l o a d i n g

കേരള

അതിദാരിദ്ര്യമുക്ത കേരളം പ്രഖ്യാപിച്ച് മുഖ്യമന്ത്രി: ഒന്‍പതു മാസത്തെ ഇടവേളക്കു ശേഷം മമ്മൂട്ടി പൊതുവേദിയില്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 1, 2025

തിരുവനന്തപുരം: കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനത്തെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ നടന്‍ മമ്മൂട്ടി വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഒന്‍പതു മാസത്തെ ഇടവേളക്കു ശേഷമാണ് മമ്മൂട്ടി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. വിവിധ വകുപ്പ് മന്ത്രിമാരും ചടങ്ങില്‍ അണിനിരന്നു.

ഭൂപരിഷ്‌കരണം, സാര്‍വത്രിക വിദ്യാഭ്യാസം, ജനകീയാസൂത്രണം, സമ്പൂര്‍ണ സാക്ഷരത തുടങ്ങിയ രാജ്യം അത്ഭുതത്തോടെ നോക്കിക്കണ്ട കേരള മാതൃകകളുടെ പട്ടികയില്‍ ഇനി അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന നേട്ടവും ഇടംപിടിക്കും.

കേരളത്തെ അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാവിലെ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചട്ടം 300 പ്രകാരം പ്രഖ്യാപിച്ചിരുന്നു. നിര്‍ഭാഗ്യകരമായ ഒരു സാങ്കേതിക പ്രശ്‌നം കാരണം സര്‍ക്കാരിന്റെ കണക്കുകളില്‍ ഒരു കുടുംബം മാത്രം ബാക്കിയായിരുന്നു. എന്നാല്‍, അവസാന മന്ത്രിസഭാ യോഗത്തില്‍ അതും പരിഹരിച്ചതോടെ 64,006 കുടുംബങ്ങളും അതിദാരിദ്ര്യ മുക്തമായി. ഇതൊരു തട്ടിപ്പല്ല, യാഥാര്‍ഥ്യമാണ് എന്ന് ഉള്‍ക്കൊള്ളാന്‍ വേണ്ടിയാണ് കണക്കുകള്‍ നിരത്തിയത്. പദ്ധതി നടപ്പാക്കാന്‍ കഴിഞ്ഞതിലൂടെ അസാധ്യം എന്നൊന്നില്ല എന്ന് തെളിയിക്കാനായി എന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്ന സാമ്പത്തിക സമത്വം എന്ന അടിസ്ഥാന അവകാശത്തിന്റെ പ്രായോഗികമായ സാക്ഷാത്കാരമാണിത്. ഇത് ആരുടെയും ഔദാര്യമല്ല, മറിച്ച് പാവപ്പെട്ടവന്റെ അവകാശമാണ് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളം തന്നെക്കാള്‍ ഇളയതും ചെറുപ്പവുമാണെന്ന് അതിദാരിദ്ര്യ മുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ചടങ്ങില്‍ വിശിഷ്ടാതിഥി ആയി പങ്കെടുത്തുകൊണ്ട് മമ്മൂട്ടി പറഞ്ഞു. സാമൂഹ്യ സേവന രംഗത്ത് കേരളം ഒരുപാട് മുന്നിലാണ്. നമ്മുടെ ജനാധ്യപത്യ ബോധത്തിന്റെ ഫലമാണ് കേരളത്തിന്റെ ഈ നേട്ടങ്ങളെല്ലാം. അതിദാരിദ്ര്യം മാത്രമേ മുക്തമാകുന്നുള്ളൂ. ദാരിദ്ര്യം ഇനിയും നമ്മുടെ മുന്നില്‍ ബാക്കിയാണ്. സ്വാതന്ത്ര്യം കിട്ടിയ കാലത്തെക്കാള്‍ നമ്മുടെ ദാരിദ്ര്യ രേഖ ഇന്ന് കുറഞ്ഞു. മുഖ്യമന്ത്രി വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

സാഹോദര്യവും സമര്‍പ്പണവും ജനങ്ങളില്‍ നിന്നും ഉണ്ടാകണം. 9 മാസമായി ഒരു പൊതുവേദിയിലോ നാട്ടിലോ ഇറങ്ങാത്ത ആളാണ് താന്‍. എറണാകുളത്തുനിന്ന് യാത്ര ചെയ്താണ് താന്‍ തിരുവനന്തപുരത്തേക്ക് വന്നത്. ഇപ്പോള്‍ വന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം ഉണ്ടായിട്ടുണ്ട്. രാജപാതകളും വലിയ കെട്ടിടങ്ങളും നിര്‍മിക്കുന്നതു കൊണ്ട് മാത്രം വികസനം കൈവരിക്കില്ല. സാമൂഹിക ജീവിതം വികസിക്കണമെങ്കില്‍ ദാരിദ്ര്യം സമ്പൂര്‍ണമായി തുടച്ചുനീക്കപ്പെടണം. വിശക്കുന്ന വയറിനു മുന്നില്‍ ഒരു വികസനത്തിനും വിലയില്ലെന്നും എല്ലാവര്‍ക്കും കേരളപ്പിറവി ദിനാശംസകള്‍ നേരുന്നതായും മമ്മൂട്ടി പറഞ്ഞു.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026