l o a d i n g

ഗൾഫ്

കേളി സില്‍വര്‍ ജൂബിലി: ഒരു വര്‍ഷം നീളുന്ന ആഘോഷപരമ്പര

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
October 12, 2025

റിയാദ്: സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കേളി കലാസാംസ്‌കാരിക വേദിയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ക്ക് നവംബറില്‍ തുടക്കം കുറിക്കും. 2001 ജനുവരി ഒന്നിന് രൂപം നല്‍കിയ ഈ സംഘടന, 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിനോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന ആഘോഷപരമ്പരയ്ക്കാണ് രൂപം നല്‍കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

2025 നവംബര്‍ മുതല്‍ 2026 ഡിസംബര്‍ വരെ, 25 തലക്കെട്ടുകളിലായി കല, കായിക, സാംസ്‌കാരിക, സാഹിത്യ മേഖലകളിലെ വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. വാര്‍ഷികാഘോഷങ്ങളുടെ വിജയത്തിനായി ചെയര്‍മാന്‍ ഷാജി റസാഖ്, കണ്‍വീനര്‍ സുനില്‍ കുമാര്‍, ട്രഷറര്‍ സുനില്‍ സുകുമാരന്‍ എന്നിങ്ങനെ 151 അംഗ സംഘാടക സമിതി നേരത്തെ രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.

റിയാദിലും സമീപ പ്രദേശങ്ങളായ അല്‍ഖര്‍ജ്, ദാവത്മി, അഫ്ലാജ്, ഹോത്ത, അരീക്ക്, മജ്മ, തുമൈര്‍ എന്നിങ്ങന്നെ റിയാദില്‍ വ്യാപിച്ചു കിടക്കുന്ന സംഘടനാ പ്രവര്‍ത്തനത്തില്‍ കഴിഞ്ഞ 25 വര്‍ഷത്തിനിടെ 20,000 ത്തില്‍ അതികം പ്രവാസികള്‍ അംഗങ്ങളായിട്ടുണ്ട്. കേളിയുടെ ഉപരികമ്മറ്റിയായ രക്ഷാധികാരി സമിതിക്ക് കീഴില്‍ കേളി കലാസാംസ്‌കാരിക വേദി, കേളി കുടുംബ വേദി, ഖസീം പ്രവാസി സംഘം, റെഡ് സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്, പൊതു വായനാ വേദിയായ ചില്ല സര്‍ഗവേദി, എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. ഇരുപത്തി അഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കേളി കലാസാംസ്‌കാരിക വേദിയുടെ കേന്ദ്ര കമ്മറ്റിക്ക് കീഴില്‍ 15 ഏരിയ കമ്മറ്റികളും, 75 യൂണിറ്റ് കമ്മറ്റികളും പ്രവര്‍ത്തിക്കുന്നു. ജീവകാരുണ്യം, സാംസ്‌കാരികം, സ്‌പോര്‍ട്‌സ്, മാധ്യമം, നവമാധ്യമം എന്നീ സബ് കമ്മറ്റികള്‍ കേളിയുടെ കേന്ദ്ര കമ്മറ്റിക്ക് കീഴിലും, എല്ലാ ഘടകങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്. കേളിയുടെ പിറവിയിലൂടെ റിയാദിലെ പ്രവാസി സംഘടനകള്‍ക്ക് ഒരു ദിശാബോധം നല്‍ക്കാന്‍ കേളിക്കായി.

നിരവധി പ്രവര്‍ത്തനങ്ങള്‍ക്കാണ് സൗദി അറേബ്യയില്‍ കേളി തുടക്കം കുറിച്ചത്.
റിയാദിലെ ബത്ത സിറ്റിക്കകത്തെ തുറന്ന പ്രദേശത്ത് ആദ്യമായി 8 വര്‍ഷം തുടര്‍ച്ചയായി വോളിബോള്‍ മത്സരം, സ്‌കൂള്‍ കുട്ടികളുടെ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കാന്‍ റിയാദിലെ വിവിധ സ്‌കൂളുകളെ കോര്‍ത്തിണക്കി കേരള സ്‌കൂള്‍ യുവജനോത്സവം മാതൃകയില്‍ തീര്‍ത്ത യുവജനോത്സവങ്ങള്‍, കുട്ടികള്‍ക്കായി സ്‌കൂള്‍ തലത്തില്‍ ഫുട്ബാള്‍ മത്സരം , മുഖ്യധാരാ സംഘടനകളുടെ നേതൃത്വത്തില്‍ ആദ്യമായൊരുക്കിയ ക്രിക്കറ്റ് ടൂര്‍ണമെന്റ് , ജിസിസി രാജ്യങ്ങളിലെ ടീമുകളെ അണിനിരത്തി വടം വലി മത്സരം, ആയിരങ്ങളെ പങ്കാളികളാക്കി നടത്തുന്ന മെഗാ രക്തദാന ക്യാമ്പ്, 5000ത്തില്‍ പരം പ്രവാസികള്‍ക്ക് ഒറ്റ വേദിയില്‍ ഓണ സദ്യ, പ്രവാസികള്‍ക്കായി സൗജന്യ മേഗാഷോ, കുട്ടികള്‍ക്കായി മധുരം മലയാളം എന്നപേരില്‍ മലയാളം ക്ലാസുകള്‍, പ്രവാസികള്‍ക്കായി മലയാളം സാക്ഷരതാ ക്ലാസ്, കംമ്പ്യൂട്ടര്‍ പഠന ക്ലാസ്, മുഖപ്രസംഗം ഓഡിയോ സംപ്രേക്ഷണം, പ്രവര്‍ത്തകര്‍ക്ക് ക്ഷേമ പെന്‍ഷന്‍, ഹൃദയപൂര്‍വ്വം കേളി (ഒരു ലക്ഷം പൊതിച്ചോറ്) പദ്ധതി, ഉപരി പഠനത്തിന് അര്‍ഹരായ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ പ്രോല്‍സാഹന പുരസ്‌കാരം, കേളി കുടുംബ സുരക്ഷാ പദ്ധതി തുടങ്ങി ഒട്ടനവധി പദ്ധതികള്‍ നടപ്പിലാക്കാന്‍ കേളിക്ക് കഴിഞ്ഞു.

നാട്ടിലെ ആശുപത്രികള്‍ക്ക് 5 ഡയാലിസിസ് മെഷീന്‍, ആംബുലന്‍സ്, കിടപ്പ് രോഗികള്‍ക്കും, പ്രത്യേകം പരിചരണം ആവശ്യമുള്ളവര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൈത്താങ്ങായുള്ള സഹായങ്ങള്‍, മഹാമാരി, പ്രളയം, ചൂരല്‍മല ഉരുള്‍ പൊട്ടല്‍ തുടങ്ങീ പ്രകൃതി ദുരന്തങ്ങളില്‍ കേരള സര്‍ക്കാരിനൊപ്പം ചേര്‍ന്നുള്ള സഹായ ഹസ്തങ്ങള്‍ തുടങ്ങീ എണ്ണിയാലലൊടുങ്ങാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഈ 25 വര്‍ഷത്തിനിടെ കേളിക്ക് സാധിച്ചിട്ടുണ്ട്. നേപ്പാള്‍ ഭൂകമ്പം, ഗുജറാത്ത് ഭൂകമ്പം, ചെന്നൈ പ്രളയം തുടങ്ങീ കേരളത്തിനും, രാജ്യത്തിനും പുറത്തേക്ക് കേളിയുടെ സഹായ ഹസ്തങ്ങള്‍ നീണ്ടു.
മാത്രമല്ല കായിക രംഗത്തും കലാസാംസ്‌കാരിക രംഗത്തും മാധ്യമ രംഗത്തും, നവ മാധ്യമ രംഗത്തും റിയാദിലെ പ്രവാസികള്‍ക്കിടയില്‍ നിറസാന്നിധ്യമകാന്‍ കേളിക്ക് കഴിഞ്ഞു.

സൗദിയിലെ മലയാളി സമൂഹത്തിന്റെ സാംസ്‌കാരിക ഐക്യവും സഹജീവനബോധവും വളര്‍ത്തിക്കൊണ്ടുള്ള 25 വര്‍ഷത്തെ യാത്ര കേളിക്ക് എന്നും അഭിമാനത്തിന് ഇടനല്‍കുന്നത്താണ്. പുതിയ തലമുറയെ കലാ സാംസ്‌ക്കാരിക -സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്ക് ചേര്‍ക്കുക എന്നതാണ് സില്‍വര്‍ ജൂബിലി വര്‍ഷത്തിന്റെ മുഖ്യ ലക്ഷ്യം. വാര്‍ഷിക പരിപാടികളില്‍ സ്ത്രീയുവജന വിഭാഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും പ്രത്യേകം വിഭാഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

വര്‍ഷംതോറും നടത്തിവരുന്ന മെഗാ രക്തദാനം സില്‍വര്‍ ജൂബിലിയുടെ ഭാഗമായി റെക്കോര്‍ഡ് പങ്കാളിത്തത്തോടെ നടത്തും. ഒരു വര്‍ഷം നീളുന്ന ഈ ആഘോഷപരമ്പര 2025 നവംബര്‍ മുതല്‍ 2026 ഡിസംബര്‍ വരെയാണ്. കലാ, കായിക, സാംസ്‌കാരിക, സാഹിത്യ മേഖലകളിലായി 25 പ്രധാന പരിപാടികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2025 നവംബര്‍: കേളി അറേബ്യന്‍ ബ്രെയിന്‍ ബാറ്റില്‍ (KABB), ഡിസംബര്‍: കേളി സാഹിത്യോത്സവം (KLF), 2026 ജനുവരി: കേളി സില്‍വര്‍ കളിതട്ട് ( കേളി ദിനം), കേളി സില്‍വര്‍ മെഹന്തി ഫെസ്റ്റിവല്‍, ഷെഫ് മത്സരം (കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും വെവ്വേറെ), ഫെബ്രുവരി: നൃത്തമത്സരം സിംഗിള്‍, ഗ്രൂപ്പ് നൃത്തമത്സരങ്ങള്‍
മാര്‍ച്ച്: രചനാമത്സരം, കേളി സില്‍വര്‍ നൈറ്റ് (മെഗാ ഷോ), ഏപ്രില്‍: നാടകോത്സവം, മെയ്: ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്, വിപ്ലവഗാനോത്സവം, ഗസല്‍ നൈറ്റ്, ഇശല്‍ നൈറ്റ്, ജൂണ്‍: ചലച്ചിത്രോത്സവം, ജൂലൈ: ചെസ്സ്, കാരംസ്, ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പുകള്‍, ഓഗസ്റ്റ്: ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ്, സെപ്റ്റംബര്‍: നാടന്‍പാട്ട് മഹോത്സവം, ഒക്ടോബര്‍: മാജിക്കല്‍ ഇവന്റ്, നവംബര്‍: വരയരങ്ങ് ( വിവിധ വിഭാഗങ്ങള്‍ക്ക് വെവ്വേറെ), ഡിസംബര്‍: അറേബ്യന്‍ വടംവലി മത്സരം, വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്, നവംബറില്‍ നടക്കുന്ന ആദ്യ പരിപാടിയായ 'കേളി അറേബ്യന്‍ ബ്രെയിന്‍ ബാറ്റില്‍ (KABB)' പ്രശസ്ത ക്വിസ് മാസ്റ്റര്‍ ജി എസ് പ്രദീപ് നയിക്കുന്ന പരിപാടിയാണ്. റിയാദിലെ വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെ കോര്‍ത്തിണക്കി അക്കാഡമിക് തലത്തില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ പരിപാടി അവതരിപ്പിക്കും. തുടര്‍ പരിപാടികള്‍ അതത് അവസരത്തില്‍ ലഭ്യമാകുന്ന പ്രമുഖരെ ഉള്‍പ്പെടുത്തിയാകും നടത്തുക.

ജനുവരിയില്‍ നടക്കുന്ന 'കളിത്തട്ട് ( കേളി ദിനം)' കേളി അംഗങ്ങള്‍ക്കും കുടുംബവേദി അംഗങ്ങള്‍ക്കും കുട്ടികള്‍ക്കും തങ്ങളുടെ കഴിവുകള്‍ പ്രകടമമാക്കാനുള്ള വേദിയാണ്. മെഹന്തി ഫെസ്റ്റിവല്‍, ഷെഫ് മത്സരം തുടങ്ങിയ പൊതു സമൂഹത്തിനും. നൃത്തമത്സരങ്ങള്‍ റിയാദിലെ നൃത്ത വിദ്യാലയങ്ങള്‍ക്ക് മാറ്റുരയ്ക്കാനും അവസരമൊരുക്കും.

മെഗാഷോ റിയാദ് ഇതുവരെ കണ്ടിട്ടില്ലാത്ത വിസ്മയ കാഴ്ചകള്‍ ഒരുക്കിയാകും അരങ്ങേറുക. കായിക ഇനങ്ങളില്‍ ഒരുകാലത്ത് റിയാദിന്റെ ഹൃദയഭാഗത്ത് അരങ്ങറിയ കേളി വോളിബോള്‍ ഒരിടവേളയ്ക്ക് ശേഷം പഴയ ആവേശം ചോരാതെ ഒന്‍പതാമത് പതിപ്പ് അരങ്ങേറും. സില്‍വര്‍ ജൂബിലിയുടെ സമാപനം ജിസിസി രാജ്യങ്ങളിലെ ടീമുകളെ ഉള്‍പ്പെടുത്തി രണ്ടാമത് കേളി അറേബ്യന്‍ വടംവലിയോടെ ആയിരിക്കും. കേളിയുടെ സില്‍വര്‍ ജൂബിലി വര്‍ഷം റിയാദിലെ മലയാളി സമൂഹത്തിന്റെ ഐക്യത്തിന്റെയും സാംസ്‌കാരിക സമൃദ്ധിയുടെയും പ്രതീകമായിരിക്കുമെന്ന് സംഘാടകര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, സെക്രട്ടറി സുരേഷ് കണ്ണപുരം, പ്രസിഡന്റ് സെബിന്‍ ഇക്ബാല്‍, ട്രഷറര്‍ ജോസഫ് ഷാജി, കണ്‍വീനര്‍ സുനില്‍ തിരുവനന്തപുരം, ചെയര്‍മാന്‍ ഷാജി റസാഖ് എന്നിവര്‍ പങ്കെടുത്തു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026