l o a d i n g

ഗൾഫ്

കാലത്തിനു മുന്നേ നടന്ന നേതാവായിരുന്നു സി എച്ച് -ശരിഫ് കുറ്റൂര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 5, 2025

ജിദ്ദ: അവഗണനയും പേറി അരികവല്‍ക്കരിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ഉയര്‍ത്തിയെഴുനേല്‍പ്പിന് ശാശ്വത പരിഹാരം കണ്ടെത്തുകയും അവര്‍ക്ക് അനിവാര്യമായ അറിവും അക്ഷജ്ഞാനവും നല്‍കാനുള്ള പാശ്ചാത്തലമൊരുക്കുക എന്ന ശ്രമകരമായ ദൗത്യം ഹൃസ്വകാലത്തെ പൊതു ജീവിതം കൊണ്ടു വിജയകരമായി പൂര്‍ത്തികരിച്ച മഹാനായ രാഷ്ട്രീയ നേതാവായിരുന്നു മണ്‍മറഞ്ഞ സി എച്ച് മുഹമ്മദ് കോയ എന്ന് മലപ്പുറം ജില്ല മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ശരീഫ് കുറ്റൂര്‍ പറഞ്ഞു. ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി സിഎച്ച് സ്മരണകളുടെ നിത്യയൗവ്വനം എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സി എച്ച് അനുസ്മരണ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സി എച്ച് ജീവിക്കുന്ന കാലത്തെ അഭിമുഖീകരിക്കുക മാത്രമല്ല ചെയ്തത് ആ കാലത്തെ ജനിക്കാത്തവര്‍ക്ക് കൂടി മണ്ണിനെ പാകമാകുന്ന നയങ്ങളും സമീപനങ്ങളുമാണ് ചെയ്തുവച്ചത്. ഒരു ജനതയെ നിര്‍മ്മിച്ചു വരികയായിരുന്നു സി എച്ച്. മനോഹരമായ ഒരു കാലത്തെ നമുക്ക് സമ്മാനിക്കുക മാത്രമല്ല ഇനി വരുന്ന ഏത് കാലത്തെയും അഭിമുഖീകരിക്കാനുള്ള കരുത്തും നമുക്ക് സമ്മാനിച്ചുകൊണ്ടാണ് പടിയിറങ്ങിയത്

ഒരിക്കലും തന്റെ മക്കളെ സ്‌കൂളിന്റെ പടിവാതിലിലേക്കു പറഞ്ഞു വിടില്ലെന്ന് ശാഠ്യം പിടിച്ചിരുന്ന ഒരു സമൂഹത്തിന് കൃത്യമായ ബോധവല്‍ക്കരണം നല്‍കിയാണ് സി എച്ച് ഈ മഹത്തായ ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചത്. 'പഠിക്കുക പഠിക്കുക വീണ്ടും പഠിക്കുക' എന്ന സി.എച്ചിന്റെ വാക്കുകള്‍ കടമെടുത്തു കൊണ്ട് ഈ കാലത്തു പഠിക്കുക പഠിക്കുക വീണ്ടും വീണ്ടും പഠിക്കുക ഒരു മറു ചോദ്യമെങ്കിലും തിരിച്ചു ചോദിക്കാന്‍ വീണ്ടും പഠിക്കുക എന്ന് അദ്ദേഹം സദസിനെ ഉണര്‍ത്തി.

ഒരിക്കല്‍ തന്റെ അനുയായിയും വൈകാതെ തന്റെ സഹപ്രവര്‍ത്തകനും ഇപ്പോള്‍ എന്റെ നേതാവുമാണ് സി എച്ച് മുഹമ്മദ് കോയ എന്ന് പറഞ്ഞ ബി.വി അബ്ദുല്ലക്കോയ സാഹിബിന്റെ പ്രസ്താവനയെ കോട്ട് ചെയ്ത് ജീവിക്കുന്ന കാലത്തിന്റെ ഗതി അറിയിക്കുക എന്നതാണ് ഒരു പൊതുപ്രവര്‍ത്തകന്‍ ആര്‍ജ്ജിക്കേണ്ട ആദ്യത്തെ അറിവ് എന്നും ഇസ്തിരി ചുളിയാത്ത ഷര്‍ട്ടും കൈയ്യില്‍ ഒതുങ്ങാത്ത ഒരു മൊബൈല്‍ ഫോണുമായി പൊതു പ്രവര്‍ത്തകരായി നാം മാറുമ്പോള്‍ നമ്മള്‍ സി.എച്ചിനെ പലവട്ടം ഓര്‍ക്കണം എന്നും പൊതു പ്രവര്‍ത്തനത്തിന്റെ പൂര്‍ണ്ണത സ്ഥാനമാനങ്ങള്‍ അല്ല എന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.

ജിദ്ദ കെ എം സി സി സെന്‍ട്രല്‍ കമ്മറ്റി ആക്ടിംഗ് പ്രസിഡന്റ് റസാഖ് മാസ്റ്ററുടെ അധ്യക്ഷതയില്‍ നടന്ന അനുസ്മരണ സംഗമം സൗദി നാഷണല്‍ കെ.എംസിസി കമ്മിറ്റി ട്രഷറര്‍ അഹമ്മദ് പാളയാട്ട് ഉദ്ഘാടനം ചെയ്തു. മുസ്തഫ ബാരിക്ക് കെഎംസിസി, അഷ്‌റഫ് മുല്ലപ്പള്ളി, ഇബ്രാഹിം കൊല്ലി, നൗഷാദ് ചപ്പാരപ്പടവ് എന്നിവര്‍ പ്രസംഗിച്ചു. ജംഷീര്‍ വള്ളിക്കുന്ന് ഖുര്‍ആന്‍ പാരായണം നടത്തി. വി പി മുസ്തഫസ്വഗതവും ജലാല്‍ തേഞ്ഞിപ്പാലം നന്ദിയും പറഞ്ഞു.

Photo

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026