l o a d i n g

ഗൾഫ്

ജര്‍മ്മന്‍ കമ്പനികള്‍ സൗദി ഭക്ഷ്യമേഖലയില്‍ നിക്ഷേപ സാധ്യത തേടുന്നു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 5, 2025

ജിദ്ദ-ഡയറി, തേന്‍, കാപ്പി മേഖലകളില്‍ നിന്നുള്ള ആറ് ജര്‍മ്മന്‍ കമ്പനികള്‍ സൗദിയില്‍ നിക്ഷേപിക്കാന്‍ മുന്നോട്ടുവരുന്നു. ജര്‍മ്മന്‍-സൗദി ലെയ്സണ്‍ ഓഫീസ് ഫോര്‍ ഇക്കണോമിക് അഫയേഴ്സ് റിപ്പോര്‍ട്ട് പ്രകാരം, ഈ കമ്പനികള്‍ സൈദിയില്‍ ഉല്‍പാദന യൂനിറ്റുകള്‍ തുടങ്ങാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ജര്‍മ്മന്‍-സൗദി ലെയ്സണ്‍ ഓഫീസ് ഫോര്‍ ഇക്കണോമിക് അഫയേഴ്സിന്റെ ഡയറക്ടര്‍ റവാബി ബസ്യൂണി , ജര്‍മ്മന്‍ കമ്പനികള്‍ സമീപഭാവിയില്‍ സൗദി വിപണിയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും, ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ഉത്പാദനത്തിനായി പ്രാദേശിക ഫാക്ടറികള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വ്യക്തമാക്കി.

പ്രധാനമായും പാല്‍ ഉല്‍പ്പന്നങ്ങള്‍, ചീസ്, തേന്‍, ജാം, കാപ്പി എന്നിവയിലാണ് ജര്‍മ്മന്‍ കമ്പനികള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൗദി വിപണിയുടെ വലുപ്പവും അവിടുത്തെ ദേശീയ വ്യവസായങ്ങളുടെ ഉയര്‍ന്ന നിലവാരവും അവര്‍ പരിഗണിക്കുന്നു.

ജിദ്ദ ചേംബറില്‍ നടന്ന ജര്‍മ്മന്‍ കമ്പനികളുടെ പ്രതിനിധി സംഘത്തിന്റെ യോഗത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്.
ജിദ്ദ ചേംബര്‍ ഓഫ് കൊമേഴ്സിലെ ഭക്ഷ്യ ഉല്‍പ്പന്ന സമിതി തലവന്‍ ഫഹദ് അല്‍-ഗാംദി പറയുന്നതനുസരിച്ച്, ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ സാധ്യതകള്‍ ശക്തിപ്പെടുത്താന്‍ ഈ കൂടിക്കാഴ്ചകള്‍ പ്രധാനമാണ്.

ഈന്തപ്പഴത്തിന്റെ കാര്യത്തില്‍ സൗദി-ജര്‍മ്മന്‍ കമ്പനികള്‍ തമ്മില്‍ നിലവിലുള്ള സഹകരണം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. യൂറോപ്യന്‍ വിപണികളില്‍ സൗദി ഈന്തപ്പഴത്തിന് വലിയ ഡിമാന്‍ഡാണ്. ഈന്തപ്പഴം ഔഷധ വ്യവസായത്തിലും ഡയറി വ്യവസായത്തിലും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026