l o a d i n g

ഗൾഫ്

ജിദ്ദ കെ.എം.സി.സി സി.എച്ച് സെന്ററിന് 51 ലക്ഷം രൂപ നല്‍കി, മലപ്പുറം, കോഴിക്കോട് സിഎച്ച് സെന്ററുകളില്‍ പ്രവാസി മെഡിക്കല്‍ സെന്റര്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 17, 2025

ജിദ്ദ: കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സി.എച്ച് സെന്റ്റുകള്‍ക്ക് 51 ലക്ഷം രൂപ നല്‍കി. പാണക്കാട് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് അബൂബക്കറും സഹഭാരവാഹികളും ചേര്‍ന്നാണ് തുക കൈമാറിയത്.
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് അഭിമാനകരമായ പ്രവര്‍ത്തനം നടത്തുന്ന ജിദ്ദ കെ.എം.സി.സിയെ അഭിനന്ദിച്ച തങ്ങള്‍ രോഗികളെയും പാവപ്പെട്ടവരെയും ചേര്‍ത്ത് പിടിക്കുന്ന കെ.എം.സി.സിയുടെ ഓരോ ശ്രമങ്ങളും മുസ്ലിം ലീഗിന്റെ ജനകീയ അടിത്തറ ശക്തിപ്പെടുത്താന്‍ ഏറെ സഹായകവുന്നുണ്ടെന്നും അതില്‍ പാര്‍ട്ടിക്ക് വലിയ സംതൃപ്തിയുണ്ടെന്നും പറഞ്ഞു.

കേരളത്തിലെ വിവിധ സിഎച്ച് സെന്ററുകളില്‍ രോഗികള്‍ക്കായ് വന്‍കിട പദ്ധതികള്‍ ജിദ്ദ കെ.എം.സി.സി ഏറ്റെടുത്ത് പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിലവില്‍ മലപ്പുറം, കോഴിക്കോട് സിഎച്ച് സെന്ററുകളില്‍ പ്രവാസികള്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ വിപുലമായ സൗകര്യങ്ങളോടെ പ്രവാസി മെഡിക്കല്‍ സെന്റര്‍ നിര്‍മ്മാണം പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഒരു പ്രവാസി സംഘടന മുന്‍ പ്രവാസികളായ പാവപ്പെട്ടരോഗികള്‍ക്ക് വേണ്ടി ആദ്യമായാണ് ഇത്തരം ഒരു പദ്ധതി ആവിഷ്‌കരിക്കുന്നത്. നിലവിലെ പ്രവാസികള്‍ക്കും ഇത് ഉപയോഗപ്പെടുത്താനാവും.

സൗദി കെ.എം.സി. വൈസ് പ്രസിഡന്റ് നിസ്സാം മമ്പാട്, ജിദ്ദ കെ.എം.സി സി ഭാരവാഹികളായ എ.കെ. മുഹമ്മദ് ബാവ, നാസര്‍ മച്ചിങ്ങല്‍, സിറാജ് കണ്ണവം, പ്രവാസി ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.എ ജലീല്‍, കുഞ്ഞാലിഹാജി, ബാപ്പു തുവ്വശ്ശേരി, വി മുസ്തഫ, തറയില്‍ അബൂബക്കര്‍, ഒറീസ്സ മുഹമ്മദ്, അബൂബക്കര്‍ മാസ്റ്റര്‍ മായക്കര, അബ്ബാസ് മുസ്ലിയാരങ്ങാടി, അലി പാങ്ങാട്ട്, നൂര്‍ മുഹമ്മദ്, ഹാരിസ് ബാബു മമ്പാട്, അല്‍ മുര്‍ത്തു, മുസ്തഫ ആനക്കയം, ശിഹാബ് പാലപ്പെട്ടി ഒഴുകൂര്‍ , കുഞ്ഞിബാവ ചെറുകാവ്, അബു ചെറുകാവ് എന്നിവര്‍ പങ്കെടുത്തു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026