l o a d i n g

ഗൾഫ്

ദുബായ് ഫൗണ്ടന്‍ മടങ്ങിയെത്തി; ബുര്‍ജ് ഖലീഫക്ക് കീഴില്‍ വെളിച്ചത്തിന്റെയും ജലത്തിന്റെയും വിസ്മയം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 2, 2025

ദുബായ് - അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്തമായ ദുബായ് ഫൗണ്ടന്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അടച്ചിട്ടിരുന്ന ഫൗണ്ടന്‍, കഴിഞ്ഞ ദിവസം വൈകിട്ട് 6.30-ന്, ബുര്‍ജ് തടാകത്തിന് മുകളില്‍ വെളിച്ചത്തിന്റെയും ജലത്തിന്റെയും സംഗീതത്തിന്റെയും മനോഹരമായ പ്രവാഹത്തോടെയാണ് വീണ്ടും ഉണര്‍ന്നത്.

ദുബായിയുടെ ഹൃദയമായ ഡൗണ്‍ടൗണ്‍ ദുബായിലെ മുഖമുദ്രയായ ഈ ഫൗണ്ടന്‍, യു.എ.ഇയുടെ അകത്തും പുറത്തുമുള്ള ആയിരക്കണക്കിന് ആളുകളെ ആകര്‍ഷിച്ചുകൊണ്ടാണ് പ്രൗഢമായ തിരിച്ചുവരവ് നടത്തിയിരിക്കുന്നത്.

ദുബായ് മാളിനോട് ചേര്‍ന്ന് 30 ഏക്കര്‍ വിസ്തൃതിയുള്ള ബുര്‍ജ് തടാകത്തിലാണ് ഫൗണ്ടന്‍ സ്ഥിതി ചെയ്യുന്നത്. രണ്ട് ഫുട്‌ബോള്‍ മൈതാനങ്ങളുടെ അത്രയും നീളത്തില്‍ പരന്നുകിടക്കുന്ന ഇതിന്, 140 മീറ്റര്‍ ഉയരത്തില്‍ വരെ (ഏകദേശം 45 നിലകളോളം) 22,000 ഗാലണ്‍ വെള്ളം വായുവിലേക്ക് ചീറ്റാന്‍ കഴിയും. ക്ലാസിക്കല്‍, അറബിക്, അന്താരാഷ്ട്ര പോപ്പ് ഗാനങ്ങള്‍ക്കനുസരിച്ച് ജലധാരകള്‍ നൃത്തം ചെയ്യുന്ന ഈ വിസ്മയക്കാഴ്ച ദുബായിലെ ഏറ്റവും മികച്ച സൗജന്യ വിനോദങ്ങളിലൊന്നാണ്.

അടുത്തിടെ നടത്തിയ നവീകരണ പ്രവര്‍ത്തനങ്ങളില്‍ ഫൗണ്ടന്റെ അടിത്തട്ടില്‍ പുത്തന്‍ മാറ്റങ്ങള്‍ വരുത്തി. തിളക്കമുള്ള നീല ടൈലുകളോടുകൂടിയ പുതിയ ഫ്‌ളോര്‍ ആണ് ഒരുക്കിയത്. അടിസ്ഥാന സൗകര്യങ്ങളില്‍ വരുത്തിയ മറ്റ് നിരവധി പരിഷ്‌കാരങ്ങള്‍ ഷോകള്‍ക്ക് കൂടുതല്‍ മിഴിവേകും. ഓരോ ഗാനത്തിനും അനുസൃതമായി ജലചലനങ്ങള്‍ ചിട്ടപ്പെടുത്തുന്നത് റോബോട്ടുകളുടെ സഹായത്തോടെയാണ്.

സന്ദര്‍ശകര്‍ക്ക് ബുര്‍ജ് പാര്‍ക്ക്, സൂഖ് അല്‍ ബഹര്‍, ദുബായ് മാള്‍ പ്രൊമനേഡ് എന്നിവ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങള്‍ തിരഞ്ഞെടുക്കാം. ഫൗണ്ടനുമായി ഒമ്പത് മീറ്റര്‍ മാത്രം അടുത്തുകിടക്കുന്ന 272 മീറ്റര്‍ നീളമുള്ള ദുബായ് ഫൗണ്ടന്‍ ബോര്‍ഡ്വാക്ക് കാഴ്ചകള്‍ക്ക് കൂടുതല്‍ അടുത്ത അനുഭവം നല്‍കും. കൂടാതെ, പരമ്പരാഗത ബോട്ടായ അബ്രയില്‍ തടാകത്തിലൂടെ സഞ്ചരിച്ച് മികച്ച കാഴ്ചകള്‍ ആസ്വദിക്കാനുള്ള സൗകര്യവും ലഭ്യമാണ്.

ഫൗണ്ടന്‍ ഷോ എല്ലാ ദിവസവും വൈകുന്നേരം 6 മണി മുതല്‍ രാത്രി 11 മണി വരെ ഓരോ 30 മിനിറ്റിലും നടക്കും. ഉച്ചയ്ക്ക് ശേഷമുള്ള ഷോകള്‍ ശനി മുതല്‍ വ്യാഴം വരെ 1 മണിക്കും 1.30 നും, വെള്ളിയാഴ്ചകളില്‍ 2 മണിക്കും 2.30 നും ഉണ്ട്.

Photo

Latest News

മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
നെതന്യാഹു ന്യൂയോര്‍ക്കിലേക്ക്, യുദ്ധക്കുറ്റവാളിയെന്ന് മേയര്‍ മംദാനി
September 22, 2026