l o a d i n g

കേരള

പുതിയ മാധ്യമവുമായി എം പി ബഷീറും രാജീവ് ശങ്കരനും; 'ജോയിന്‍ ദ സ്റ്റോറി' ജനുവരി ഒന്ന് മുതല്‍

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 9, 2025

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എം പി ബഷീറും രാജീവ് ശങ്കരനും എഡിറ്റോറിയല്‍ നേതൃത്വം നല്‍കുന്ന പുതിയ മാധ്യമ സംരംഭം ജനുവരി ആദ്യവാരത്തില്‍ പ്രവര്‍ത്തനം തുടങ്ങും. 'ജോയിന്‍ ദി സ്റ്റോറി'യുടെ ഔപചാരിക പ്രഖ്യാപനവും ലോഗോ കൈമാറ്റവും കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നു. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്, മീഡിയ ടെക്‌നോളജി മേഖലകളില്‍ സംരംഭകരായ അലന്‍ ജോണും കിരണ്‍ ജെയിംസുമാണ് ജോയിന്‍ ദ സ്റ്റോറി സ്ഥാപക ഡയറക്ടര്‍മാര്‍. ബഷീറും രാജീവും ഫൗണ്ടിങ് എഡിറ്റര്‍മാരായി ചുമതലയേറ്റു.

വിശ്വാസ്യതക്ക് പരമപ്രാധാന്യം നല്‍കുന്നതും എ ഐ -ഡിജിറ്റല്‍ സാങ്കേതികവിദ്യയെ ഗുണപരമായി പ്രയോജനപ്പെടുതുന്നതുമായിരിക്കും പുതിയ സംരംഭമെന്നു ജോയിന്‍ ദി സ്റ്റോറി പ്രൈവറ്റ് ലിമിറ്റഡ് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മലയാളത്തിലെ ആദ്യ വാര്‍ത്ത ചാനലായിരുന്ന ഇന്ത്യാവിഷന്‍ മുന്‍ എക്സിക്യൂട്ടീവ് എഡിറ്ററായ എം.പി. ബഷീര്‍, റിപ്പോര്‍ട്ടര്‍ ലൈവ്, ന്യൂസ് മലയാളം എന്നീ ചാനലുകളുടെ എഡിറ്റോറിയല്‍ മേധാവിയായിരുന്നു. മീഡിയവണ്‍ ചാനല്‍ മുന്‍ കോഓര്‍ഡിനേറ്റിംഗ് എഡിറ്ററാണ് രാജീവ് ശങ്കരന്‍. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ സ്ഥാപനത്തിന്റെ ലോഗോ പ്രകാശനം മുന്‍ പ്രസ് കൗണ്‍സില്‍ മെമ്പര്‍ ഡോക്ടര്‍ സെബാസ്റ്റ്യന്‍ പോള്‍ നിര്‍വഹിച്ചു.

ഓരോ ദിവസത്തെയും പ്രധാന വാര്‍ത്തകളെ വസ്തുതാപരമായി വിശകലനം ചെയ്യുന്ന ഡിബേറ്റുകള്‍, വാര്‍ത്താ എക്സ്പ്ലെയിനറുകള്‍, ആഴത്തില്‍ വാസ്തവം തേടുന്ന അഭിമുഖങ്ങള്‍, സമൂഹത്തിന്റെ വിവിധ തലങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന അന്വേഷണാത്മക റിപ്പോര്‍ട്ടുകള്‍, വിവിധ മേഖലകളിലെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ ഉള്‍കൊള്ളുന്ന വീഡിയോ കോളങ്ങള്‍ എന്നിവയാവും 'ജോയിന്‍ ദ സ്റ്റോറി'യുടെ അടിസ്ഥാന ഉള്ളടക്കം. യൂട്യൂബ് ചാനലുകള്‍, മലയാളത്തിലും ഇംഗ്ലീഷിലുമുള്ള പോര്‍ട്ടലുകള്‍, നൂതനമായ സാങ്കേതികതയും ഉള്ളടക്കവും ഉറപ്പാക്കുന്ന ടെലിവിഷന്‍ ചാനല്‍ എന്നിവയാവും പ്രധാന പ്ലാറ്റ്ഫോമുകള്‍. റിപ്പോര്‍ട്ടര്‍മാര്‍, ക്രിയേറ്റര്‍മാര്‍, ജേണലിസത്തോട് താല്‍പ്പര്യമുള്ള പൊതുജനങ്ങള്‍ എന്നിവരുടെ ഒത്തുചേരലാവും 'ജോയിന്‍ ദ സ്റ്റോറി'യില്‍ ഉണ്ടാവുക. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ വാണിജ്യപരമായി എങ്ങനെ ലാഭകരമാക്കാം ദീര്‍ഘകാല ലക്ഷ്യവും ഈ സംരംഭത്തിനുണ്ടെന്നു ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തുടക്കത്തില്‍ മലയാളത്തിലും പിന്നീട് ഇംഗ്ലീഷിലുമുള്ള പ്ലാറ്റ്ഫോമുകള്‍ നിലവില്‍വരും. കേരളത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള വാര്‍ത്താ സ്റ്റോറികള്‍ ജനങ്ങളിലേക്കെത്തിക്കുന്ന മാധ്യമസ്ഥാപനമാകുക എന്ന ലക്ഷ്യത്തിനാവും 'ജോയിന്‍ ദ സ്റ്റോറി' പ്രാധാന്യം നല്‍കുക.

'കേവലം മറ്റൊരു ന്യൂസ്റൂം സൃഷ്ടിക്കുകയല്ല ഞങ്ങളുടെ ലക്ഷ്യം. സാങ്കേതികവിദ്യ ഗുണപരമായി പ്രയോജനപ്പെടുത്തുന്നതും വാര്‍ത്തയിലെ സത്യനിഷ്ഠയെ ശക്തിപ്പെടുത്തുന്നതും, ഓരോ സ്റ്റോറിയും പൊതുജനഅവബോധത്തെ ഉയര്‍ത്തുന്നതുമായ ഒരു മാധ്യമ സ്ഥാപനം നിര്‍മ്മിക്കുകയാണ് ലക്ഷ്യം,' ജോയിന്‍ ദ സ്റ്റോറി സ്ഥാപക ഡയറക്ടറായ അലന്‍ ജോണ്‍ പറഞ്ഞു.

'കാര്യങ്ങള്‍ ആഴത്തില്‍ വിവരിച്ചുതരുന്നതിന് പകരം ആര്‍ത്തട്ടഹസിക്കുന്ന വാര്‍ത്താ ശൈലിയോട് ആഗോളതലത്തില്‍ ഒരു മടുപ്പ് ദൃശ്യമാണ്. ഈ ശൈലിയെ മാറ്റിമറിക്കാനാണ് ഞങ്ങളുടെ മാധ്യമ സംരംഭം ശ്രമിക്കുക,' മറ്റൊരു സ്ഥാപക ഡയറക്ടറായ കിരണ്‍ ജയിംസ് പറഞ്ഞു.

Photo

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026