l o a d i n g

കേരള

ആറ്റിങ്ങല്‍ ഗ്രീന്‍ലൈന്‍ ലോഡ്ജ് കൊലപാതകം: ഒപ്പമുണ്ടായിരുന്നയാള്‍ കോഴിക്കോട്ട് പിടിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 23, 2025

കോഴിക്കോട്: ആറ്റിങ്ങല്‍ മൂന്നു മുക്കിലെ ഗ്രീന്‍ലൈന്‍ ലോഡ്ജില്‍ വടകര സ്വദേശി അസ്മിനയെ (35) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. അസ്മിനക്കൊപ്പമുണ്ടായിരുന്ന കായംകുളം സ്വദേശി ജോബി ജോര്‍ജ് എന്ന 'റോയി' ആണ് കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുവച്ച് പോലീസ് പിടിയിലായത്. മംഗളൂരു ഭാഗത്തേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്യാനുള്ള ശ്രമത്തിനിടെ ടൗണ്‍ എസ്‌ഐ സജി ഷിനോബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.

മൊബൈല്‍ ഫോണ്‍ ട്രാക്ക് ചെയ്താണ് ഇയാള്‍ സഞ്ചരിക്കുന്ന ദിശ പോലീസ് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് എസ്‌ഐയും സംഘവും കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അതീവ രഹസ്യമായി നിരീക്ഷണം നടത്തിവരികയായിരുന്നു.

പിടിയിലാകുമ്പോള്‍ ജോബി ജോര്‍ജിന്റെ ഇടതു കയ്യില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. ഇയാളെ ഉടന്‍ ബീച്ച് ആശുപത്രിയില്‍ എത്തിച്ച് ആറ് തുന്നലുകള്‍ ഇടേണ്ടിവന്നു. തന്നെ അസ്മിനയാണ് വെട്ടിയതെന്നാണ് ജോബി ജോര്‍ജ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ അസ്മിനയുടെ മരണം താന്‍ അറിഞ്ഞിട്ടില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജോബി ജോലി ചെയ്യുന്ന ആറ്റിങ്ങലിലെ ലോഡ്ജിലേക്ക് അസ്മിനയെ കൊണ്ടുവന്നത്. ലോഡ്ജില്‍ ഭാര്യയാണെന്നാണ് ഇയാള്‍ പരിചയപ്പെടുത്തിയത്. ചൊവ്വാഴ്ച രാത്രി ഇരുവരും മദ്യപിച്ച ശേഷം രൂക്ഷമായ വഴക്കുണ്ടായതായാണ് വിവരം. ബുധനാഴ്ച രാവിലെ ഏറെ നേരമായിട്ടും ഇരുവരെയും മുറിക്ക് പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തി വാതില്‍ തള്ളിത്തുറന്നപ്പോഴാണ് അസ്മിനയുടെ മൃതദേഹം കണ്ടെത്തിയത്.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026