l o a d i n g

കേരള

എസ്.എസ്.സി പരീക്ഷാ നടപടിക്രമങ്ങളില്‍ പരിഷ്‌കാരം: സുതാര്യതയും നീതിയും ഉറപ്പാക്കാന്‍ പുതിയ നടപടികള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 4, 2025


ന്യൂഡല്‍ഹി: സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ (എസ്.എസ്.സി.) പരീക്ഷാ നടത്തിപ്പില്‍ സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനായി 2025-ല്‍ പുതിയ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഉദ്യോഗാര്‍ത്ഥികളുടെ ആശങ്കകള്‍ പരിഹരിക്കാനും പരീക്ഷാ സമ്പ്രദായത്തില്‍ വിശ്വാസം വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ളതാണ് ഈ മാറ്റങ്ങള്‍.

പരിഷ്‌കരിച്ച സംവിധാനമനുസരിച്ച്, എസ്.എസ്.സി. പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ അവരുടെ ചോദ്യക്കടലാസുകള്‍, അവര്‍ നല്‍കിയ ഉത്തരങ്ങള്‍, ഔദ്യോഗിക ഉത്തരസൂചികകള്‍ എന്നിവ പരീക്ഷയ്ക്ക് ശേഷം ലഭ്യമാകും. ഇത് വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് സാധുവായ തെളിവുകള്‍ സഹിതം ഉത്തരങ്ങള്‍ക്കെതിരെ എതിര്‍പ്പുകള്‍ ഉന്നയിക്കാന്‍ സാധിക്കും. കൂടാതെ, സ്വകാര്യ ആവശ്യങ്ങള്‍ക്കും ഭാവി റഫറന്‍സിനുമായി ഇതിന്റെ പകര്‍പ്പുകള്‍ സൂക്ഷിക്കാനും അനുവാദമുണ്ട്.

വിവിധ ഷിഫ്റ്റുകളിലായി നടക്കുന്ന പരീക്ഷകളിലെ ചോദ്യങ്ങളുടെ നിലവാരത്തിലുള്ള വ്യത്യാസംമൂലം ഉണ്ടാകുന്ന അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ 'ഇക്വി-പേഴ്സന്റൈല്‍ നോര്‍മലൈസേഷന്‍' എന്ന പുതിയ രീതി എസ്.എസ്.സി. അവതരിപ്പിച്ചു. പേഴ്സന്റൈല്‍ സ്‌കോറുകള്‍ അടിസ്ഥാനമാക്കിയാണ് ഇനി ഉദ്യോഗാര്‍ഥികളെ വിലയിരുത്തുക. ഇത് ഫലങ്ങള്‍ നീതിയുക്തവും സ്ഥിരതയുള്ളതുമായി നിലനിര്‍ത്താന്‍ സഹായിക്കും.

ചോദ്യങ്ങളിലെ തെറ്റുകള്‍ക്കെതിരെ എതിര്‍പ്പ് അറിയിക്കുന്നതിനുള്ള ഫീസ് ഒരു ചോദ്യത്തിന് 100 രൂപയില്‍ നിന്ന് 50 രൂപയായി കുറച്ചു. ഉദ്യോഗാര്‍ത്ഥികളെ മികച്ച രീതിയില്‍ പരീക്ഷയ്ക്ക് തയ്യാറാക്കാന്‍ സഹായിക്കുന്നതിനായി, മുന്‍ വര്‍ഷങ്ങളിലെ ചോദ്യപ്പേപ്പറുകള്‍ കമ്മീഷന്‍ പുറത്തുവിടും. എന്നാല്‍, ഒന്നിലധികം ഷിഫ്റ്റുകളായി നടന്ന പരീക്ഷകളുടെ ചോദ്യക്കടലാസുകള്‍ പൊതുവായി പ്രസിദ്ധീകരിക്കില്ല.

ആള്‍മാറാട്ടം, തട്ടിപ്പ് എന്നിവ തടയുന്നതിനായി പരീക്ഷാ സുരക്ഷാ സംവിധാനങ്ങള്‍ എസ്.എസ്.സി. ശക്തിപ്പെടുത്തി. ചോദ്യപേപ്പറുകള്‍ ഇനിമുതല്‍ 'ഡിജിറ്റല്‍ വോള്‍ട്ട്' സംവിധാനം വഴി സുരക്ഷിതമായി കൈമാറ്റം ചെയ്യും. ഇത് ചോദ്യക്കടലാസ് ചോര്‍ച്ച തടയാന്‍ സഹായിക്കും. കൂടാതെ, പരീക്ഷാ നിരീക്ഷണ പ്രക്രിയ കൂടുതല്‍ കര്‍ശനമാക്കുകയും ചെയ്തു.
കമ്പൈന്‍ഡ് ഗ്രാജ്വേറ്റ് ലെവല്‍ പരീക്ഷയുടെ 2025ലെ പരീക്ഷയില്‍ സാങ്കേതിക തകരാറുകള്‍ ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ കാരണം പ്രയാസത്തിലായ ഉദ്യോഗാര്‍ത്ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്തും. റീ-എക്‌സാം 2025 ഒക്ടോബര്‍ 14-ന് നടക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു. ഈ പരീക്ഷക്ക് ഏകദേശം 28 ലക്ഷം അപേക്ഷകരാണ് ഉണ്ടായിരുന്നത്.
കമ്പൈന്‍ഡ് ഹയര്‍ സെക്കന്‍ഡറി ലെവല്‍, മള്‍ട്ടി-ടാസ്‌കിംഗ് സ്റ്റാഫ്, ജൂനിയര്‍ എഞ്ചിനീയര്‍, കോണ്‍സ്റ്റബിള്‍ (ഡല്‍ഹി പോലീസ്, സി.എ.പി.എഫ്), സബ് ഇന്‍സ്‌പെക്ടര്‍ (ഡല്‍ഹി പോലീസ്, സി.എ.പി.എഫ്), ഡല്‍ഹി പോലീസിലെ ടെക്‌നിക്കല്‍ കേഡര്‍ പരീക്ഷകള്‍ തുടങ്ങിയ പ്രധാന പരീക്ഷകള്‍ 2025 ഒക്ടോബറിനും 2026 മാര്‍ച്ചിനും ഇടയില്‍ നടക്കും.

Latest News

  ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
November 11, 2026
 മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
November 11, 2026
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
November 11, 2026
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
November 11, 2026
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
November 11, 2026
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 11, 2026
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന്  സൗദി വാണിജ്യ മന്ത്രി
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന് സൗദി വാണിജ്യ മന്ത്രി
November 11, 2026
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
November 11, 2026
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
November 11, 2026
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
November 11, 2026