l o a d i n g

കായികം

സിഫ് ചാമ്പ്യന്‍സ് ലീഗിന് നാളെ കിക്കോഫ്, ഉദ്ഘാടന ദിനം മാര്‍ച്ച് പാസ്റ്റും കലാപ്രകടനങ്ങളും

Thumbnail

ജിദ്ദ: ജി.സി.സി.യിലെ ഏറ്റവും വലിയ പ്രവാസി കായിക കൂട്ടായ്മയായ സൗദി ഇന്ത്യന്‍ ഫുട്ബോള്‍ ഫോറത്തിന്റെ (SIFF) ആഭിമുഖ്യത്തില്‍ നടക്കുന്ന റബീഅ ടീ സിഫ് ചാമ്പ്യന്‍സ് ലീഗ് 2025-26 ഇലവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിന് നാളെ (വെള്ളിയാഴ്ച) ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തില്‍ പന്തുരുളും. വൈകുന്നേരം 5 മണിക്ക് ഉദ്ഘാടനച്ചടങ്ങുകളോടെയാണ് തുടക്കം. 30-ാം വര്‍ഷത്തിലേക്ക് കടക്കുന്ന സിഫിന്റെ ഈ ടൂര്‍ണമെന്റ്, മിഡില്‍ ഈസ്റ്റിലെ പ്രവാസികളുടെ നേതൃത്വത്തില്‍ നടക്കുന്ന ഏറ്റവും വലിയ കായിക മാമാങ്കമാണ്.

ഉദ്ഘാടന ദിവസം മൂന്ന് മത്സരങ്ങള്‍ ഉണ്ടായിരിക്കും. ബി ഡിവിഷനിലെ ആദ്യ മത്സരത്തില്‍ വൈകുന്നേരം 6:30 ന് കാഫ് ലോജിസ്റ്റിക് ഫ്രണ്ട്സ് ജൂനിയര്‍ ബൂക്കറ്റ് എഫ് സി സോക്കര്‍ ഫ്രീക്സ് സീനിയര്‍സിനെയും രണ്ടാം മത്സരത്തില്‍ ബി ഡിവിഷനില്‍ അഹ്ദാബ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ന്യൂ കാസില്‍ എഫ് സി ആര്‍ച്ചുണ് അഡ്വെര്‍ടൈസിങ് എ സി സി ബി ടീമിനെയും നേരിടും. എ ഡിവിഷനിലെ ആദ്യ മത്സരത്തില്‍ സിഫ് മുന്‍ ചാമ്പ്യന്മാരായ റീം അല്‍ ഊല ഈസ്റ്റീ സാബിന്‍ എഫ് സി ശക്തരായ എഫ് സി യാമ്പു വുമായി ഏറ്റുമുട്ടും. സന്തോഷ് ട്രോഫി, ഐ.എസ്.എല്‍., ഐ.പി.എല്‍. തുടങ്ങിയ പ്രമുഖ ടൂര്‍ണമെന്റുകളില്‍ കളിച്ച താരങ്ങള്‍ ഉള്‍പ്പെടെ ശക്തമായ കളിക്കാരെയാണ് ടീമുകള്‍ അണിനിരത്തുന്നത്. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നിന്നുള്ള പ്രഗത്ഭരായ കളിക്കാരും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നുണ്ട്

രണ്ടു മാസത്തിലധികം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റില്‍ എ ഡിവിഷന്‍ , ബി ഡിവിഷന്‍, അണ്ടര്‍ 17 എന്നീ മൂന്ന് വിഭാഗങ്ങളിലായി മൊത്തം 27 ടീമുകളിലായി എഴുന്നൂറില്‍ പരം ഇന്ത്യക്കാരായ ഫുട്ബാള്‍ താരങ്ങള്‍ അണിനിരക്കും. മുന്‍ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും നാട്ടില്‍ നിന്നും നിരവധി ഇന്ത്യന്‍ താരങ്ങളും സംസ്ഥാന താരങ്ങളും വിവിധ ടീമുകളിലായി ഇതിനോടകം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. റബീഅ ടീ ആണ് ഇത്തവണത്തെ ടൂര്‍ണമെന്റിന്റെ മുഖ്യ പ്രായോജകര്‍.

ഉദ്ഘാടനത്തോടനുബന്ധിച്ചു ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മുഴുവന്‍ ടീമുകളും അണിനിരക്കുന്ന മാര്‍ച്ച് പാസ്റ്റും ജിദ്ദയിലെ വിവിധ കലാ സാസ്‌കാരിക കൂട്ടായ്മകള്‍ അണിനിരക്കുന്ന വര്‍ണശബളമായ സാംസ്‌കാരിക ഘോഷയാത്രയും വിവിധ കലാ കായിക പ്രകടനകളും ഉണ്ടായിരിക്കും്. പ്രമുഖ ഫ്രീ സ്‌റ്റൈലെര്‍ നൂറ അയ്യൂബ് കരുമാര വണ്ടൂരിന്റെ ഫ്രീസ്‌റ്റൈല്‍ ഫുട്ബാള്‍ പ്രകടനവും ഉണ്ടായിരിക്കും.

മുപ്പതാം വാര്‍ഷികം ആഘോഷിക്കുന്ന സിഫിന്റെ ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് ഒരു ചരിത്ര സംഭവമാക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

Latest News

ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
ബലിപെരുന്നാള്‍ ഒരുക്കം: ഉളുഹിയ്യത്ത് പ്രീ-ഓര്‍ഡര്‍ ബുക്കിംഗുമായി ലുലു സൗദി; അറവ് സേവനങ്ങള്‍ സൗജന്യം
May 13, 2026
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി മക്ക ഐ.സി.എഫ് - ആര്‍.എസ്.സി വളണ്ടിയര്‍മാര്‍
May 13, 2026
 ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാന്‍ മതേതര ശക്തികള്‍ ഒന്നിക്കണം -സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നാഷണല്‍ കൗണ്‍സില്‍
May 13, 2026
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
കടന്നല്‍ കുത്തേറ്റ് അധ്യാപകന്‍ മരിച്ചു
May 13, 2026
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
സ്വര്‍ണവിലയില്‍ അപ്രതീക്ഷിത ട്വിസ്റ്റ്: രാവിലത്തെ റെക്കോര്‍ഡ് കുതിപ്പിന് പിന്നാലെ ഉച്ചയോടെ ഇടിവ്; പവന് 4,800 രൂപ കുറഞ്ഞു
May 13, 2026
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
നിയമസഭയില്‍ വിശ്വാസവോട്ട് നേടി വിജയ് സര്‍ക്കാര്‍, 144 അംഗങ്ങളുടെ പിന്തുണ
May 13, 2026
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
സോണിയ ആശുപത്രി വിട്ടു, മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും
May 13, 2026
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; 85.2 ശതമാനം വിജയം
May 13, 2026
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
നാരങ്ങയെച്ചൊല്ലി 12 കാരനെ അടിച്ചുകൊന്നു, ബിഹാറില്‍ സംഘര്‍ഷം
May 13, 2026
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
'അമ്മ' ഭാരവാഹിത്വം രാജിവെച്ച് നടി അന്‍സിബ ഹസന്‍
May 13, 2026