l o a d i n g

ഗൾഫ്

ഗാസയില്‍ പുതിയ സംഘര്‍ഷങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നു, വെടിനിര്‍ത്തല്‍ തകരുമെന്ന ഭീതിയില്‍ ജനങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 20, 2025

ഗാസ സിറ്റി: ഇസ്രായേലും പലസ്തീന്‍ സായുധ വിഭാഗമായ ഹമാസും തമ്മില്‍ അമേരിക്കന്‍ മധ്യസ്ഥതയില്‍ നിലവിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ഗുരുതരമായ ഭീഷണി നേരിടുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഗാസയില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളും വെടിനിര്‍ത്തല്‍ ലംഘനവും സംബന്ധിച്ച് ഇരുപക്ഷവും പരസ്പരം ആരോപിക്കുന്നതും ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.

ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച സമാധാന പദ്ധതിയുടെ ഒന്നാം ഘട്ടമായി ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം പൂര്‍ത്തിയാക്കിയിരുന്നു. 20 ഇസ്രായേല്‍ ബന്ദികളെ ഹമാസ് മോചിപ്പിച്ചു. പകരം 1,900-ല്‍ അധികം പലസ്തീന്‍ തടവുകാരെ ഇസ്രായേലും വിട്ടയച്ചു. എങ്കിലും, കൊല്ലപ്പെട്ട 28 ഇസ്രായേല്‍ ബന്ദികളുടെ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായി കൈമാറുന്നതുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ തുടരുകയാണ്. എല്ലാ മൃതദേഹങ്ങളും കൈമാറാതെ റാഫ അതിര്‍ത്തി തുറക്കില്ലെന്ന നിലപാടിലാണ് ഇസ്രായേല്‍.

വെടിനിര്‍ത്തലിനിടെ ഹമാസ് ഇസ്രായേല്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തെന്നും, രണ്ട് സൈനികരെ കൊലപ്പെടുത്തിയെന്നും ഇസ്രായേല്‍ ആരോപിച്ചു. ഇതിന് മറുപടിയായാണ് ഗാസയില്‍ ആക്രമണങ്ങള്‍ നടത്തിയതെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ 80 തവണ ലംഘിക്കുകയും, 97 പലസ്തീന്‍കാരെ കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് ഹമാസ് പറയുന്നത്.

വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തില്‍ ഹമാസിനെ നിരായുധീകരിക്കുകയോ ഗാസയെ സൈനികമുക്തമാക്കുകയോ ചെയ്യണമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലപാട്. എന്നാല്‍, ഈ ആവശ്യത്തോട് ഹമാസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. വെടിനിര്‍ത്തല്‍ തകരുമെന്ന ഭീതിയിലാണ് ഗാസയിലെ ജനങ്ങള്‍. യുദ്ധം അവസാനിച്ചെന്ന് കരുതി ആശ്വാസം കൊണ്ടിരുന്നവര്‍ വീണ്ടും ഭയത്തിന്റെയും ആശങ്കയുടെയും നിഴലിലായിരിക്കുകയാണ്. യുദ്ധത്തില്‍ തകര്‍ന്ന ഗാസയുടെ പുനര്‍നിര്‍മ്മാണവും, മാനുഷിക സഹായം വേഗത്തില്‍ എത്തിക്കുന്നതുമടക്കമുള്ള കാര്യങ്ങള്‍ ഇപ്പോഴും പ്രതിസന്ധിയിലാണ്.

ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതിയെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ ഈജിപ്തിലെ ഷാം എല്‍-ഷൈഖില്‍ തുടരുന്നുണ്ടെങ്കിലും, നിലവിലെ സംഘര്‍ഷ സാഹചര്യം ഈ ശ്രമങ്ങള്‍ക്ക് തിരിച്ചടിയായേക്കാം.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026