l o a d i n g

കേരള

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ വിമത സ്ഥാനാര്‍ഥി; ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫിനെ സിപിഎം പുറത്താക്കി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 19, 2025

തിരുവനന്തപുരം: കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തലസ്ഥാന നഗരിയില്‍ സിപിഎമ്മിന് തലവേദനയായി വിമതനീക്കം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഉള്ളൂര്‍ വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന ദേശാഭിമാനി മുന്‍ ബ്യൂറോ ചീഫ് കെ. ശ്രീകണ്ഠനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഉള്ളൂര്‍ ലോക്കല്‍ കമ്മിറ്റിയില്‍ നിന്നാണ് ഇദ്ദേഹത്തെ പുറത്താക്കിയത്.

പുറത്താക്കിയ വിവരം ലോക്കല്‍ സെക്രട്ടറി ഫോണ്‍ വഴി ഔദ്യോഗികമായി അറിയിച്ചതായി കെ. ശ്രീകണ്ഠന്‍ സ്ഥിരീകരിച്ചു. കാല്‍നൂറ്റാണ്ടോളം സിപിഎം മുഖപത്രമായ ദേശാഭിമാനിയില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് ശ്രീകണ്ഠന്‍. പാര്‍ട്ടിയുടെ നടപടിയെ തുടര്‍ന്നും മത്സരരംഗത്ത് നിന്ന് പിന്മാറില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 'പാര്‍ട്ടിയില്‍ നിന്നല്ല, എവിടെനിന്ന് പുറത്താക്കിയാലും ഞാന്‍ മത്സരരംഗത്ത് ഉറച്ചുനില്‍ക്കും. ഉള്ളൂരില്‍ ഇത്തവണ വിജയിക്കുമെന്ന ആത്മവിശ്വാസമുണ്ട്,' ശ്രീകണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.

മത്സരരംഗത്തേക്ക് ഇറങ്ങിയ ശ്രീകണ്ഠന്റെ നീക്കം പാര്‍ട്ടിക്കുള്ളില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളായ വി. ശിവന്‍കുട്ടി ഉള്‍പ്പെടെയുള്ളവര്‍ തന്നോട് ആദ്യം മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാല്‍ പിന്നീട് പല 'കളികളും' നടക്കുകയും താന്‍ പുറത്താകാന്‍ കാരണമാകുകയും ചെയ്തുവെന്നും ശ്രീകണ്ഠന്‍ ആരോപിച്ചു. ഇതിന് പിന്നില്‍ മുന്‍ മന്ത്രിയും പ്രമുഖ നേതാവുമായ കടകംപള്ളി സുരേന്ദ്രനാണ് എന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, കെ. ശ്രീകണ്ഠനെ പുറത്താക്കിയെന്ന വാര്‍ത്ത വഞ്ചിയൂര്‍ ഏരിയ സെക്രട്ടറി നിഷേധിച്ചു. പുറത്താക്കലുമായി ബന്ധപ്പെട്ട് ഔദ്യോഗികമായ ഒരു ആലോചനയും ഇതുവരെ നടന്നിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ രണ്ട് ദിവസം കൂടി ബാക്കിയുള്ളതിനാല്‍, അതുവരെ അനുനയ നീക്കം തുടരാനും അതിനുശേഷം മാത്രമേ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കുകയുള്ളൂവെന്നുമാണ് ഏരിയ കമ്മിറ്റിയുടെ നിലപാട്. പാര്‍ട്ടി ഔദ്യോഗികമായി പുറത്താക്കിയില്ലെങ്കിലും, ലോക്കല്‍ കമ്മിറ്റിയുടെ വാക്കാല്‍ അറിയിപ്പ് ശ്രീകണ്ഠന്റെ വിമതനിലപാടിന് ആക്കം കൂട്ടിയിരിക്കുകയാണ്.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026