l o a d i n g

ഗൾഫ്

'പ്രവാസി പരിചയ് 2025' രണ്ടാം ദിനം: ആത്മാവിനെ തൊട്ടുണര്‍ത്തിയ അസൂഫി സംഗീത സന്ധ്യ

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
October 30, 2025

റിയാദ്: ഇന്ത്യന്‍ എംബസി സംഘടിപ്പിക്കുന്ന ''പ്രവാസി പരിചയ് 2025'' സാംസ്‌കാരിക മഹോത്സവത്തിന്റെ രണ്ടാം ദിനം ആത്മീയതയും സംഗീതവും ചേര്‍ന്ന സൂഫി സംഗീതം അതുല്യമായ അനുഭവമായി. ഈ വര്‍ഷത്തെ മൂന്നാം പതിപ്പ് ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ 3 വരെ വിവിധ പരിപാടികളോടെ നടന്നു വരികയാണ്.

2023ല്‍ സൗദി അറേബ്യയിലെ ഇന്ത്യന്‍ പ്രവാസി സംഘടനകളുടെ സഹകരണത്തോടെ ആരംഭിച്ച പ്രവാസി പരിചയ്, ഇന്ത്യയുടെ സമ്പന്നവും വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പൈതൃകത്തെ പ്രദര്‍ശിപ്പിക്കുന്ന പ്രധാന വേദിയായി മാറിയിരിക്കുന്നു.

സംസ്ഥാനങ്ങളുടേതായ തീം ദിനങ്ങള്‍, നൃത്തം, സംഗീതം, ജനകീയ കലാരൂപങ്ങള്‍, പരമ്പരാഗത ഭക്ഷണങ്ങള്‍ എന്നിവയുടെ മുഖേന ഇന്ത്യയുടെ ഏകതയില്‍ വൈവിധ്യം എന്ന മൂല്യം ശക്തമായി പ്രതിപാദിക്കുന്നതാണ് ഓരോ ദിനങ്ങളും.

രണ്ടാം ദിനത്തില്‍ നടന്ന ''മെഹ്ഫില്‍-എ-സമാ'' എന്ന കവ്വാലി സംഗീതസന്ധ്യയാണ് പ്രേക്ഷകരെ ആകര്‍ഷിച്ചത്. ഇന്ത്യയില്‍ നിന്നെത്തിയ പ്രശസ്ത സംഗീതജ്ഞന്‍ ഷാഹിദ് സാമി നിയാസി ബ്രദേഴ്‌സ് നയിച്ച സൂഫി സംഗീതം ഹൃദ്യമായിരുന്നു. ഈ പരിപാടി പ്രവാസി പരിചയ് ഉദ്ദേശിക്കുന്ന സാംസ്‌കാരിക വൈവിധ്യവും ഇന്ത്യയും പ്രവാസി സമൂഹവും തമ്മിലുള്ള അണമുറിയാത്ത ബന്ധവും മനോഹരമായി പ്രതിഫലിപ്പിക്കുന്നതായിരുന്നു.

അതോടൊപ്പം, ''ഭാരത് കോ ജാനിയേ'' (ഇന്ത്യയെ അറിയുക) എന്ന ക്വിസ് മത്സരവും എംബസി സംഘടിപ്പിച്ചു. റിയാദിലെ ഒമ്പത് ഇന്ത്യന്‍ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ആവേശപൂര്‍വ്വം പങ്കെടുത്ത ഈ മത്സരത്തില്‍, ഇന്ത്യയുടെ ചരിത്രം, ഭൂമിശാസ്ത്രം, പൈതൃകം, സംസ്‌കാരം തുടങ്ങിയ വിഷയങ്ങളില്‍ മികച്ച അറിവ് അവര്‍ തെളിയിച്ചു.മത്സരവിജയികളെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പ്രത്യേക ചടങ്ങില്‍ ആദരിച്ചു.

ഫോട്ടോ: 1. ഷാഹിദ് സാമി നിയാസി ബ്രദേഴ്‌സ് നയിച്ച സൂഫി സംഗീതം. 2. ക്വിസ് മത്സര വിജയികള്‍ക്ക് അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുന്നു.

Photo

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026