l o a d i n g

ഗൾഫ്

സ്തനാര്‍ബുദത്തിന് ഫലപ്രദമായ ചികില്‍ത്സ നല്‍കിയാല്‍ സമ്പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരുച്ചുവരാം

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 26, 2025

ജിദ്ദ: സ്തനാര്‍ബുദത്തിന്റെ ആരംഭത്തില്‍ തന്നെ കണ്ടെത്തി ഫലപ്രദമായ ചികില്‍ത്സ നല്‍കിയാല്‍ സമ്പൂര്‍ണ്ണ ആരോഗ്യത്തോടെ ജീവിതത്തിലേക്ക് തിരുച്ചുവരാനാകുമെന്ന് ജിദ്ദയില്‍ സംഘടിപ്പിച്ച സ്തനാര്‍ബുദ ബോധവല്‍ത്കരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ച വിദഗ്ദ്ധ ഡോക്ടര്‍മാര്‍ അനുഭവങ്ങള്‍ പങ്കുവെച്ചുകൊണ്ട് സദസിനെ ബോധ്യപ്പെടുത്തി. ഭാരത് റിക്രിയേഷന്‍ ക്ലബ് (ബി ആര്‍ സി) ജിദ്ദ കേരള പൗരാവലിയുടെയും അബീര്‍ മെഡിക്കല്‍ ഗ്രൂപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച സ്തനാര്‍ബുദ ബോധവല്‍ക്കരണ ക്ലാസ് സ്ത്രീകളുടെ വന്‍പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

ഒക്ടോബര്‍ ആഗോളതലത്തില്‍ സ്തനാര്‍ബുദ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടി പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. സാജിറ പുനത്തില്‍, ഡോ. ഖദീജാ ഷെബിന്‍ എന്നിവരാണ് നയിച്ചത്. സ്തനാര്‍ബുദം നേരത്തെ കണ്ടെത്തി ഫലപ്രദമായി ചികിത്സിക്കാന്‍ ആധുനിക വൈദ്യശാസ്ത്രത്തില്‍ മാര്‍ഗങ്ങളുണ്ടെന്നും ഇത് ഉപയോഗപ്പെടുത്തണമെന്നും ഡോ. സാജിറ ഓര്‍മിപ്പിച്ചു. വിവിധ പരിശോധനാ സമ്പ്രദായങ്ങളെക്കുറിച്ചും ഓരോ ഘട്ടങ്ങളിലുമുള്ള ചികിത്സയെകുറിച്ചും ഡോക്ടര്‍ വിശദമായി സംസാരിച്ചു.

സദസ്സിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി സംസാരിച്ച ഡോ. ഖദീജാ ഷെബിന്‍, കാന്‍സര്‍ പിടിപെടുന്നതിനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് നിര്‍ദേശിച്ചു. അമിതവണ്ണം പ്രധാനപ്പെട്ട കാരണമാണ്. ഡയറ്റിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും ഘട്ടംഘട്ടമായി അമിത വണ്ണത്തെ ചെറുക്കാനാവുമെന്ന് അവര്‍ പറഞ്ഞു. പാലുല്‍പ്പന്നങ്ങളുടേയും ജംഗ് ഫുഡിന്റെയും അമിതമായ ഉപയോഗം പെണ്‍കുട്ടികളില്‍ പെട്ടെന്നുളള ശരീരവളര്‍ച്ചക്ക് കാരണമാകും, ഇതും തടയേണ്ടതാണ്. സ്ത്രീകള്‍ ഉപയോഗിക്കുന്ന നിരവധി സൗന്ദര്യസംവര്‍ധക വസ്തുക്കളില്‍ ഹെവിമെറ്റലുകള്‍ അടങ്ങിയിരിക്കുന്നതിനാല്‍ പലപ്പോഴും വൃക്ക പ്രശ്നങ്ങള്‍ക്കും സ്‌കിന്‍ കാന്‍സറിനും ഉത്തേജകമാവുന്നതായും ഡോ. ഖദീജ ചൂണ്ടിക്കാട്ടി.

ഷറഫിയ അബീര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സോഫിയ സുനില്‍ സ്തനാര്‍ബുദത്തെ സംബന്ധിച്ച ആമുഖം നല്‍കി വിഡിയോ പ്രദര്‍ശിപ്പിച്ചു. ബി.ആര്‍.സി കോര്‍ഡിനേറ്റര്‍ ഫസ്ന സുബൈര്‍ പരിപാടി നിയന്ത്രിച്ചു. സുവിജ സത്യന്‍ കമ്യുണിറ്റി നേതൃത്വങ്ങള്‍ക്കുള്ള സന്ദേശം നല്‍കി. റെമി ഹരീഷ് സ്വാഗതവും സിമി അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.

പൂര്‍ണ്ണമായും വനിതകള്‍ നിയന്ത്രിച്ച പരിപാടിയില്‍ 20 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് മാത്രമാണ് ബോധവല്‍ത്കരണ ക്യാബിലേക്ക് ഓണ്‍ലൈന്‍ രജിസ്ട്രാഷനിലൂടെ പ്രവേശനം നല്‍കിയത്. കുബ്ര ലത്തീഫ്, റോസിന കുഞ്ഞമ്മു, നജ്മ സമദ് എന്നിവര്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Latest News

സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
സൗദി നാഷണല്‍ ഡേ: 96 കെഎംസിസി പ്രവര്‍ത്തകര്‍ രക്തദാനം നടത്തി
September 23, 2026
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
പോറ്റുന്ന നാടിന് ജീവരക്തം നല്‍കി ജിസാന്‍ ഐ.സി.എഫ്; ദേശീയ ദിനത്തില്‍ മാതൃകയായി പ്രവാസികള്‍
September 23, 2026
 സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
സിയാല്‍ ശീതകാല സമയക്രമം: ബാങ്കോക്കിലേക്ക് പുതിയ സര്‍വീസ്, ഇന്‍ഡിഗോ ഫുജൈറ പ്രതിദിന സര്‍വീസ്, കൊല്‍ക്കത്ത സര്‍വീസ് പുനരാരംഭിക്കും
September 23, 2026
ഡബ്ല്യു.എം.സി  അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
ഡബ്ല്യു.എം.സി അല്‍ഖോബാര്‍ പ്രൊവിന്‍സ് സൗദി ദേശീയദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
വേള്‍ഡ് മലയാളി ഫെഡറേഷനും സിറ്റി ഫ്‌ലവര്‍ ഹൈപ്പര്‍ മാര്‍ക്കറ്റും സംയുക്തമായി സൗദി ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു
September 23, 2026
സൗദി ദേശീയ ദിനാഘോഷം:  ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനാഘോഷം: ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 23, 2026
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
96ാമത് സൗദി ദേശീയ ദിനത്തില്‍ മാനവികതയുടെ സന്ദേശവുമായി ഒ.ഐ.സി.സി രക്തദാന ക്യാമ്പ്
September 23, 2026
 സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
സാംസ്‌കാരിക ലോകത്തിന് തീരാനഷ്ടം; സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു
September 23, 2026
 ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
ലുലു ബഗ്ദാദിയയില്‍ 'ഫര്‍ഹത് വതന്‍'; അറേബ്യന്‍ സംഗീതരാവ് നാളെ
September 23, 2026
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
പ്രവാസികളില്‍ ഇങ്ങനെയും ചിലര്‍: മക്കയുടെ മണ്ണില്‍ കരിഞ്ഞുതീര്‍ന്ന ഒരു പച്ചയായ മനുഷ്യന്റെ ജീവിതം
September 23, 2026