായുള്ള സഹകരണം അനിവാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നോര്‍ക്ക പ്രൊഫഷണല്‍ ആന്‍ഡ് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അക്കാദമിക് വിദഗ്ധരും സംരംഭകരുമുള്ള നാടാണ് കേരളം. അവരുടെ കഴിവുകള്‍ നാടിന്റെ ഉത്കര്‍ഷത്തിനായി ഉപയോഗിക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രൊഫഷണല്‍ ആന്‍ഡ് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ലോക കേരളസഭയില്‍ ഉയര്‍ന്നു വന്ന നിര്‍ദ്ദേശങ്ങളില്‍ ഒന്നായിരുന്നു പ്രൊഫഷണല്‍ മീറ്റ് സംഘടിപ്പിക്കുക എന്നത്. ലോക കേരളസഭയെ സംശയത്തോടെ കണ്ടവര്‍ക്ക് മറുപടി നല്‍കിയത് ക്രിയാത്മകമായ ഇടപെടലുകളിലൂടെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രവാസി പ്രൊഫഷണലുകളും സംസ്ഥാന സര്‍ക്കാരുമായുള്ള സഹകരണം ഉറപ്പാക്കുക, ഉയര്‍ന്നു വരുന്ന നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുക, കേരളത്തിന്റെ മുന്നേറ്റങ്ങളെ അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കുന്ന ബ്രാന്‍ഡ് അംബാസഡര്‍മാരായി പ്രവാസി പ്രോഫഷണലുകളെ ഉപയോഗിക്കുക എന്നിവയാണ് മീറ്റിന്റെ സുപ്രധാന ലക്ഷ്യങ്ങള്‍.

അഞ്ച് മേഖലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രോഫഷണലുകളാണ് മീറ്റിന്റെ ഭാഗമാകുന്നത്. കേരളത്തെ സംബന്ധിച്ച് വളരെയേറെ പ്രാധാന്യമുള്ള ഹെല്‍ത്ത് കെയര്‍ ആന്‍ഡ് ലൈഫ് സയന്‍സ്, ഫ്യൂച്ചര്‍ ടെക്‌നോളജീസ്, സസ്‌റ്റൈനബിലിറ്റി ആന്‍ഡ് ക്ലൈമറ്റ് റെസിലിയന്‍സ്, എജ്യുക്കേഷന്‍ സ്‌കില്‍സ്, സോഷ്യല്‍ ഇന്നവേഷന്‍ ആന്‍ഡ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് എന്നീ വിഷയങ്ങളാണ് മീറ്റില്‍ ചര്‍ച്ച ചെയ്യുന്നത്.

അക്കാദമിക് രംഗത്തെ അറിവുകള്‍ കൂടുതല്‍ പേരിലേക്ക് എത്തിക്കുന്നതിനും ജനോപകാരപ്രദമായി ഉപയോഗിക്കുന്നതിനുമാണ് ട്രാന്‍സലേഷണല്‍ റിസര്‍ച്ച് ലൈബ്രറി സ്ഥാപിക്കുന്നത്. ആരോഗ്യരംഗത്ത് രാജ്യത്തിന് തന്നെ മാതൃകയായ നിരവധി നേട്ടങ്ങള്‍ കൈയെത്തിപ്പിടിച്ച സംസ്ഥാനമാണ് കേരളം. ആ നേട്ടങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ട് പുതുതലമുറയുടെ ആരോഗ്യപ്രശ്‌നങ്ങളെ നേരിടുന്നതിനുള്ള നടപടികളുമായാണ് സംസ്ഥാനം മുന്നോട്ടുപോകുന്നത്.

ഹെല്‍ത്ത് കെയര്‍ ആന്‍ഡ ലൈഫ് സയന്‍സ് മേഖലകളിലെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള സുപ്രധാന ഇടപെടലാണ് ലൈഫ് സയന്‍സ് പാര്‍ക്ക്. ബയോ 360 ലൈഫ് സയന്‍സ് പാര്‍ക്കില്‍ 14 കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. ലൈഫ് സയന്‍സ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ക്ലസ്റ്ററായി ലൈഫ് സയന്‍സ് പാര്‍ക്ക് മാറിയിട്ടുണ്ട്.

80,827 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അഡ്മിന്‍ ബ്ലോക്ക്, ബയോടെക് ലാബ്, ഓഫീസ്, ലബോറട്ടറി എന്നിവ പൂര്‍ത്തീകരിക്കുകയും പ്രവര്‍ത്തനസജ്ജമാക്കുകയും ചെയ്തു. മെഡിക്കല്‍ ടെക്‌നോളജി നിക്ഷേപങ്ങള്‍ക്കായി മെഡിക്കല്‍ കണ്‍സോര്‍ഷ്യം രൂപീകരിച്ചു. ഫെബ്രുവരിയില്‍ കൊച്ചിയില്‍ നടന്ന നിക്ഷേപ സംഗമത്തില്‍ മെഡിക്കല്‍ ടെക്‌നോളജി രംഗത്ത് വലിയ നിക്ഷേപം ആകര്‍ഷിച്ചു.

ഫ്യൂച്ചര്‍ ടെക്‌നോളജീസ് മേഖലയില്‍ ലോകത്തിന്റെ മുന്നേറ്റങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്നതിനായി കേരളത്തെ എഐ ഹബ്ബാക്കി മാറ്റുന്നതിന് വിപുലമായ പരിപാടികള്‍ വിഭാവനം ചെയ്തു വരുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടെക്‌നോപാര്‍ക്ക്, സ്റ്റാര്‍ട്ടപ്പ് മിഷന്‍, ഐസിടി അക്കാദമി എന്നിവയുടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടത്തുന്നത്. നിലവില്‍ ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളിലായി ഒന്നര ലക്ഷത്തോളം പേര്‍ തൊഴിലെടുക്കുന്നുണ്ട്.

കേരളത്തില്‍ നിന്നുള്ള ആകെ ഐടി കയറ്റുമതി 2016ല്‍ 34123 കോടി രൂപയായിരുന്നു. ഇന്ന് ഒരു ലക്ഷം കോടി രൂപയിലേക്ക് എത്തുകയാണ്. ബഹിരാകാശ സാങ്കേതിക വിദ്യാ രംഗത്ത് ഉല്പാദനക്ഷമമായി ഇടപെടുക എന്ന ലക്ഷ്യത്തോടെ കേരള സ്‌പേസ് പാര്‍ക്ക് (കെ സ്‌പേസ്) പ്രവര്‍ത്തനം ആരംഭിച്ചു. മൂന്നര ഏക്കര്‍ ഭൂമിയില്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണത്തിനായി നബാര്‍ഡ് സഹായത്തോടെ 241 കോടി രൂപ അനുവദിച്ചു കഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇലക്ട്രിക് വാഹന രൂപകല്പനയിലും മൈക്രോചിപ്പ് രൂപകല്പനയിലും മികവാര്‍ന്ന പ്രവര്‍ത്തനം നടന്നു വരികയാണ്. നൂതന സാമഗ്രികളുടെ വ്യവസായത്തിന്റെ കേന്ദ്രമായി കേരളത്തെ മാറ്റുക എന്ന കാഴ്ചപ്പാടോടെ ഗ്രഫീന്‍ ഇന്ത്യ ഇന്നവേഷന്‍ സെന്റര്‍ കൊച്ചിയില്‍ സ്ഥാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസം നൈപുണ്യ വികാസത്തിനുള്ള ഉപാധിയാക്കുക എന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നത്. അത് സ്‌കൂള്‍ തലം മുതല്‍ കോളേജ് തലം വരെ വിപുലമായ രീതിയിലാണ് നടപ്പാക്കുന്നത്.

സ്‌കൂളുകളില്‍ റോബോട്ടിക് ലാബുകള്‍ അടക്കം സ്ഥാപിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ വ്യാവസായിക ഉല്പാദന മേഖലയുമായി ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കണക്ട് കരിയര്‍ ടു ക്യാമ്പസ്, യങ്ങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം, ഇന്‍ഡസ്ട്രി ഓണ്‍ ക്യാമ്പസ് തുടങ്ങിയ പദ്ധതികളും നടപ്പാക്കി വരികയാണ്. ഇതിനുപുറമെ ക്യാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളും സ്ഥാപിച്ചു വരുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുകയും ഗ്രീന്‍ ഹൈഡ്രജന്‍ ഹബ്ബ് ഒരുക്കുകയും പുനരുപയോഗ സാധ്യതയുള്ള ഊര്‍ജ്ജസ്രോതസ്സുകളെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. 2050 ഓടെ കേരളത്തെ കാര്‍ബണ്‍ ന്യൂട്രല്‍ അഥവാ നെറ്റ് സീറോ കാര്‍ബണ്‍ എമിഷന്‍ സംസ്ഥാനമാക്കി മാറ്റാനാണ് ശ്രമം. ഗ്രീന്‍ ഫ്യൂച്ചര്‍ എന്ന ലക്ഷ്യത്തെ എത്ര ഗൗരവത്തോടെയാണ് നമ്മുടെ സംസ്ഥാനം കാണുന്നത് എന്നത് ഇതില്‍ നിന്നെല്ലാം വ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ ഇത്തരം മുന്‍കൈകളെ ശക്തിപ്പെടുത്താന്‍, ലോകത്തുള്ള നൂതന സാങ്കേതിക ആശയങ്ങളെ നമ്മുടെ ശാസ്ത്രവിജ്ഞാന വ്യവസ്ഥയിലേക്ക് സന്നിവേശിപ്പിക്കാന്‍ കഴിയുന്ന ചര്‍ച്ചകള്‍ മീറ്റില്‍ ഉയര്‍ന്നു വരണം. നവകേരള സൃഷ്ടിക്ക് ഉതകുന്ന പുത്തന്‍ ചുവടുകള്‍ വെക്കാന്‍ കോണ്‍ക്ലേവ് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ പി രാജീവ്, വീണ ജോര്‍ജ്, വി ശിവന്‍കുട്ടി, എം.ബി രാജേഷ്, ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, കേരള സംസ്ഥാന പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ വി കെ രാമചന്ദ്രന്‍, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, ഡയറക്ടര്‍ ഒ വി മുസ്തഫ, നോര്‍ക്ക വകുപ്പ് സെക്രട്ടറി എസ് ഹരികിഷോര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Photo

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026