l o a d i n g

കേരള

ലൈംഗിക പീഡന പരാതി: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എക്കെതിരെ കേസ്; അറസ്റ്റ് ഉടന്‍?

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 28, 2025

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും നിര്‍ബന്ധിത ഗര്‍ഭഛിദ്രം നടത്തുകയും ചെയ്തു എന്ന പരാതിയില്‍ കോണ്‍ഗ്രസ് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തിനെതിരെ പോലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തുടര്‍ന്ന് കേസിന്റെ അന്വേഷണം നേമം പോലീസ് സ്റ്റേഷനിലേക്ക് കൈമാറും. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, നിര്‍ബന്ധിത ഗര്‍ഭഛിദ്രം എന്നീ ഗുരുതര കുറ്റങ്ങളാണ് രാഹുലിനെതിരെ ചുമത്തിയിരിക്കുന്നത്.

അതിജീവിതയായ യുവതി വ്യാഴാഴ്ച വൈകുന്നേരമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി രേഖാമൂലം പരാതി നല്‍കിയത്. പരാതിക്കൊപ്പം ഡിജിറ്റല്‍ തെളിവുകളും മെഡിക്കല്‍ രേഖകളും ഉള്‍പ്പെടെയുള്ള നിര്‍ണായക വിവരങ്ങളും കൈമാറിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പരാതി ഉടന്‍തന്നെ ഡി.ജി.പിക്ക് കൈമാറുകയായിരുന്നു. പരാതി ലഭിച്ചതിന് പിന്നാലെ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. ഇതിന് ശേഷമാണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്.

കേസെടുത്ത സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. മുന്‍കൂര്‍ ജാമ്യത്തിനായി നീക്കം ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കൊച്ചിയിലെ പ്രമുഖ അഭിഭാഷകരുമായി അദ്ദേഹം കൂടിയാലോചന നടത്തിയതായാണ് വിവരം.

നേരത്തെ, രാഹുലിനെതിരായ ആരോപണങ്ങളും ശബ്ദരേഖകളും മാധ്യമങ്ങളിലൂടെ പുറത്തുവന്നതിനെ തുടര്‍ന്ന് സ്ത്രീകളെ ശല്യം ചെയ്തതിന് പോലീസ് സ്വമേധയാ കേസെടുത്തിരുന്നു. എന്നാല്‍, ആരോപണം ഉന്നയിച്ച യുവതികള്‍ മൊഴി നല്‍കാന്‍ തയ്യാറാകാതിരുന്നതോടെ ക്രൈംബ്രാഞ്ച് അന്വേഷണം വഴിമുട്ടി. പരാതി ലഭിച്ചാല്‍ മാത്രം നടപടി എന്ന നിലപാടിലായിരുന്നു ക്രൈംബ്രാഞ്ച്.

പുതിയ ശബ്ദരേഖകള്‍ പുറത്തുവന്ന സാഹചര്യത്തിലും അന്വേഷണ സംഘം യുവതിയുമായി ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നിര്‍ണായകമായ ഈ പരാതി മുഖ്യമന്ത്രിക്ക് കൈമാറുന്നതും കേസെടുക്കുന്നതും. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ രാഹുല്‍ സജീവമാകുന്നതിനിടെയായിരുന്നു അദ്ദേഹത്തിനെതിരായ ചാറ്റുകളും ആരോപണങ്ങളും ആദ്യമായി പുറത്തുവന്നത്.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026