l o a d i n g

ഗൾഫ്

ജിദ്ദ കലാസാഹിതിയുടെ 'കളേഴ്‌സ് ഓഫ് ഇന്ത്യ' നവംബര്‍ 14ന്

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 10, 2025

ജിദ്ദ: ജിദ്ദയിലെ മലയാളികളുടെ സാംസ്‌കാരിക കൂട്ടായ്മയായ കേരള കലാസാഹിതി ഇരുപത്തൊമ്പൊതാമത് വാര്‍ഷികം ആഘോഷിക്കുന്നു. നവംബര്‍ പതിനാലിന് നടക്കുന്ന പരിപാടിയുടെ മുഖ്യ പ്രായോജകര്‍ ഓസ്‌കാര്‍ ആണ്. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്തങ്ങളും ഇന്ത്യയുടെ മിസൈല്‍ മാന്‍ എന്നറിയപ്പെടുന്ന മുന്‍ രാഷ്ട്രപതി എ. പി. ജെ അബ്ദുല്‍ കലാമിന്റെ ജീവിതം ചിത്രീകരിക്കുന്ന പ്രസന്റേഷനുമായിരിക്കു ഇത്തവണത്തെ പ്രത്യേകതകളാണ്. ഭരതനാട്യം, കുച്ചുപ്പിടി, കഥക്, ബോളിവുഡ് ഡാന്‍സ് തുടങ്ങിയ നൃത്തരൂപങ്ങള്‍ വേദിയില്‍ അവതരിപ്പിക്കുന്ന 'കളേഴ്‌സ് ഓഫ് ഇന്ത്യ' എന്ന പ്രോഗ്രാമിന്റെ സീസണ്‍ ഫോര്‍ ആണ് വെള്ളിയാഴ്ച അവതരിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കലാസാഹിതി കുടുംബത്തിലെ കുട്ടികള്‍ ആയിരിക്കും പ്രധാനമായും നൃത്തങ്ങള്‍ അവതരിപ്പിക്കുന്നത്. നൃത്തങ്ങള്‍ ചിട്ടപ്പെടുത്തിയതും കലാസാഹിതി കുടുംബത്തിലെ കൊറിയോഗ്രാഫര്‍മാരാണ്. നാട്ടില്‍ നിന്നെത്തുന്ന പ്രസിദ്ധ യുവ ഗായകരായ ലിബിന്‍ സ്‌കറിയ, രേഷ്മ രാഘവേന്ദ്ര എന്നിവരുടെ സംഗീത മേളയാണ് കലാസാഹിതി കളേഴ്‌സ് ഓഫ് ഇന്ത്യയുടെ മുഖ്യ ആകര്‍ഷണം. ഷാറുഖ് ഖാന്‍ ഉള്‍പ്പെടെയുള്ള ബോളിവുഡ് താരങ്ങളോടൊപ്പം റിയാലിറ്റി ഷോകളില്‍ പങ്കെടുത്തിട്ടുള്ള, ന്യൂജന്‍ ഗായിക രേഷ്മയും യുവതീ യുവാക്കളുടെ ഹരമായ ലിബിനും ജിദ്ദയിലെ സഹൃദയര്‍ക്ക് പുതിയ സംഗീതാനുഭവ്ം പകരുമെന്നാണ് കരുതുന്നതെന്ന് അവര്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ കലാസാഹിതി പ്രസിഡന്റ് ഷാനവാസ് കൊല്ലം, സെക്രട്ടറി മാത്യു വര്‍ഗീസ്, പ്രോഗ്രാം കണ്‍വീനര്‍ സജി കുര്യാക്കോസ്, ഫിനാന്‍സ് കണ്‍വീനര്‍ അഷ്റഫ് കുന്നത്ത്, പേട്രണ്‍ മുസാഫിര്‍, മോഹന്‍ ബാലന്‍, ട്രഷറര്‍ ഡാര്‍വിന്‍ ആന്റണി എന്നിവര്‍ പങ്കെടുത്തു.

Latest News

യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
യൂ.എന്നില്‍ നെതന്യാഹു, കൂട്ടത്തോടെ ഇറങ്ങിപ്പോക്ക്
September 25, 2026
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
സൗദിക്കു നേരെ വന്ന ഹൂതികളുടെ ആറ് മിസൈലുകള്‍ തകര്‍ത്ത് അറബ് സഖ്യസേന
September 24, 2026
 'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം:  കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
'മിഷന്‍ സമുദ്ര' പദ്ധതിക്ക് തുടക്കം: കേരളത്തെ സമ്പൂര്‍ണ്ണ പോര്‍ട്ട് സിറ്റിയായും അന്താരാഷ്ട്ര മാരിടൈം ഹബ്ബായും മാറ്റുമെന്ന് മുഖ്യമന്ത്രി; ജൂണ്‍ 19 ഇനി 'കേരള മാരിടൈം ഡേ'
September 24, 2026
കേരള ട്രാവല്‍ മാര്‍ട്ടിന്  കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
കേരള ട്രാവല്‍ മാര്‍ട്ടിന് കൊച്ചിയില്‍ പ്രൗഢോജ്ജ്വല തുടക്കം; അഞ്ച് വര്‍ഷം കൊണ്ട് പത്തര കോടി ടൂറിസ്റ്റുകള്‍ ലക്ഷ്യം -മുഖ്യമന്ത്രി
September 24, 2026
 ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
ആലുവ സ്വദേശി റിയാദില്‍ ഹൃദയാഘാതംമൂലം മരിച്ചു
September 24, 2026
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
അകാലത്തില്‍ വിടപറഞ്ഞ താഹ കൊല്ലേത്തിന് പ്രവാസി സുഹൃത്തുക്കളുടെ യാത്രാമൊഴി
September 24, 2026
 സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
സൗദി നാഷനല്‍ ഡേ: ജിദ്ദയില്‍ ആര്‍.എസ്.സി വാക്കത്തോണ്‍ സംഘടിപ്പിച്ചു
September 24, 2026
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
കിംഗ് അബ്ദുല്‍ അസീസ് മസ്ജിദ് തലസ്ഥാനത്തിന്റെ പ്രമുഖ അടയാളമായി മാറും: ഇബ്രാഹിം അല്‍-സുല്‍ത്താന്‍
September 24, 2026
ഉത്തര റിയാദില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പേരില്‍ മസ്ജിദ് നിര്‍മ്മിക്കുന്നു
ഉത്തര റിയാദില്‍ അബ്ദുല്‍ അസീസ് രാജാവിന്റെ പേരില്‍ മസ്ജിദ് നിര്‍മ്മിക്കുന്നു
September 24, 2026
ശബരിമല സ്വര്‍ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല; സുരക്ഷിതമെന്ന് ദേവസ്വം ബോര്‍ഡ്
ശബരിമല സ്വര്‍ണ കിരീടം നഷ്ടപ്പെട്ടിട്ടില്ല; സുരക്ഷിതമെന്ന് ദേവസ്വം ബോര്‍ഡ്
September 24, 2026