l o a d i n g

ഗൾഫ്

ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന്‍ സ്‌നേഹോത്സവം സംഘടിപ്പിച്ചു

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 10, 2025

റിയാദ്: ഗ്ലോബല്‍ കേരളാ പ്രവാസി അസോസിയേഷന്‍ (GKPA) റിയാദ് സെന്‍ട്രല്‍ കമ്മിറ്റി മലാസിലെ അല്‍മാസ് ഓഡിറ്റോറിയത്തില്‍ സ്‌നേഹോത്സവം 2025 കലാ വിരുന്ന് സംഘടിപ്പിച്ചു. സംഗീത സംവിധായകനും ഗായകനുമായ കൊച്ചിന്‍ ഷമീര്‍, ഗായിക സനാ ബദര്‍, പ്രവാസി ഗായകന്‍ കാസിം കുറ്റ്യാടി (ജിദ്ദ) എന്നിവരും മേളം റിയാദ് ടാക്കീസിന്റെ വാദ്യമേളം, ഗോള്‍ഡന്‍ സ്പാറോ ടീമിന്റെ ഡാന്‍സ്, ഒപ്പന, റിയാദിലെ മറ്റ് നിരവധി കലാകാരന്മാര്‍ അവതരിപ്പിച്ച കലാ വിരുന്നുകളും ഉണ്ടായിരുന്നു.

അബ്ദുല്‍ മജീദ് പൂളകാടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്‌കാരിക സമ്മേളനം ഡോക്ടര്‍ അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. നോര്‍ക്ക ഇന്‍ഷുറന്‍സ് എടുക്കേണ്ട ആവശ്യകതയും, മയക്കുമരുന്നിനെതിരെ പ്രവാസികള്‍ ജാഗ്രതായിരിക്കണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. പോഗ്രാം കണ്‍വീനര്‍ ഗഫൂര്‍ കൊയിലാണ്ടി സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആമുഖവും, വിവിധ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകരായ ശിഹാബ് കൊട്ടുക്കാട്, ഫോര്‍ക്ക ചെയര്‍മാന്‍ റഹ്‌മാന്‍ മുനമ്പത്ത്, എംബസി ഉദ്ദോഗസ്ഥന്‍ പുഷ്പരാജ്, സുധീര്‍ കുമ്മില്‍, സത്താര്‍ ഒലിപ്പുഴ, ഇന്ത്യന്‍ എംബസി സ്‌ക്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ മൈമൂനാ അബ്ബാസ്, ഷിബു ഉസ്മാന്‍, നൗഷാദ് സിറ്റിഫ്‌ലവര്‍, ഷാറോണ്‍ ഷെറീഫ്, സലിം പള്ളിയില്‍, ഖാദാര്‍ കൂത്ത്പറമ്പ്, ജയന്‍ കൊടുങ്ങല്ലൂര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
ഗ്ലോബല്‍ കേരള പ്രവാസി അസോസിയേഷ്യന്‍ സെന്റര്‍ കമ്മറ്റിയുടെ ഇത്തവണത്തെ ജീവകാരുണ്യത്തിനുള്ള സ്‌നേഹാദരവ് അസീസ് കടലുണ്ടിക്ക് ഡോ. അബ്ദുള്‍ കാദര്‍ നല്‍കി ചടങ്ങില്‍ ആദരിച്ചു.

എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഒ കെ അബ്ദുസലാം, നസിര്‍ മുതുകുറ്റി, സുബൈര്‍ കൊടുങ്ങല്ലൂര്‍, ഷെരീഫ് തട്ടത്താഴത്ത്, അഷ്റഫ് പള്ളിക്കള്‍, ഇബ്രാഹിം ടി എ,ഷാനവാസ് വെംബ്ലി, ജാഫര്‍ മണ്ണാര്‍ക്കാട്, ഹസന്‍ പന്മന, അനീസ് വാവാട് രജീഷ് ഒറ്റപ്പാലം. നൗഷാദ് കൂറ്റനാട്, നാസ്സര്‍ ഖാസിം എന്നിവര്‍ പോഗ്രാം കോഡിനേറ്റ് ചെയ്തു. സെക്രട്ടറി രാജേഷ് ഉണ്ണിയാറ്റില്‍ സ്വാഗതവും നിഹാസ് പാനൂര്‍ നന്ദിയും പറഞ്ഞു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026