l o a d i n g

കേരള

ഹൈഡ്രോളിക് തകരാര്‍: ആനച്ചാലില്‍ 120 അടി ഉയരത്തില്‍ സ്‌കൈ ഡൈനിങ്ങിനിടെ വിനോദസഞ്ചാരികള്‍ കുടുങ്ങി

Thumbnail
Publisher By     പ്രവാസി പത്രം സ്റ്റാഫ്
November 28, 2025

ഇടുക്കി: മൂന്നാറിന് സമീപം ആനച്ചാലിലെ സ്വകാര്യ കമ്പനിയുടെ സ്‌കൈ ഡൈനിങ് (ആകാശ ഭക്ഷണശാല) സംവിധാനത്തില്‍ വിനോദസഞ്ചാരികള്‍ കുടുങ്ങി. ക്രെയിനിന്റെ ഹൈഡ്രോളിക് ലിവര്‍ തകരാറിലായതോടെ ഏകദേശം 120 അടി ഉയരത്തിലാണ് സഞ്ചാരികള്‍ കുടുങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെയാണ് സംഭവം.

കുടുങ്ങിയവരില്‍ കണ്ണൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ രണ്ടു കുട്ടികളും മാതാപിതാക്കളും ഉള്‍പ്പെടെ അഞ്ച് സഞ്ചാരികളും ഒരു ജീവനക്കാരനുമാണ് ഉണ്ടായിരുന്നത്. ഏകദേശം രണ്ടു മണിക്കൂറിലേറെയായി ഇവര്‍ പേടകത്തില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു.

വിവരമറിഞ്ഞ് അടിമാലിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തനത്തിനുള്ള സംവിധാനങ്ങള്‍ സ്ഥലത്തെത്തി. അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ ഉടന്‍ തന്നെ രക്ഷാപ്രപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കുടുങ്ങിയവരില്‍ ഒരാളെ ആദ്യം താഴെയിറക്കി. അഗ്‌നിശമന സേനയിലെ ഒരു ജീവനക്കാരന്‍ ക്രെയിനിന് മുകളില്‍ കയറി കുട്ടിയെ കയര്‍ വഴി താഴേക്ക് എത്തിക്കുകയായിരുന്നു. ബാക്കിയുള്ള നാല് സഞ്ചാരികളെയും ക്രെയിനിന് മുകളിലെ ജീവനക്കാരനെയും താഴെയിറക്കാനുള്ള ഊര്‍ജിത ശ്രമങ്ങള്‍ തുടരുകയാണ്.

വിനോദസഞ്ചാരികള്‍ക്ക് ആകാശക്കാഴ്ചകളും ഭക്ഷണവും ആസ്വദിക്കുന്നതിനായി പ്രത്യേക പേടകത്തില്‍ ക്രെയിന്‍ ഉപയോഗിച്ച് 120 അടി ഉയരത്തിലേക്ക് ഉയര്‍ത്തുന്ന സംവിധാനമാണ് സ്‌കൈ ഡൈനിങ്. ഇതിനായുള്ള ഹൈഡ്രോളിക് ലിവറിനാണ് തകരാര്‍ സംഭവിച്ചത്. ക്രെയിനിനു മുകളിലുള്ള ജീവനക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും കൃത്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും സ്‌കൈ ഡൈനിങ് നടത്തിപ്പുകാര്‍ അറിയിച്ചു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍, ഒരു മാസം മുമ്പാണ് ആനച്ചാലില്‍ ഈ ആകാശ ഭക്ഷണശാല പ്രവര്‍ത്തനം ആരംഭിച്ചത്.

Latest News

വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
വി.കെ. ശ്രീകണ്ഠൻ എംപിക്ക് റിയാദിൽ ആവേശോജ്വല സ്വീകരണം
September 23, 2026
 പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം;  അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
പച്ചപ്പണിഞ്ഞ് സൗദി; ചരിത്രവും വര്‍ത്തമാനവും കോര്‍ത്തിണക്കി ദേശീയ ദിനാഘോഷം; അന്താരാഷ്ട്ര സ്‌കൂളുകളിലും സാംസ്‌കാരികത്തനിമയോടെ ആഘോഷങ്ങള്‍
September 22, 2026
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
അരാംകോയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്ലൈന്‍ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു
September 22, 2026
മഞ്ചേരി സ്‌റ്റേഡിയത്തില്‍  ഗോകുലം പരിശീലനം തുടങ്ങി
മഞ്ചേരി സ്‌റ്റേഡിയത്തില്‍ ഗോകുലം പരിശീലനം തുടങ്ങി
September 22, 2026
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
ആദ്യ സ്വര്‍ണം ക്രിക്കറ്റില്‍, ബാഡ്മിന്റണിലും മെഡല്‍ ഉറപ്പ്
September 22, 2026
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
വിവാഹച്ചടങ്ങില്‍ പങ്കെടുക്കാന്‍ ഷര്‍ജീല്‍ ഇമാമിന് ജാമ്യം
September 22, 2026
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റ്: ഇന്ത്യയെ വിറപ്പിച്ച് ജപ്പാന്‍
September 22, 2026
വന്ദേ മാതരം ആലപിക്കാത്തതിന്  ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
വന്ദേ മാതരം ആലപിക്കാത്തതിന് ക്രിമിനല്‍ നടപടി പാടില്ല - സുപ്രീംകോടതി
September 22, 2026
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
സൗദി ദേശീയ ദിനം: ജിദ്ദ ഐ.സി.എഫ് റീജിയണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
September 22, 2026
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ്  കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
ട്രംപിന്റെ മാധ്യമ വിലക്ക്; വൈറ്റ് ഹൗസ് കവറേജ് നിര്‍ത്തി മാധ്യമങ്ങള്‍
September 22, 2026