l o a d i n g

ഗൾഫ്

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ഓണാഘോഷം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 21, 2025

ദമാം: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ആഗോള തലത്തില്‍ സംഘടിപ്പിച്ച WMC ഗ്ലോബല്‍ ഓണാഘോഷം 2025 വിപുലമായ പങ്കാളിത്തത്തോടെ സൂം പ്ലാറ്റ്‌ഫോമില്‍ കൊണ്ടാടി. ആറ് റീജിയനുകളിലേയും അറുപതിലേറെ പ്രൊവിന്‍സുകളിലേയും മലയാളികളെ ഒന്നിച്ചു ചേര്‍ത്ത ഈ മഹോത്സവം, സൂം പ്ലാറ്റ്ഫോം മുഖേന ഏകദിനമായി വിപുലമായ രീതിയില്‍ നടത്തി.

അരുന്ധതി ലാലിന്റെ പ്രാര്‍ത്ഥനാഗീതത്തിലൂടെ തുടക്കം കുറിച്ച ആഘോഷത്തിന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ സെക്രട്ടറി ജനറല്‍ മൂസ കോയ സ്വാഗതം പറഞ്ഞു. ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ഐസക്ക് ജോണ്‍ പട്ടാണിപ്പറമ്പിലും പ്രസിഡണ്ട് ബേബി മാത്യു സോമതീരവും ഒത്തുചേരലിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള പ്രസംഗം നടത്തി. കേരള മൃഗസംരക്ഷണ, ക്ഷീരവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഔപചാരികമായി ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

പ്രശസ്ത മലയാള സിനിമാതാരവും ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയായ 'അമ്മ' പ്രസിഡന്റ് ശ്വേത മേനോന്‍ ആഘോഷ വേദിയില്‍ തന്റേതായ മികവോടെ പങ്കെടുത്തത് ചടങ്ങിന് പ്രത്യേക ശോഭയും ആഘോഷഭാവവും നല്‍കി. മലയാള സിനിമ ടെക്നീഷ്യന്മാരുടെ സംഘടനയായ 'MACTA ' ചെയര്‍മാനും സംവിധായകനുമായ ജോഷി മാത്യു, സാമൂഹിക പ്രവര്‍ത്തക നിഷാ ജോസ് കെ മാണി, തുടങ്ങിയ പ്രമുഖര്‍ ആശംസാ പ്രസംഗങ്ങള്‍ നടത്തി. തുടര്‍ന്ന് ഗ്ലോബല്‍ ഗുഡ് വില്‍ അംബാസിഡര്‍ ജോണി കുരുവിള, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് അഡ്മിനിസ്‌ട്രേഷന്‍ നടക്കല്‍ ശശി, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ഓര്‍ഗനൈസഷന്‍ ചാള്‍സ് പോള്‍, വിമന്‍സ് കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ സിസിലി പഴയമ്പള്ളില്‍, പ്രസിഡന്റ് എസ്ഥേര്‍ ഐസക്, ഗ്ലോബല്‍ യൂത്ത് കൌണ്‍സില്‍ പ്രസിഡന്റ് ഫെലിക്‌സ് ജോണി എന്നിവരും സംസാരിച്ചു.

വിവിധ ഓണം മത്സരങ്ങളുടെ വിജയികളെ വേദിയില്‍ പ്രഖ്യാപിക്കുകയും ആദരിക്കുകയും ചെയ്തപ്പോള്‍, പരിപാടിയുടെ പ്രധാന ആകര്‍ഷണമായ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് അബുദാബി പ്രൊവിന്‍സ് സ്വന്തമാക്കി. മികച്ച പ്രകടനത്തിന് അല്‍ ഐന്‍ പ്രൊവിന്‍സ് രണ്ടാം സ്ഥാനവും ഉമ്മുല്‍ ഖുവൈന്‍ പ്രൊവിന്‍സ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ട്രഷറര്‍ തോമസ് ചെല്ലേത്ത് നന്ദി പറഞ്ഞു. മിലാന അജിത്, ലക്ഷ്മി ലാല്‍, സ്മിത ജയന്‍, മേരി മോള്‍ ഇഗ്നേഷ്യസ്, മിഥുന്‍ മധു നായര്‍, മിനി നഹാസ്, ബിന്ദു സജീവ് എന്നിവര്‍ സംഘാടകരായ മത്സരങ്ങള്‍ക്ക് സി യു മത്തായി, റാണി ലിജേഷ്, ആനി പാലിയത്ത്, ജമീല ഗുലാം ഫൈസല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രശസ്ത ഗ്ലോബല്‍ അവതാരകരായ സിമ്മി മോളും യാസിര്‍ അറാഫാത്തുമാണ് പരിപാടികള്‍ നയിച്ചത്.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026