l o a d i n g

ഗൾഫ്

വിനോദസഞ്ചാര മേഖലയിലെ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ പുതിയ നയങ്ങളുമായി സൗദി അറേബ്യ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 16, 2025

റിയാദ്: സൗദി അറേബ്യ രാജ്യത്തുടനീളമുള്ള വിനോദസഞ്ചാര മേഖലയില്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നതിനായി പുതിയ നയങ്ങള്‍ അവതരിപ്പിച്ചു. ടൂറിസം മന്ത്രി അഹമ്മദ് അല്‍-ഖതീബ് പുതിയ നടപടികള്‍ക്ക് അംഗീകാരം നല്‍കിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

എല്ലാ ടൂറിസം ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളിലും പ്രവൃത്തി സമയങ്ങളില്‍ ഒരു സൗദി റിസപ്ഷനിസ്റ്റ് ഉണ്ടായിരിക്കണമെന്നതാണ് പുതിയ നയങ്ങളില്‍ പ്രധാനം.
ടൂറിസ്റ്റ് സ്ഥാപനങ്ങള്‍ എല്ലാ ജീവനക്കാരെയും അവര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് മുമ്പ് മനുഷ്യവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. കരാര്‍ അടിസ്ഥാനത്തിലുള്ളതോ, ഡെപ്യൂട്ടേഷനിലുള്ളതോ , സീസണല്‍ ആയതോ ആയ എല്ലാ ജീവനക്കാരുടെയും കരാറുകള്‍ അജീര്‍ പ്ലാറ്റ്ഫോം വഴിയോ മറ്റ് അംഗീകൃത പ്ലാറ്റ്ഫോമുകള്‍ വഴിയോ രേഖപ്പെടുത്തണം.

ഒന്നിലധികം ലൈസന്‍സുള്ള ശാഖകളുള്ള സ്ഥാപനങ്ങള്‍ ഓരോ ടൂറിസം ലൈസന്‍സുമായി ബന്ധിപ്പിച്ച സ്ഥാപനത്തിന്റെ ഫയലില്‍ ജീവനക്കാരെ പ്രത്യേകമായി രജിസ്റ്റര്‍ ചെയ്യണം. സ്വദേശിവല്‍ക്കരണ നയങ്ങള്‍ക്ക് വിധേയമായ തസ്തികകള്‍ രാജ്യത്തിന് പുറത്തുള്ള സ്ഥാപനങ്ങളെയോ തൊഴിലാളികളെയോ ഉപയോഗിച്ച് ഔട്ട്‌സോഴ്‌സ് ചെയ്യാനോ കൈമാറ്റം ചെയ്യാനോ പാടില്ല. അത്തരം ജോലികള്‍ ടൂറിസം മന്ത്രാലയം ലൈസന്‍സ് നല്‍കിയ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുകയോ അല്ലെങ്കില്‍ മനുഷ്യവിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം സൗദി പൗരന്മാരെ നിയമിക്കാന്‍ ലൈസന്‍സ് നല്‍കിയ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്യുകയോ ചെയ്യണം.

ഈ നയങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുകയും പിഴ ചുമത്തുകയും ചെയ്യും. പൗരന്മാര്‍ക്ക് തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും മൊത്തത്തിലുള്ള സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും വേണ്ടിയുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണിതെന്ന് ടൂറിസം മന്ത്രാലയം വ്യക്തമാക്കി.

സൗദി വിഷന്‍ 2030-ന് അനുസൃതമായി, ഈ മേഖലയിലേക്കുള്ള പൗരന്മാരുടെ സംഭാവന വര്‍ദ്ധിപ്പിക്കാനും, നേതൃസ്ഥാനങ്ങളും ബിരുദധാരികള്‍ക്കുള്ള തസ്തികകളും ഉള്‍പ്പെടെ പ്രോത്സാഹജനകമായ ജോലികള്‍ നല്‍കാനും ഇവ ലക്ഷ്യമിടുന്നു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026