l o a d i n g

കേരള

ദ്വാരപാലക ശില്പം കോടീശ്വരന് വിറ്റെന്ന് പ്രതിപക്ഷ നേതാവ്, ദേവസ്വം മന്ത്രി രാജിവെക്കണം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 7, 2025


തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പം കോടികള്‍ക്ക് സംസ്ഥാനത്തെ ഒരു കോടീശ്വരന് വിറ്റുവെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കോടതി അടിവരയിട്ടുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'ദ്വാരപാലക ശില്പം സംസ്ഥാനത്തെ ഏത് കോടീശ്വരനാണ് വിറ്റിരിക്കുന്നത്? ഇപ്പോള്‍ ഏത് കോടീശ്വരന്റെ വീട്ടിലാണുള്ളത്? കോടികള്‍ മറിയുന്ന കച്ചവടമാണ് നടന്നത്. ശബരിമലയിലെ ദ്വാരപാലക ശില്പം വിറ്റുവെന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇങ്ങനെ ഒരു കളവ് നടന്നു എന്ന് ദേവസ്വം ബോര്‍ഡിന് അറിയാമായിരുന്നു. എത്ര കള്ളന്മാരാണ് തലപ്പത്തിരിക്കുന്നത്?' വി.ഡി. സതീശന്‍ ചോദിച്ചു.

ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരേ മാത്രം കേസെടുക്കാനാകില്ല. അതിന് കൂട്ടുനിന്ന ദേവസ്വം ബോര്‍ഡിലേയും സര്‍ക്കാരിലേയും വമ്പന്മാര്‍കൂടി കേസില്‍ അകപ്പെടും. അതുകൊണ്ട് വിഷയമറിഞ്ഞിട്ടും മൂടിവെച്ചു. ഇതെല്ലാം അറിയുന്ന സര്‍ക്കാര്‍ 2025-ല്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ അടുത്ത കളവിനായി വിളിച്ചുവരുത്തിയിരിക്കുകയാണ്- വി.ഡി. സതീശന്‍ കൂട്ടിച്ചേര്‍ത്തു.

ദേവസ്വം മന്ത്രി രാജിവെക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ പുറത്താക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. 'സ്വര്‍ണം ബാക്കിയായിട്ടുണ്ട്. അത് വിറ്റ് കല്യാണം നടത്തിക്കൊടുക്കാമെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി എന്‍. വാസുവിന് മെയില്‍ അയച്ചത്. സിപിഎമ്മിന്റെ അടുത്ത ആളാണ് എന്‍. വാസു. ആ ആള്‍ക്ക് ഇതെല്ലാം അറിയാം. എല്ലാം മറച്ചുവെക്കുകയാണ്. കോടികള്‍ക്കാണ് ദ്വാരപാലക ശില്പം വിറ്റത്. അത് എവിടെയാണെന്ന് സിപിഎം വ്യക്തമാക്കണം', വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.

Latest News

  ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
November 11, 2026
 മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
November 11, 2026
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
November 11, 2026
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
November 11, 2026
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
November 11, 2026
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 11, 2026
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന്  സൗദി വാണിജ്യ മന്ത്രി
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന് സൗദി വാണിജ്യ മന്ത്രി
November 11, 2026
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
November 11, 2026
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
November 11, 2026
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
November 11, 2026