l o a d i n g

ഗൾഫ്

ജിദ്ദ പ്രവാസിയായിരുന്ന അഹമ്മദ് പാറക്കല്‍ ഇസ്തംബൂളില്‍ നിര്യാതനായി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 26, 2025

ജിദ്ദ: ദീര്‍ഘകാലം ജിദ്ദ പ്രവാസിയുമായിരുന്ന അഹമ്മദ് പാറക്കല്‍ (80) ഇസ്തംബൂളില്‍ നിര്യാതനായി. കുടുംബ സമേതം തുര്‍ക്കി സന്ദര്‍ശിക്കാന്‍ പോയതായിരുന്നു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് വ്യാഴാഴ്ച്ചയാണ് ഇസ്തംബൂള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് മരണം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുന്നതിനുള്ള ശ്രമങ്ങള്‍ മകന്‍ സാജിദിന്റെ നേതൃത്തില്‍ പുരോഗമിച്ചു വരുന്നു.

ജിദ്ദയില്‍ പ്രവാസിയായിരുന്ന വേളയില്‍ സാമൂഹിക, ജീവകാരുണ്യ മേഖലയിലും ഹജ് സേവന കാര്യങ്ങളിലും നിരവധി സംഭാവനകള്‍ അര്‍പ്പിച്ച വ്യക്തിത്വമായിരുന്നു അഹമ്മദ് പാറക്കല്‍. ഫൈസല്‍ ഇസ്ലാമിക് ബാങ്കില്‍ വിവിധ പദവികള്‍ അലങ്കരിച്ചിട്ടുള്ള അദ്ദേഹം വൈസ് പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിരമിച്ചാണ് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങിയത്. പ്രവാസത്തിന് ശേഷം നാട്ടിലും സജീവമായി സേവന രംഗത്ത് ഉണ്ടായിരുന്നു.

സൗദിയില്‍ പ്രവാസിയായിരിക്കെ സര്‍വമേഖലകളിലും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം തനിമയിലൂടെ മികച്ച സംഭാവനകളാണ് നല്‍കിയത്. ജിദ്ദയിലെ മലയാളി പ്രവാസി സമൂഹത്തെ ഒന്നിപ്പിക്കുന്നതിന് അഹ്‌മദ് പാറക്കല്‍ മുന്‍നിരയില്‍ നിന്നു പ്രവര്‍ത്തിച്ചു. പ്രവാസികള്‍ക്കിടയില്‍ ഇസ്ലാമിക വിദ്യാഭ്യാസവും സാമൂഹിക ബോധവല്‍ക്കരണവും പ്രോത്സാഹിപ്പിക്കുന്ന പരിപാടികള്‍ സംഘടിപ്പിച്ചു. പ്രവാസ ജീവിതത്തിന്റെ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ആത്മീയവും സാമൂഹികവുമായ പിന്തുണ നല്‍കി. അവര്‍ക്കിടയില്‍ ഐക്യവും സഹകരണവും വളര്‍ത്തി. ദരിദ്രര്‍, അനാഥര്‍, രോഗികള്‍ എന്നിവര്‍ക്കായുള്ള സഹായ പദ്ധതികള്‍ ഏകോപിപ്പിച്ചു. സൗദി അറേബ്യയിലെ പ്രവാസികളുടെ സാമ്പത്തിക സഹായം ഉപയോഗിച്ച്, കേരളത്തില്‍ മസ്ജിദുകള്‍, മദ്രസകള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവയുടെ നിര്‍മാണത്തിനും വികസനത്തിനും നേതൃത്വം വഹിച്ചു.

അല്‍ ഹുദ ഇംഗ്ലീഷ് സ്‌കൂള്‍ രക്ഷാധികാരി, കാഞ്ഞിരോട് ഇസ്ലാമിയ ട്രസ്റ്റ് ചെയര്‍മാന്‍, അല്‍ ഹുദ അക്കാദമി പ്രോജക്ട് കണ്‍വീനര്‍, ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് യൂണിറ്റ് പ്രസിഡന്റ്, കാരുണ്യ ട്രസ്റ്റ് ഫൗണ്ടര്‍ ചെയര്‍മാന്‍, തണല്‍ കാഞ്ഞിരോട് ചെയര്‍മാന്‍, കാഞ്ഞിരോട് ബൈതുസകാത്ത് കമ്മിറ്റി പ്രസിഡന്റ്, ജമാഅത്തെ ഇസ്ലാമി ചക്കരക്കല്‍ ഏരിയ സമിതി അംഗം, മസ്ജിദുല്‍ ഹുദ രക്ഷാധികാരി, കാഞ്ഞിരോട് വെല്‍ഫെയര്‍ സൊസൈറ്റി (സംഗമം അയല്‍കൂട്ടം) പ്രഥമ ചെയര്‍മാന്‍, അല്‍ ഹുദ ഹോളിഡേ മദ്രസ പ്രസിഡന്റ്, കാരുണ്യ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കണ്‍വീനര്‍, കെ ഐ ജി ജിദ്ദ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം, മീഡിയവണ്‍ ഫിനാന്‍സ് അഡൈ്വസര്‍, നഹര്‍ കോളേജ് കണ്‍വീനര്‍ തുടങ്ങിയ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. കാരുണ്യ ക്ലിനിക്, തണല്‍ കാഞ്ഞിരോട്, അല്‍ ഹുദ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങള്‍ തുടങ്ങുന്നതില്‍ നേതൃത്വം നല്‍കി.

കാഞ്ഞിരോടിലെ ആദ്യത്തെ യൂണിവേഴ്സിറ്റി റാങ്ക് ഹോള്‍ഡറായിരുന്നു (B.Sc അഗ്രിക്കള്‍ച്ചര്‍). പുറവൂരിലെ അദ്ദേഹത്തിന്റെ വീട് - ആശിയാന- പ്രയാസമനുഭവിക്കുന്നവരുടെ അത്താണിയായിരുന്നു. പിതാവ്: പി.പി.അയമ്മദ്, മാതാവ്: പാറക്കല്‍ ആയിഷ. ഭാര്യ : ആയിഷബി (ഗ്രീന്‍ ഹൗസ്). മക്കള്‍ : ഡോ:ഷബീര്‍ അഹമ്മദ് (ഡയാകെയര്‍ - കണ്ണൂര്‍), സാജിദ് അഹ്‌മദ് (സൗദി), ഡോ:സുഹാന (ആശിര്‍വാദ് ഹോസ്പിറ്റല്‍). സുഹൈല (ഫാര്‍മസിസ്റ്റ്, സൗദി), ഇസ്മായില്‍ (ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്- കണ്ണൂര്‍), മരുമക്കള്‍ : റോഷന്‍ നഗീന (ആര്‍ക്കിടെക്ട്), Dr.ഹൈഫ, Dr. മുഹമ്മദ് ഷഹീദ് - (ആശിര്‍വാദ് ഹോസ്പിറ്റല്‍), ഹാഷിര്‍ (ചീര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്, സൗദി), അന്‍സീറ ഷഹ്‌സാദി ബൗട്ടിക്- കണ്ണൂര്‍). സഹോദരങ്ങള്‍: മൊയ്തീന്‍ (ചാംസ് സ്‌പോര്‍ട്‌സ്, കണ്ണൂര്‍), യൂസുഫ് (സൗദി), മായന്‍ (സൗദി), ഖദീജ (കാഞ്ഞിരോട്), പരേതയായ ഫാത്തിമ.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026