l o a d i n g

ഗൾഫ്

അല്‍-അഖ്സയില്‍ ജൂത കുടിയേറ്റക്കാര്‍ അതിക്രമിച്ച് കയറി; വെസ്റ്റ് ബാങ്കില്‍ 25 പലസ്തീനികളെ അറസ്റ്റ് ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 22, 2025

കിഴക്കന്‍ ജറുസലേം: ഇസ്രായേല്‍ അധിനിവേശത്തിന്റെ ഭാഗമായി കിഴക്കന്‍ ജറുസലേമിലെ അല്‍-അഖ്സ മസ്ജിദിലേക്ക് ഇന്ന് ഡസന്‍ കണക്കിന് കുടിയേറ്റക്കാര്‍ അതിക്രമിച്ച് കയറി. മൊറോക്കന്‍ ഗേറ്റ് വഴി സംഘങ്ങളായാണ് ഇവര്‍ മസ്ജിദ് കോമ്പൗണ്ടിലേക്ക് പ്രവേശിച്ചത്. ഇസ്രായേലിന്റെ അധിനിവേശ സേനയുടെ സംരക്ഷണയിലാണ് മസ്ജിദ് അങ്കണത്തില്‍ ഇവര്‍ കടന്നത്.

ഇസ്രായേല്‍ സൈന്യം ഇപ്പോഴും അല്‍-അഖ്സയിലേക്ക് വരുന്ന സന്ദര്‍ശകര്‍ക്കും വിശ്വാസികള്‍ക്കും കര്‍ശനമായ സൈനിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. മസ്ജിദിലേക്ക് പ്രവേശിക്കുന്ന എല്ലാവരുടെയും ഐഡി കാര്‍ഡുകള്‍ സൈന്യം വിശദമായി പരിശോധിക്കുന്നുണ്ട്. ഇത് വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു.

അതേസമയം, വെസ്റ്റ് ബാങ്കില്‍ ഇസ്രായേല്‍ അധിനിവേശ സേന വ്യാപകമായ റെയ്ഡുകളും വീടുകള്‍ അരിച്ചുപെറുക്കലും നടത്തി. ഇതിന്റെ ഭാഗമായി ഒരു കുട്ടിയും മുന്‍ തടവുകാരും ഉള്‍പ്പെടെ 25 പലസ്തീനികളെ അറസ്റ്റ് ചെയ്തു. ഹെബ്രോണ്‍, നബ് ലസ് നഗരങ്ങളില്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്ന് റെയ്ഡുകള്‍ നടന്നത്.

കഴിഞ്ഞ ദിവസങ്ങളിലായി അല്‍-അഖ്സ മസ്ജിദില്‍ കുടിയേറ്റക്കാര്‍ അതിക്രമിച്ചു കയറുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇസ്രായേല്‍ സൈന്യം നല്‍കുന്ന പിന്തുണയോടെയുള്ള ഇത്തരം നടപടികള്‍ ജറുസലേമിലെയും വെസ്റ്റ് ബാങ്കിലെയും പലസ്തീന്‍ സമൂഹത്തില്‍ വലിയ പ്രതിഷേധങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചതായി പലസ്തീന്‍ അധികൃതര്‍ അറിയിച്ചു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026