l o a d i n g

ഗൾഫ്

സൗദി മലയാളി ലിറ്റററി ഫെസ്റ്റിവല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 24, 2025

ദമാം: സൗദി അറേബ്യയുടെ ചരിത്രത്തില്‍ ഇതാദ്യമായി മലയാളം ലിറ്റററി ഫെസ്റ്റ്. സൗദി മലയാളി സമാജം സംഘടിപ്പിക്കുന്ന ഫെസ്റ്റ് ഈ മാസം 30,31 തിയ്യതികളില്‍ ദമാമില്‍ നടക്കും. പ്രമുഖ മലയാള സാഹിത്യകാരന്‍ ഡോ. പോള്‍ സക്കറിയ, തമിഴ് എഴുത്തുകാരന്‍ പെരുമാള്‍ മുരുകന്‍, പ്രശസ്ത സാഹിത്യകാരന്‍മാരായ റഹ്‌മാന്‍ കിടങ്ങയം, അഖില്‍ പി ധര്‍മജന്‍, ആര്‍. രാജശ്രീ, ഷെമി, സജി മാര്‍ക്കോസ്, ജലീലിയോ തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും.

ഇവര്‍ക്ക് പുറമെ ജി.സി.സിയില്‍നിന്നുള്ള എഴുത്തുകാരായ മുസാഫിര്‍, ജോസഫ് അതിരുങ്കല്‍, സബീന എം സാലി, പി.എ.എം ഹാരിസ്, മന്‍സൂര്‍ പള്ളൂര്‍, സാജിദ് ആറാട്ടുപുഴ, മാലിക് മഖ്ബൂല്‍, സോഫിയ ഷാജഹാന്‍, വഹീദ് സമാന്‍, അരുവി മോങ്ങം, നിഖില സമീര്‍, സുബൈദ കോമ്പില്‍, സിമി സീതി, ഖമര്‍ ബാനു, ജേക്കബ് ഉതുപ്, ഷനീബ് അബൂബക്കര്‍, മുഷാല്‍ തഞ്ചേരി, അഡ്വ. ആര്‍ ഷഹിന, ലതിക അങ്ങേപാട്ട്, ഷബ്ന നജീബ്, സെയ്ദ് ഹമദാനി, ജയ് എന്‍.കെ, മാത്തുക്കുട്ടി പള്ളിപ്പാട്, സമദ് റഹ്‌മാന്‍ കുടലൂര്‍, ആതിര കൃഷ്ണന്‍ തുടങ്ങിയ നല്‍പ്പതോളം എഴുത്തുകാരും സാഹിത്യപ്രവര്‍ത്തകരും പങ്കെടുക്കും.
നാടുവിട്ടവരുടെ ഹൃദയാക്ഷരങ്ങള്‍ എന്ന തലക്കെട്ടിലാണ് രണ്ടു ദിവസത്തെ ലിറ്റററി ഫെസ്റ്റ് നടക്കുന്നത്.

സൗദി അറേബ്യയില്‍ ഇതാദ്യമായാണ് ഒരു മലയാളി സംഘടന സാഹിത്യ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. കഴിഞ്ഞ പത്തുവര്‍ഷമായി സൗദിയുടെ വിവിധ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൗദി മലയാളി സമാജം ദമ്മാം ചാപ്റ്ററാണ് ഫെസ്റ്റിന്റെ സംഘാടകര്‍. മലയാള സാഹിത്യത്തിന് ഏറെ ആരാധകരുള്ള, ലക്ഷകണക്കിന് മലയാളികള്‍ വസിക്കുന്ന സൗദിയില്‍ ഇത്തരത്തില്‍ ഫെസ്റ്റ് സംഘടിപ്പിക്കുന്നത് അഭിമാനകരമാണെന്ന് സൗദി മലയാളി സമാജം ദേശീയ പ്രസിഡന്റ് മാലിക് മഖ്ബൂല്‍ പറഞ്ഞു.

സാഹിത്യ സംവാദങ്ങള്‍, ശില്‍പ്പശാലകള്‍, ചിത്രപ്രദര്‍ശനം, പുസ്തകപ്രകാശനം, തനതു നാടന്‍ കലാ പ്രകടനങ്ങള്‍, കവിയരങ്ങ് എന്നിവ സാഹിത്യോത്സവത്തിന്റെ ഭാഗമായി അരങ്ങേറും. സൗദി അറേബ്യയുടെ സാഹിത്യ ഭൂപടത്തില്‍ ഏറ്റവും തിളക്കമാര്‍ന്ന ഒരു നാഴികകല്ലായി മാറുന്ന വിധത്തില്‍ ഏറ്റവും ചിട്ടയോടെയും, ജനപങ്കാളിത്തതോടെയുമാവും സാഹിത്യോത്സവം സംഘടിപ്പിക്കുന്നതെന്ന് പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ, ജനറല്‍ സെക്രട്ടറി ഡോ. സിന്ധു ബിനു, ഓര്‍ഗ: സെക്രട്ടറി ഷനീബ് അബൂബക്കര്‍ ട്രഷറര്‍ ഫെബിന സമാന്‍ എന്നിവര്‍ അറിയിച്ചു.

Latest News

അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
രാമക്ഷേത്രത്തില്‍ തട്ടിപ്പ് നടന്നത് 105 തവണ, എസ്.ഐ.ടി റിപ്പോര്‍ട്ട്
September 22, 2026