l o a d i n g

ഗൾഫ്

റിയാദ് സീസണില്‍ ഇന്ത്യന്‍ കലയുടെ കേളികൊട്ട്

Thumbnail
Publisher By     ഷംനാദ് കരുനാഗപ്പള്ളി
November 9, 2025

റിയാദ്: സാംസ്‌കാരിക വൈവിധ്യത്തിന്റെ ഉത്സവമായി സൗദി തലസ്ഥാന നഗരിയായ റിയാദിലെ സുവൈദി പാര്‍ക്കില്‍ അരങ്ങേറുന്ന റിയാദ് സീസണില്‍ വന്‍ ജനപങ്കാളിത്തം. ലോകത്തിലെ 14 രാജ്യങ്ങള്‍ പങ്കാളികളാകുന്ന ഈ മഹോത്സവം 49 ദിവസം നീളുന്ന സംഗീതം, കല, ഭക്ഷണ വൈവിധ്യം, പാരമ്പര്യങ്ങള്‍ എന്നിവയുടെ സമന്വയപ്രദര്‍ശനമായി മാറിയിരിക്കുന്നു.

റിയാദ് സീസണിന്റെ ഭാഗമായി ആരംഭിച്ച ഇന്ത്യന്‍ സാംസ്‌കാരികോത്സവം അറബ് പൗരന്മാരടക്കമുള്ള ആയിരങ്ങള്‍ക്കു മനോഹരമായ കലാനുഭവമായി. ഇന്ത്യയുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും വൈവിധ്യവും അടയാളപ്പെടുത്തുന്ന പരിപാടികളാണ് ഓരോ ദിവസവും ഒരുക്കിയിട്ടുള്ളത്.
തെയ്യം, തിറ, കാവടി, കരകാട്ടം, ഗരുഡന്‍ കളി, മയിലാട്ടം, പൊയാല്‍നൃത്തം തുടങ്ങിയ ഇന്ത്യന്‍ കലാരൂപങ്ങള്‍ സുവൈദി പാര്‍ക്കില്‍ ആസ്വാദക ഹൃദയങ്ങളെ കീഴടക്കി. രാജസ്ഥാനി, പഞ്ചാബി നൃത്തങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളുടെ പ്രകടനങ്ങളും വേദി ഉത്സവാന്തരീക്ഷമാക്കി. ഇന്ത്യന്‍ രുചിവൈവിധ്യങ്ങള്‍ ആസ്വദിക്കാനും സന്ദര്‍ശകര്‍ക്കു പ്രത്യേക സംവിധാനമുണ്ട്.

മീഡിയ മന്ത്രാലയം ജനറല്‍ എന്റര്‍ടെയിന്‍മെന്റ് അതോറിറ്റിയുമായി സഹകരിച്ച് സംഘടിപ്പിച്ച 'ഗ്ലോബല്‍ ഹാര്‍മണി'യുടെ ഭാഗമായാണ് ഈ പരിപാടി. രാജ്യത്ത് താമസിക്കുന്നവരുടെ വൈവിധ്യമാര്‍ന്ന ജീവിതരീതികളെ പ്രദര്‍ശിപ്പിക്കുക, സാംസ്‌കാരിക സഹവര്‍ത്തിത്വവും സൗഹൃദവും വളര്‍ത്തുക എന്നിവയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ഇതിലൂടെ സൗദി അറേബ്യയെ ആഗോള സാംസ്‌കാരിക ഇടപാടുകളുടെ കേന്ദ്രമായി പ്രതിഷ്ഠിക്കുകയുമാണ് ഉദ്ദേശ്യം.

വൈകുന്നേരം നാല് മുതല്‍ രാത്രി 12 വരെയും വാരാന്ത്യങ്ങളില്‍ രാത്രി ഒരു മണിവരെയും പരിപാടികള്‍ നടക്കും. പ്രവേശനം സൗജന്യമാണ്. വൈകുന്നേരം ഏഴ് മണിക്കും രാത്രി ഒമ്പത് മണിക്കും നടക്കുന്ന കലാപ്രകടനങ്ങള്‍ പാര്‍ക്കിനെ വലയം വെക്കും. നവംബര്‍ 2 ന് ആരംഭിച്ച ഇന്ത്യന്‍ വാരാഘോഷം നവംബര്‍ 10ന് സമാപിക്കും. ഇന്ത്യയ്‌ക്കൊപ്പം ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, ഫിലിപ്പൈന്‍സ്, ഈസ്റ്റ് ആഫ്രിക്ക ഉള്‍പ്പെടെ 13 രാജ്യങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഡിസംബര്‍ 20 വരെ വിവിധ കലാപ്രകടനങ്ങള്‍ അവതരിപ്പിക്കും.

Photo

Latest News

യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
യുഎസ്എസ് അബ്രഹാം ലിങ്കണ്‍ കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പിലെ എട്ടു നാവികര്‍ ആത്മഹത്യക്കു ശ്രമിച്ചതായി വെളിപ്പെടുത്തല്‍
September 25, 2026
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്;  ബ്രിട്ടനില്‍ വന്‍ വിവാദം
അംബാനി പുത്രന് പ്രൊഫസര്‍ഷിപ്പ്; ബ്രിട്ടനില്‍ വന്‍ വിവാദം
September 25, 2026
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
ഹൂതി ആക്രമണം: ജീവന്‍ ബലിയര്‍പ്പിക്കാനും സജ്ജരാകാന്‍ സൈന്യത്തോട് ഗ്രാന്റ് മുഫ്തി
September 25, 2026
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു;  സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
അമേരിക്കന്‍ ഉപരോധം: യു.എ.ഇ - ഇറാന്‍ വ്യോമഗതാഗതം നിലച്ചു; സര്‍വീസുകള്‍ പുനഃസ്ഥാപിക്കാന്‍ നയതന്ത്ര, വ്യോമയാന ചര്‍ച്ചകള്‍ സജീവം
September 25, 2026
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026