l o a d i n g

ഗൾഫ്

ഒഐസിസി റിയാദ്; ഗാന്ധിജയന്തി ദിനത്തില്‍ പ്രാര്‍ത്ഥനാ സദസ്സും, പുഷ്പാര്‍ച്ചനയും നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 5, 2025

റിയാദ്: മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ബത്ഹ സബര്‍മതിയില്‍ സമാധാന സന്ദേശം ഉയര്‍ത്തി പ്രാര്‍ത്ഥനാ സദസ്സും ഗാന്ധി പ്രതിമയില്‍ പുഷ്പാര്‍ച്ചനയും നടത്തി. ഭാരവാഹികളുടെയും പ്രവര്‍ത്തകരുടെയും സാന്നിധ്യത്തില്‍ നടന്ന ചടങ്ങ് ഗാന്ധിയുടെ അഹിംസ, സത്യാഗ്രഹം, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങള്‍ ഇന്നത്തെ കാലത്തും പ്രസക്തമാണെന്ന് ഓര്‍മ്മിപ്പിച്ചു.

പ്രാര്‍ത്ഥനാ സദസ്സില്‍ ഗാന്ധിജിയുടെ ചിന്തകളും പ്രസ്ഥാനങ്ങളും ആധുനിക ഭാരതത്തോടുള്ള ബന്ധവും നാദിര്‍ഷാ റഹ്‌മാന്‍ അവതരിപ്പിച്ചു. ഗാന്ധിജി സ്വപ്നം കണ്ടത് സഹവര്‍ത്തിത്വമുള്ള ഇന്ത്യയെയായിരുന്നു എന്നതും, ഫാസിസ്റ്റ് വര്‍ഗീയ മനോഭാവങ്ങള്‍ ആ ഇന്ത്യയെ സഹിക്കില്ല എന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. ''ഗാന്ധിയെ അവര്‍ കൊന്നു, പക്ഷേ ഗാന്ധി മരിച്ചിട്ടില്ല, ക്ഷമയിലും സ്‌നേഹത്തിലും അദ്ദേഹം ഇന്നും ജീവിക്കുന്നു,'' എന്നും പ്രമേയം അഭിപ്രായപ്പെട്ടു.

''ഭക്ഷണം, മതം, ഭാഷ, ജാതി എന്നിവയുടെ പേരില്‍ മനുഷ്യരെ വിഭജിക്കുന്ന സമൂഹത്തില്‍ ഗാന്ധിജയന്തി ഒരു ആഘോഷമല്ല, അത് ഒരു മുന്നറിയിപ്പാണ്,'' എന്ന് പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തി.

ചടങ്ങില്‍ ഒഐസിസി ഭാരവാഹികളായ നവാസ് വെള്ളിമാട്കുന്ന്, ഫൈസല്‍ ബാഹസ്സന്‍, കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, ശിഹാബ് കൊട്ടുകാട്, അസ്‌ക്കര്‍ കണ്ണൂര്‍, റഹ്‌മാന്‍ മുനമ്പത്ത്, സലീം അര്‍ത്തിയില്‍, അബ്ദുല്‍ കരീം കൊടുവള്ളി, ബാലുക്കുട്ടന്‍, സജീര്‍ പൂന്തുറ, അമീര്‍ പട്ടണത്ത്, ഷുക്കൂര്‍ ആലുവ, ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലംങ്കോട്, റഫീഖ് വെമ്പായം, ജോണ്‍സണ്‍ മാര്‍ക്കോസ്, ഹക്കീം പട്ടാമ്പി, അശ്‌റഫ് മേച്ചേരി, ജയന്‍ കൊടുങ്ങല്ലൂര്‍, നാസര്‍ മാവൂര്‍, നാസര്‍ വലപ്പാട്, സിദ്ധീഖ് കല്ലുപറമ്പന്‍, സന്തോഷ് ബാബു കണ്ണൂര്‍, ഒമര്‍ ഷരീഫ് കോഴിക്കോട്, ബഷീര്‍ കോട്ടയം, ഷാജി മടത്തില്‍, കമറുദ്ധീന്‍ ആലപ്പുഴ, ബാബുക്കുട്ടി പത്തനംതിട്ട, ശിഹാബ് കരിമ്പാറ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഗാന്ധിയുടെ അഹിംസ, സത്യാഗ്രഹം, സാമൂഹിക നീതി തുടങ്ങിയ മൂല്യങ്ങള്‍ ഇന്നത്തെ കാലഘട്ടത്തിലും അത്രതന്നെ പ്രസക്തമാണെന്ന സന്ദേശം ചടങ്ങില്‍ പങ്കെടുത്തവര്‍ മുന്നോട്ടുവച്ചു. ഗാന്ധിജയന്തിയുടെ ആഹ്ലാദവും ആത്മീയതയും പങ്കുവെച്ച ചടങ്ങ് ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ സമാധാന സന്ദേശപ്രഖ്യാപനത്തോടെ സമാപിച്ചു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026