l o a d i n g

ഗൾഫ്

കരിം മൗലവി അനുസ്മരണവും പ്രാര്‍ത്ഥന സംഗമവും നടത്തി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 25, 2025

ജിദ്ദ : ജീവിതം സേവനം കൊണ്ട് അടയാളപ്പെടുത്തി കടന്നുപോയ പൊതുപ്രവര്‍ത്തകനാണ് തേങ്കോട് അബ്ദുല്‍കരീം മൗലവിയെന്ന് പ്രമുഖ പണ്ഡിതന്‍ ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. മുപ്പത്തിയഞ്ചു വര്‍ഷത്തെ മക്കയിലെ ജീവിതകാലം മുഴുവന്‍ ഹാജ് സേവനത്തിനായി കാഴ്ചവെച്ച കരീം മൗലവിയുടെ ജീവിതം ധാന്യമാണ്. അത് നാഥന്റെ അടുക്കല്‍ വലിയ സ്വീകാര്യതക്ക് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. ജിദ്ദ സീസണ്‍സ് ഓഡിറ്റോറിയത്തില്‍ ജിദ്ദ കെഎംസിസി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഓണമ്പിള്ളി.

രാജ്യത്തിന്റെ ഭരണാധികാരികള്‍ക്കോ പ്രാര്‍ത്ഥനയും വൃതവും നിത്യചര്യയാക്കിയവര്‍ക്കോ ലഭിക്കാത്ത നേട്ടം കഷ്ട്ടപ്പെടുന്നവരെ സഹായിക്കുന്നവര്‍ക്ക് രക്ഷിതാവിന്റെ അടുക്കല്‍ ഉണ്ടാകുമെന്ന സൂചനകള്‍ പണ്ഡിതന്‍മാര്‍ ഓര്‍മപ്പെടുത്തിയ കാര്യം അദ്ദേഹം ഊന്നി പറഞ്ഞു. മുപ്പത്തിയഞ്ചു വര്‍ഷകാലത്തെ പ്രവാസം മതിയാക്കി നാട്ടിലെത്തി രണ്ടാഴ്ച പിന്നിട്ടപ്പോഴാണ് കരീം മൗലവി മരണപ്പെട്ടത്.

ചടങ്ങില്‍ എറണാകുളം ജില്ലാ പ്രസിഡണ്ട് റഷീദ് ചാമക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ എടവനക്കാട് ഉദ്ഘാടനം ചെയ്തു. ഷറഫുദ്ദീന്‍ ബാഖവി ചുങ്കപ്പാറ പ്രാര്‍ത്ഥന നിര്‍വഹിച്ചു. സി കെ റസാഖ് മാസ്റ്റര്‍, വി പി മുസ്തഫ, ശിഹാബ് താമരക്കുളം, നസീര്‍ വാവക്കുഞ്ഞു, അനസ് അരിമ്പ്രശ്ശേരി, ലത്തീഫ് മുസ്ലിയാരങ്ങാടി, മുസ്തഫ കോഴിശ്ശേരി ,സുബൈര്‍ വട്ടോളി നൈസാം സാംബ്രിക്കല്‍, ഷബീര്‍ അലി പല്ലാരിമംഗലം എന്നിവര്‍ സംസാരിച്ചു. ജാബിര്‍ മടിയൂര്‍ സ്വാഗതവും അഷ്റഫ് മൗലവി പല്ലാരിമഗലം നന്ദിയും പറഞ്ഞു സുലൈമാന്‍ അഹ്സനി മയ്യിത്ത് നമസ്‌കാരത്തിന് നേതൃത്വം നല്‍കി.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026