l o a d i n g

ഗൾഫ്

ജിദ്ദ കെ.എം.സി.സി കുടുംബ സുരക്ഷ സഹായം 403 പേര്‍ക്ക് വിതരണം ചെയ്തു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
October 27, 2025

ജിദ്ദ: കെ.എം.സി.സി കാരുണ്യഹസ്തം കുടുംബ സുരക്ഷ പദ്ധതി ഫണ്ടില്‍ നിന്ന് നടപ്പുവര്‍ഷത്തെ ഗുണഭോക്താക്കളുടെ വിഹിതമായി 403 പേര്‍ക്ക് സഹായം നല്‍കി. ഇതില്‍ നടപ്പുവര്‍ഷം മരണപ്പെട്ട 25 പേരുടെ കുടുംബത്തിന് മരണാനന്തര സഹായവും മറ്റുള്ളവര്‍ക്ക് ചികിത്സാ സഹായവും എക്‌സിറ്റ് ആനുകൂല്യവുമാണ് നല്‍കിയത്.

ഈയിടെ ജിദ്ദയില്‍ വെച്ച് മരണപ്പെട്ട രണ്ട് പേരുടെ കുടുംബങ്ങള്‍ക്ക് പാണക്കാട് വെച്ച് നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ 5 ലക്ഷം രൂപ വീതമുള്ള ചെക്കുകള്‍ കൈമാറിയാണ് ചടങ്ങിന്റെ ഉല്‍ഘാടനം നിര്‍വഹിച്ചത്.

2009ല്‍ തുടക്കം കുറിച്ച ജിദ്ദ കെ.എം.സി.സി കാരുണ്യഹസ്തം കുടുംബ സുരക്ഷ പദ്ധതി ഇപ്പോള്‍ 17-ാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.
പിന്നിട്ട 16 വര്‍ഷങ്ങളിലായി മരണപ്പെട്ട നൂറ്കണക്കിന് പ്രവാസികളുടെ നിസ്സഹായരും അനാഥകളുമായ കുടുംബങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അംഗങ്ങളുടെ ചികിത്സാ സഹായത്തിനുമായി പദ്ധതി വിഹിതമായി ശതകോടികളാണ് കെ.എം.സി.സി വിതരണം ചെയ്തിട്ടുള്ളത്.

പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവര്‍ക്ക് യാത്രാ ടിക്കറ്റും മറ്റ് ആനുകൂല്യങ്ങളും നല്‍കി വരുന്നുണ്ട്. അതോടൊപ്പം നാട്ടിലേക്ക് മടങ്ങിയവരില്‍ 60 വയസ്സ് പൂര്‍ത്തിയായാല്‍ പ്രതിമാസ പെന്‍ഷന്‍ നല്‍കുന്നുണ്ട്. 5 വര്‍ഷമായി ജിദ്ദ KMCC ഇങ്ങനെ നൂറ് കണക്കിന് പ്രവാസികള്‍ക്ക് എല്ലാ മാസവും പെന്‍ഷന്‍ നല്‍കി വരുന്നുണ്ട്. പെന്‍ഷന്‍ വാങ്ങുന്നവര്‍ മരണപ്പെട്ടാല്‍ അവരുടെ അംഗത്വത്തിന്റെ അനുപാതം കണക്കാക്കി കുടുംബത്തിന് മരണാനന്തര വിഹിതവും നല്‍കുന്നുണ്ട്. ആദ്യമായി പ്രവാസികള്‍ക്ക് സംഘടന തലത്തില്‍ പെന്‍ഷന്‍ ഏര്‍പ്പെടുത്തുന്നത് ജിദ്ദ കെ.എം.സി.സിയാണ്.

പദ്ധതി അംഗത്തിന്റെ മരണാനന്തര വിഹിതം 5 ലക്ഷത്തില്‍ നിന്ന് 2026 വര്‍ഷം മുതല്‍ 8 ലക്ഷമായി കമ്മിറ്റി വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
കെ.എം.സി.സിയുടെ എല്ലാ സുരക്ഷ പദ്ധതികളിലും ഒരെ സമയം അംഗത്തമെടുത്ത വ്യക്തി മരണപ്പെട്ടാല്‍ 25 ലക്ഷം രൂപ വരെ അയാളുടെ കുടുംബത്തിന് സഹായമായി ലഭ്യമാവും എന്നത് KMCC പ്രവാസി സമൂഹത്തോട് കാണിക്കുന്ന പ്രതിബദ്ധതയുടെ ഉത്തമ ഉദാഹരണമാണ്.

സുരക്ഷ പദ്ധതിയില്‍ കാലാനുസൃതമായ പരിഷ്‌കരണം വരുത്തി ഗുണഭോക്താക്കള്‍ക്ക് സാധ്യമായ എല്ലാ സഹായങ്ങളും നല്‍കുന്ന ജിദ്ദ കെ.എം.സി.സിയെ തങ്ങള്‍ പ്രത്യേകം അഭിനന്ദിച്ചു. എല്ലാ പ്രവാസികളും KMCC സുരക്ഷ പദ്ധതിയില്‍ അംഗത്വമെടുത്ത് കുടുംബത്തിന്റെ ഭാവി സുരക്ഷ ഉറപ്പാക്കുന്നമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അഭ്യാര്‍ത്ഥിച്ചു.

ജിദ്ദ കെ.എം.സി.സി പ്രസിഡന്റ് അബൂബക്കര്‍ അരിമ്പ്ര, ഭാരവാഹികളായ നാസര്‍ മച്ചിങ്ങല്‍, എ.കെ. മുഹമ്മദ് ബാവ, സിറാജ് കണ്ണവം തുടങ്ങി നിരവധി കെ.എം.സി.സി നേതാക്കളും പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു.

ഫോട്ടോ: ജിദ്ദ കെ.എം.സി.സി കുടുംബ സുരക്ഷ പദ്ധതിയില്‍ അംഗമായിരിക്കെ മരണപ്പെട്ടവര്‍ക്കുള്ള സഹായം ബന്ധപ്പെട്ട കുടുംബത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ വിതരണം ചെയ്യുന്നു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026