l o a d i n g

ഗൾഫ്

സൗദി എം സി സി കുടുംബ സുരക്ഷ പദ്ധതി വിജയിപ്പിക്കും -കോട്ടക്കല്‍ മണ്ഡലം കെ എം സി സി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 13, 2025

റിയാദ്: സൗദി കെ എം സി സി നാഷണല്‍ കമ്മിറ്റിയുടെ കുടുംബ സുരക്ഷ പദ്ധതിയില്‍ മണ്ഡലത്തില്‍ നിന്നുള്ള മുഴുവന്‍ കെ എം സി സി മെമ്പര്‍മാര്‍രേയും ഉള്‍പ്പെടുത്തി കാമ്പയിന്‍ വിജയിപ്പിക്കാന്‍ റിയാദ് - കോട്ടക്കല്‍ മണ്ഡലം കെ എം സി സി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഇതിനായി മണ്ഡലത്തില്‍ പെട്ട പഞ്ചായത്ത് - മുനിസിപ്പല്‍ കോര്‍ഡിനേറ്റര്‍മാരെ യോഗം തെരെഞ്ഞെടുത്തു.

പ്രവാസികള്‍ക്കിടയില്‍ മരണം, ഗുരുതര രോഗം എന്നിവ സംഭവിച്ചാല്‍ ധന സഹായം ലഭിക്കുന്ന പ്രസ്തുത പദ്ധതി ഏറെ മാതൃക പരമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. കോട്ടക്കല്‍ മണ്ഡലത്തില്‍ നിന്നുള്ള മുഴുവന്‍ പ്രവാസികളും പ്രസ്തുത പദ്ധതിയില്‍ അംഗമാകണമെന്ന് യോഗം അഭ്യര്‍ഥിച്ചു.

കോട്ടക്കല്‍ മണ്ഡലം കെ എം സി സി നടത്തി വരുന്ന 'സിക്‌സ് മൊയീസ്' കാമ്പയിന്‍ സമാപനം നവംബര്‍ 21 വെള്ളിയാഴ്ച സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. യുവ പണ്ഡിതനും പ്രഭാഷകനുമായ ജംഷീദ് ഹുദവി പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തും. കൂടാതെ ജില്ല - സെന്‍ട്രല്‍ - നാഷണല്‍ കെ എം സി സി ഭാരവാഹികളും സംബന്ധിക്കും. ഇതോടൊപ്പം ആസന്നമായ പഞ്ചായത്ത് - മുനിസിപ്പല്‍ തെരെഞ്ഞെടുപ്പ് കണ്‍വന്‍ഷനും എസ് ഐ ആര്‍ ബോധ വല്‍ക്കരണവും നടത്തും. മണ്ഡലത്തിലെ മുഴുവന്‍ പ്രവര്‍ത്തകരും പങ്കെടുത്തു പരിപാടി വിജയിപ്പിക്കണമെന്ന് യോഗം അഭ്യര്‍ഥിച്ചു.

ബത്ഹയില്‍ നടന്ന യോഗം മലപ്പുറം ജില്ല കെ എം സി സി വൈസ് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി പൊന്‍മള ഉദ്ഘാടനം ചെയ്തു. ആക്ടിങ് പ്രസിഡന്റ് മൊയ്തീന്‍ കുട്ടി പുവാട് അധ്യക്ഷത വഹിച്ചു. ഗഫൂര്‍ കൊന്നക്കാട്ടില്‍, ദി ലൈബബ് ചാപ്പനങ്ങാടി, മൊയ്തീന്‍ കോട്ടക്കല്‍, ഗഫൂര്‍ കോല്‍ക്കളം, ഹാഷിം കുറ്റിപ്പുറം, ജംഷി കൊടുമുടി, ഫൈസല്‍ എടയൂര്‍, മുഹമ്മദ് കല്ലിങ്ങല്‍, നൗഷാദ് കണിയേരി, യൂനുസ് ചേങ്ങോട്ടൂര്‍, ഫാറൂഖ് പൊന്‍മള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഷ്‌റഫ് പുറമണ്ണൂര്‍ സ്വാഗതവും ഇസ്മായില്‍ പൊന്‍മള നന്ദിയും പറഞ്ഞു.

Latest News

 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
സെപ്റ്റംബര്‍ 23-ഓടെ എല്ലാ ഇറാനിയന്‍ വിമാന സര്‍വീസുകളും നിലക്കുമെന്ന് അമേരിക്ക
September 22, 2026