l o a d i n g

ഗൾഫ്

'തസ്വീദ് കാമ്പയിന്‍' സമാപന സമ്മേളനം: ഉദ്ഘാടകന്‍ സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 22, 2025

റിയാദ്: കഴിഞ്ഞ ഒരു വര്‍ഷമായി റിയാദ് കണ്ണൂര്‍ ജില്ലാ കെഎംസിസി നടത്തി വരുന്ന തസ്വീദ് കാമ്പയിന്‍ സമാപന മാഹാസമ്മേളനം ഒക്ടോബര്‍ 23 വ്യാഴാഴ്ച വൈകിട്ട് 7 മണി മുതല്‍ മലാസിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷനല്‍ സ്‌കൂളില്‍ നടക്കും. സമ്മേളനത്തിന്റെ ഉല്‍ഘാടനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കുമെന്ന് ഭാരവാഹികള് വാര്ത്താസമ്മേളനത്തില്‍ അറിയിച്ചു.

മുസ്ലീം ലീഗ് ദേശീയ അധ്യക്ഷന്‍ പ്രൊഫസര്‍ കാദര്‍ മൊയ്ദീന്‍, പ്രതിപക്ഷ ഉപനേതാവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ പി കെ കുഞ്ഞാലിക്കുട്ടി, പി വി അബ്ദുല്‍ വഹാബ് എം പി , മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് അബ്ദുല്‍ റഹ്‌മാന്‍ കല്ലായി , മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോ സ് , മുസ്ലിം ലീഗ് കൊല്ലം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ: സുള്‍ഫിക്കര്‍ സലാം തുടങ്ങിയ നേതാക്കന്മാരും പരിപാടിയില്‍ സംബന്ധിക്കും.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ ആയതിനു ശേഷം ആദ്യമായി റിയാദ് സന്ദര്‍ശിക്കുന്ന തങ്ങളെ വരവേല്‍ക്കാന്‍ റിയാദിലെ പൊതു സമൂഹം ആവേശത്തോടെ കാത്തിരിക്കുകയാണ്ന്ന് ഭാരവാഹികള്‍ പറഞ്ഞു. തസ്വീദ് സമാപന സമ്മേളനത്തില്‍ അബൂബക്കര്‍ ഹാജി ബ്ലാത്തൂരിന് ഇ അഹമ്മദ് സാഹിബ് സ്മാരക മാനവസേവ അവാര്‍ഡും, ബിസിനസ് മേഖലകളില്‍ തിളങ്ങി നില്‍ക്കുന്ന മക്ക ഹൈപ്പര്‍ മാര്‍ക്കറ്റ്, അദ്‌നാന്‍ സ്റ്റോറിന്റെ സുബൈര്‍, ക്രീപ് ആന്‍ഡ് ഡിപ്പ് ഫുഡ് ചെയ്ന്‍ എംഡി ഇംതിയാസ് ഉള്ളാള്‍, യു പി സി യുടെ അഷ്‌റഫ്, സൂപ്പര്‍ സെല്ല ഹൈപ്പര്‍ മാര്‍ക്കറ്റ് എം ഡി റിയാദ് ഹായില്‍ തുടങ്ങിയവര്‍ക്ക് ബിസിനസ് എക്‌സലന്‍സി അവാര്‍ഡും, എഐ കെഎംസിസി നേതാവ് എം കെ നൗഷാദിന് വിഷനറി ലീഡര്‍ഷിപ്പ് അവാര്‍ഡും സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ കൈമാറും.

കഴിഞ്ഞ ഒരു വര്‍ഷമായി റിയാദില്‍ സമൂഹത്തിലെ എല്ലാവരേയും ഉള്‍കൊള്ളുന്ന രീതിയില്‍ വിവിധങ്ങളായ 20 ഓളം പരിപാടികള്‍ തസ്വീദ് കാമ്പയിനിന്റെ ഭാഗമായി കണ്ണൂര്‍ ജില്ലാ കെഎംസിസി സംഘടിപ്പിച്ചു. കുട്ടികള്‍ മുതല്‍ ബിസിനസ് ഓണേഴ്‌സിന് വരെ ഉപകാരപ്പെടുന്ന പരിപാടികള്‍ ആണ് സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്, കണ്ണൂര്‍ ജില്ലാ കെഎംസിസി പ്രസിഡന്റ് അന്‍വര്‍ വാരം, ജനറല്‍ സെക്രട്ടറി മുക്താര്‍ പി ടി പി, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് അബ്ദുല്‍ മജീദ് പെരുമ്പ, ജില്ലാ കമ്മറ്റി ചെയര്‍മാന്‍ റസാഖ് വളക്കൈ, ട്രഷറര്‍ യാകൂബ് തില്ലങ്കേരി, സീനിയര്‍ വൈസ് പ്രസിഡന്റ് സൈഫു വളക്കൈ എന്നിവര്‍ പങ്കെടുത്തു.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026