l o a d i n g

കേരള

ഷാഫിക്കെതിരായ പോലീസ് നടപടി: പ്രതിഷേധം വ്യാപകം, പലേടത്തും സംഘര്‍ഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 11, 2025

കാസര്‍കോട്: കോഴിക്കോട് പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് പ്രതിഷേധം. കാസര്‍കോട് യുഡിഎഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കി.

മാര്‍ച്ചില്‍ പങ്കെടുത്ത നേതാക്കളെ അറസ്റ്റ് ചെയ്ത് നീക്കാന്‍ പോലീസ് ശ്രമിച്ചു. എന്നാല്‍, പോലീസ് വാഹനങ്ങള്‍ക്കു മുന്നില്‍ കെഎസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിരോധവുമായി എത്തിയതോടെ നീക്കം പരാജയപ്പെടുകയായിരുന്നു. പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.

കോട്ടച്ചേരിയില്‍നിന്ന് തുടങ്ങിയ പ്രതിഷേധപ്രകടനം പോലീസ് നഗരസഭാ ഓഫീസിനുമുന്നില്‍ ഇരുമ്പുവേലി ഒരുക്കി തടഞ്ഞു. വേലിതകര്‍ക്കാനുള്ള പ്രവര്‍ത്തകരുടെ ശ്രമത്തെ പോലീസ് എതിര്‍ഭാഗത്ത് നിന്നും തള്ളിപ്പിടിച്ച് ചെറുത്തു. ഇതിനിടയില്‍ വെള്ളംചീറ്റി പ്രവര്‍ത്തകരെ പിന്തിരിപ്പാക്കാനുള്ള ശ്രമവും പോലീസ് നടത്തി.

സ്റ്റേഷന്‍ ഉപരോധശ്രമം പോലീസ് പ്രതിരോധിച്ചതോടെ പ്രവര്‍ത്തകര്‍ കൂട്ടമായെത്തി പുതിയകോട്ട സംസ്ഥാനപാതയില്‍ കുത്തിയിരുന്ന് റോഡ് ഉപരോധിച്ചു. റോഡ് ഉപരോധിച്ച നേതാക്കളെയും പ്രവര്‍ത്തകരെയും വണ്ടിയില്‍ കയറ്റാനുള്ള പോലീസിന്റെ ശ്രമം സംഘര്‍ഷത്തിനിടയാക്കി. പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തുംതള്ളും രൂക്ഷമായി. പ്രവര്‍ത്തകരെ ബലംപ്രയോഗിച്ച് പോലീസ് വാനില്‍ കയറ്റുന്നത് ഡിസിസി വൈസ്പ്രസിഡന്റ് ബി.പി. പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ നേതാക്കള്‍ കൈകോര്‍ത്ത് പിടിച്ച് തടഞ്ഞു.

കോഴിക്കോട് ഐജി ഓഫീസിലേക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. പിണറായിക്കും മരുമകനും മാപ്പില്ലെന്ന മുദ്രാവാക്യം വിളിച്ചായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം.

ഫോര്‍ട്ട് കൊച്ചിയില്‍ മുഖ്യമന്ത്രിക്കു നേരേ പ്രതിഷേധമുണ്ടായി. പ്രവര്‍ത്തകര്‍ നടുറോഡില്‍ കറുത്ത കൊടിയുമായി പ്രതിഷേധിച്ചു. പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തുനീക്കി.

ഷാഫി പറമ്പില്‍ എംപിക്ക് പോലീസ് മര്‍ദനമേറ്റതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് സുല്‍ത്താന്‍ പേട്ട ജംഗ്ഷനില്‍ റോഡ് ഉപരോധിച്ചു. ശനിയാഴ്ച ഉച്ചയ്ക്ക് 12.30-ന് പ്രകടനമായെത്തിയാണ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചത്. സമരം കെപിസിസി ജനറല്‍ സെക്രട്ടറി സി. ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ച ശേഷം പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. റോഡില്‍ ഗതാഗതം തടസ്സപ്പെട്ടു.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026