l o a d i n g

ഗൾഫ്

26 വര്‍ഷത്തിനു ശേഷം കേരള മുഖ്യമന്ത്രി മസ്‌കത്തില്‍, മുഖ്യമന്ത്രിക്ക് വന്‍ സ്വീകരണം ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ ഉദ്ഘാടനം നാളെ

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 23, 2025

മസ്‌കത്ത്: കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഒമാന്‍ സന്ദര്‍ശനത്തിനായി മസ്‌ക്കത്തിലെത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മുഖ്യമന്ത്രിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി ജി.വി. ശ്രീനിവാസ്, ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ ചെയര്‍മാന്‍ ബാബു രാജേന്ദ്രന്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ സംഘാടകസമിതി ചെയര്‍മാന്‍ വില്‍സണ്‍ ജോര്‍ജ്, ഐ.എസ്.സി കേരള വിങ് കണ്‍വീനര്‍ അജയന്‍ പൊയ്യാറ, ഒമാനിലെ പ്രമുഖ വ്യവസായികള്‍ എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രിയെ വരവേറ്റത്.

കേരള മുഖ്യമന്ത്രി 26 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഒമാനിലെത്തുന്നത് എന്നത് ഈ സന്ദര്‍ശനത്തെ ശ്രദ്ധേയമാക്കുന്നു. ഇതിനുമുമ്പ് 1999-ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാര്‍ ഒമാന്‍ സന്ദര്‍ശിച്ചിരുന്നു. ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി എത്തുന്ന രണ്ടാമത്തെ രാജ്യമാണ് ഒമാന്‍. ഈ മാസം 17-ന് അദ്ദേഹം ബഹ്റൈന്‍ സന്ദര്‍ശിച്ചിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരം ഏഴ് മണിക്ക് മസ്‌കത്തിലെ അമീറാത്ത് മുനിസിപ്പല്‍ പാര്‍ക്കില്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിങ് സംഘടിപ്പിക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 'മനുഷ്യത്വമുള്ളവരായിരിക്കൂ, സമാധാനം പുലരട്ടെ' എന്ന സന്ദേശവുമായാണ് വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ ഫെസ്റ്റിവല്‍ നടക്കുന്നത്. ഇന്ത്യയിലെയും ഒമാനിലെയും പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ഇന്ത്യയുടെയും ഒമാന്റെയും വൈവിധ്യമാര്‍ന്ന കലാരൂപങ്ങള്‍ അരങ്ങേറും. ശനിയാഴ്ച വൈകീട്ട് 7.30-ന് സലാലയിലെ ഇത്തിഹാദ് മൈതാനിയില്‍ ഐ.എസ്.സി കേരള വിങ് ഒരുക്കുന്ന 'പ്രവാസോത്സവ'ത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.

ആമിറാത്തിലെ പ്രത്യേക വേദിയില്‍ നടക്കുന്ന ഇന്ത്യന്‍ കമ്മ്യൂണിറ്റി ഫെസ്റ്റിവല്‍ ആകര്‍ഷകമായ ഉത്സവ വേദിയായി മാറും. ഭക്ഷണ, പുസ്തക, വസ്ത്ര, ആഭരണ സ്റ്റാളുകള്‍, മലയാളം മിഷന്‍, മാധ്യമം പവലിയനുകള്‍ തുടങ്ങിയവ മേളയിലുണ്ടാകും. നവോത്ഥാന നായകന്മാര്‍, സ്വാതന്ത്ര്യ സമരസേനാനികള്‍, കേരളത്തിന്റെ തനത് സാംസ്‌കാരിക ബിംബങ്ങള്‍ എന്നിവയെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള കലശം-കാവടി ഉള്‍പ്പെടെയുള്ള വര്‍ണ്ണാഭമായ ഘോഷയാത്രയും കുട്ടികളും സ്ത്രീകളും അടങ്ങുന്നവര്‍ക്ക് അണിനിരക്കും.

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026