l o a d i n g

ഗൾഫ്

ഹജ്ജ് കോണ്‍സല്‍ അബ്ദുല്‍ ജലീലിന് ജി.ജി.ഐ യാത്രയയപ്പ്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 16, 2025

ജിദ്ദ: ഇന്ത്യന്‍ കോണ്‍സുലേറ്റിലെ ഔദ്യോഗിക കാലാവധി കഴിഞ്ഞ് ഇന്ത്യയിലേക്ക് മടങ്ങുന്ന ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീലിന് ഗുഡ്വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് (ജിജിഐ) യാത്രയയപ്പ് നല്‍കി. ജിജിഐയുടെ ഉപഹാരം പ്രസിഡന്റ് ഹസന്‍ ചെറൂപ്പ സമ്മാനിച്ചു. ജനറല്‍ സെക്രട്ടറി ഇസ്ഹാഖ് പൂണ്ടോളി, ട്രഷറര്‍ ജലീല്‍ കണ്ണമംഗലം, എജ്യുടെയ്ന്‍മെന്റ് കണ്‍വീനര്‍ നൗഷാദ് താഴത്തെവീട്ടില്‍ എന്നിവര്‍ സംസാരിച്ചു.

ഹറമുകളുടെ കവാടനഗരിയില്‍ മൂന്നുവര്‍ഷവും മൂന്ന് മാസവും ചെലവിട്ടതിനിടയില്‍ സൗദി പടിഞ്ഞാറന്‍ മേഖലയിലെ പത്ത് ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ക്കും ലക്ഷക്കണക്കിന് ഹജ്ജ് തീര്‍ഥാടകര്‍ക്കും മെച്ചപ്പെട്ട സേവനമേകാന്‍ സാധിച്ചതില്‍ ഏറെ കൃതാര്‍ഥതയോടെയാണ് സൗദി അറേബ്യയിലെ ദൗത്യം പൂര്‍ത്തീകരിച്ച് മടങ്ങുന്നതെന്ന് അബ്ദുല്‍ ജലീല്‍ പറഞ്ഞു. ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള സൗകര്യങ്ങളിലും സേവനങ്ങളിലും സൗദി ഭരണകൂടവും ഇന്ത്യന്‍ സര്‍ക്കാരും മികച്ച പല പരിഷ്‌കാരങ്ങളും ആവിഷ്‌കരിച്ച കാലത്തു കൂടിയായിരുന്നു ഹജ്ജ് കോണ്‍സലായി സേവനമനുഷ്ഠിക്കാന്‍ സാധിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

2022 നവംബറില്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് ജിജിഐ നടത്തിയ ടാലെന്റ് ലാബ് സീസണ്‍ 2 ഏകദിന ശില്‍പശാലയിലെ പ്രചോദിത പ്രഭാഷകരിലൊരാളായിരുന്ന അബ്ദുല്‍ ജലീല്‍ 2024 ജനുവരിയില്‍ നടത്തിയ സൗദി ഇന്ത്യാ ഫെസ്റ്റിവല്‍ സീസണ്‍ ഒന്നില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ കോര്‍ഡിനേറ്ററായിരുന്നു. ജിജിഐക്ക് നല്‍കിപ്പോന്ന നിസ്സീമമായ സഹകരണത്തിന് ഭാരവാഹികള്‍ കൃതജ്ഞത അറിയിച്ചു.

കൊമേഴ്സ്, കമ്മ്യൂണിറ്റി വെല്‍ഫയര്‍, പ്രസ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കള്‍ച്ചര്‍ എന്നീ വിഭാഗങ്ങളില്‍ കോണ്‍സലായി സേവനമനുഷ്ഠിച്ച ശേഷമാണ് കണ്ണൂര്‍ സ്വദേശിയായ അബ്ദുല്‍ ജലീല്‍ ഹജ്ജ് കോണ്‍സലായത്. ന്യൂദല്‍ഹി സൗത്ത് ബ്ലോക്കിലെ വിദേശകാര്യ മന്ത്രാലയം ആസ്ഥാനത്തായിരിക്കും അദ്ദേഹം പുതുതായി ചുമതലയേല്‍ക്കുന്നത്

ഫോട്ടോ: ഇന്ത്യന്‍ ഹജ്ജ് കോണ്‍സല്‍ മുഹമ്മദ് അബ്ദുല്‍ ജലീലിന് ഗുഡ്വില്‍ ഗ്ലോബല്‍ ഇനിഷ്യെറ്റീവ് ഉപഹാരം സമ്മാനിക്കുന്നു.

Latest News

  ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
ഫ്രൈഡേ ക്ലബ് ജിദ്ദ മുജീബ് എസ്.എമ്മിന് സ്‌നേഹോഷ്മളമായ യാത്രയയപ്പ് നല്‍കി
November 11, 2026
 മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
മലേഷ്യയിലെ മിന്നല്‍ പ്രളയം: മരിച്ച മലയാളികളുടെ പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയായി; മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു
November 11, 2026
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
കള്ളക്കളിയെന്ന് പി.ടി ഉഷ, രാജ്യാന്തര സമിതിക്ക് പരാതി
November 11, 2026
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
യു.എ.ഇയില്‍ തണുപ്പേറുന്നു; വാരാന്ത്യത്തോടെ താപനില 20 ഡിഗ്രിയിലേക്ക് താഴാന്‍ സാധ്യത
November 11, 2026
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
അഖബ ഉള്‍ക്കടലില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.42 തീവ്രത രേഖപ്പെടുത്തി
November 11, 2026
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
ഹജ്ജ് കോണ്‍ഫെക്‌സ് സമാപിക്കുന്നു; പങ്കാളിത്തത്തില്‍ അഞ്ചിരട്ടി വളര്‍ച്ചയെന്ന് ഹജ്ജ്-ഉംറ മന്ത്രി
November 11, 2026
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന്  സൗദി വാണിജ്യ മന്ത്രി
ഉപഭോക്തൃ സംരക്ഷണ നിയമം ചരിത്രപരമായ നിയമനിര്‍മ്മാണമെന്ന് സൗദി വാണിജ്യ മന്ത്രി
November 11, 2026
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
റിയാദിലെ ഗതാഗതക്കുരുക്കിന് ശശ്വത പരിഹാരം തേടി ശൂറാ കൗണ്‍സില്‍; സമഗ്ര ചര്‍ച്ച സംഘടിപ്പിച്ചു
November 11, 2026
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
കാന്‍സര്‍ മരുന്ന് വില ഇളവ്: മിക്ക മരുന്നുകളും പുറത്ത്
November 11, 2026
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
സൗദിയില്‍ പുതിയ ഉപഭോക്തൃ സംരക്ഷണ നിയമം: ലംഘനങ്ങള്‍ക്ക് എട്ട് ദശലക്ഷം റിയാല്‍ വരെ പിഴയും തടവുശിക്ഷയും
November 11, 2026